ETV Bharat / sports

South Africa vs Bangladesh Score Updates : വാങ്കഡെയില്‍ വിളയാടി ഡി കോക്കും ക്ലാസനും; ബംഗ്ലാദേശിനെതിരെ റണ്‍മല തീര്‍ത്ത് പ്രോട്ടീസ് - Heinrich Klaasen

ഏകദിന ലോകകപ്പില്‍ (Cricket World Cup 2023) ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരെ ബംഗ്ലാദേശിന് 383 റണ്‍സിന്‍റെ വിജയ ലക്ഷ്യം (South Africa vs Bangladesh Score Updates).

South Africa vs Bangladesh Score Updates  South Africa vs Bangladesh  Quinton de Kock  ദക്ഷിണാഫ്രിക്ക vs ബംഗ്ലാദേശ്  ഏകദിന ലോകകപ്പ് 2023  Cricket World Cup 2023  ക്വിന്‍റണ്‍ ഡി കോക്ക്  Heinrich Klaasen  ഹെൻറിച്ച് ക്ലാസന്‍
South Africa vs Bangladesh Score Updates
author img

By ETV Bharat Kerala Team

Published : Oct 24, 2023, 6:02 PM IST

മുംബൈ: ഏകദിന ലോകകപ്പില്‍ (Cricket World Cup 2023) ബംഗ്ലാദേശിനെതിരെ റണ്‍മല തീര്‍ത്ത് ദക്ഷിണാഫ്രിക്ക. ആദ്യം ബാറ്റ് ചെയ്‌ത ദക്ഷിണാഫ്രിക്ക നിശ്ചിത 50 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്‌ടത്തില്‍ 382 റണ്‍സാണ് നേടിയത് (South Africa vs Bangladesh Score Updates). ക്വിന്‍റണ്‍ ഡി കോക്കിന്‍റെയും Quinton de Kock (140 പന്തില്‍ 174) ഹെൻറിച്ച് ക്ലാസന്‍റെയും Heinrich Klaasen (49 പന്തുകളില്‍ 90) തീപ്പൊരി പ്രകടനമാണ് പ്രോട്ടീസിനെ വമ്പന്‍ നിലയിലേക്ക് എത്തിച്ചത്.

റീസ ഹെൻഡ്രിക്സ് (19 പന്തില്‍ 12), റാസി വാൻ ഡെർ ഡസ്സെൻ (7 പന്തില്‍ 1) എന്നിവര്‍ നിരാശപ്പെടുത്തിയതോടെ 7.5 ഓവറില്‍ രണ്ടിന് 36 റണ്‍സ് എന്ന നിലയിലായിരുന്നു ദക്ഷിണാഫ്രിക്ക. എന്നാല്‍ തുടര്‍ന്ന് ഒന്നിച്ച ക്വിന്‍റൺ ഡി കോക്കും ക്യാപ്റ്റന്‍ എയ്‌ഡന്‍ മാര്‍ക്രവും ചേര്‍ന്ന് ടീമിനെ ട്രാക്കിലാക്കി.

ബംഗ്ലാദേശ് ബോളര്‍മാരെ ഏറെ ശ്രദ്ധയോടെയാണ് ഇരുവരും നേരിട്ടത്. 47 പന്തുകളില്‍ നിന്നും ഡി കോക്ക് അര്‍ധ സെഞ്ചുറിയിലെത്തി. വൈകാതെ 57 പന്തുകളില്‍ നിന്നും മാര്‍ക്രവും അര്‍ധ സെഞ്ചുറിയിലെത്തി.

മികച്ച രീതിയില്‍ പോവുകയായിരുന്ന ഈ കൂട്ടുകെട്ടിനെ 31-ാം ഓവറിന്‍റെ നാലാം പന്തിലാണ് ബംഗ്ലാദേശിന് പൊളിക്കാന്‍ കഴിയുന്നത്. ഷാക്കിബ് അല്‍ ഹസന്‍റെ പന്തില്‍ മാര്‍ക്രത്തെ (69 പന്തില്‍ 60) എക്‌സ്ട്രാ കവറില്‍ ലിറ്റണ്‍ ദാസ് കയ്യിലൊതുക്കുകയായിരുന്നു. 131 റണ്‍സാണ് ഡി കോക്ക്- മാര്‍ക്രം സഖ്യം പ്രോട്ടീസ് ടോട്ടലില്‍ ചേര്‍ത്തത്.

തുടര്‍ന്നെത്തിയ ഹെൻറിച്ച് ക്ലാസനൊപ്പം ഇന്നിങ്‌സ് മുന്നോട്ട് നയിച്ച ഡി കോക്ക് 101 പന്തുകളില്‍ നിന്നും സെഞ്ചുറിയിലേക്ക് എത്തി. ഏകദിന ലോകകപ്പില്‍ താരത്തിന്‍റെ മൂന്നാം സെഞ്ചുറിയാണിത്. മൂന്നക്കം തൊട്ടതിന് ശേഷം ഗിയര്‍ മാറ്റിയ താരം ക്ലാസനൊപ്പം ചേര്‍ന്ന് ബംഗ്ലാ ബോളര്‍മാരെ കടന്നാക്രമിക്കുന്നതാണ് കാണാന്‍ കഴിഞ്ഞത്. 34 പന്തുകളില്‍ നിന്നും ക്ലാസനും അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കി.

സിക്‌സറുകള്‍ നേടുന്നതില്‍ ക്ലാസന്‍ ശ്രദ്ധ കേന്ദ്രീകരിച്ചപ്പോള്‍ സിക്‌സറും ഫോറുകളും ഡി കോക്കിന്‍റെ ബാറ്റില്‍ നിന്നും പിറന്നുകൊണ്ടേയിരുന്നതോടെ ബംഗ്ലാ ബോളര്‍മാര്‍ കൂടുതല്‍ പ്രതിരോധത്തിലായി. ഒടുവില്‍ 46-ാം ഓവറിന്‍റെ ആദ്യ പന്തിലാണ് ഡി കോക്കിനെ മടക്കാന്‍ ബംഗ്ലാദേശിന് കഴിഞ്ഞത്. ഹസൻ മഹ്മൂദിനെ സിക്‌സറിന് പറത്താനുള്ള പ്രോട്ടീസ് ഓപ്പണറുടെ ശ്രമം ബൗണ്ടറി ലൈനില്‍ നസും അഹമ്മദിന്‍റെ കയ്യിലൊതുങ്ങി.

15 ബൗണ്ടറികളും 7 സിക്‌സറുകളുമടങ്ങിയതാണ് ഡി കോക്കിന്‍റെ ഇന്നിങ്‌സ്. 142 റണ്‍സാണ് നാലാം വിക്കറ്റില്‍ ക്ലാന്‍സന്‍-ഡി കോക്ക് സഖ്യം കണ്ടെത്തിയത്. ഡി കോക്ക് മടങ്ങിയതോടെ കൂടുതല്‍ അപകടകാരിയായ ക്ലാസനൊപ്പം ഡേവിഡ് മില്ലര്‍ കട്ടയ്‌ക്ക് ഒപ്പം പിടിച്ചതോടെ അവസാന ഓവറുകളില്‍ റണ്ണൊഴുകി. അവസാന ഓവറിന്‍റെ രണ്ടാം പന്തിലാണ് ക്ലാസന്‍ മടങ്ങുന്നത്. രണ്ട് ഫോറുകളും എട്ട് സിക്‌സറുകളുമാണ് താരം പറത്തിയത്.

മില്ലര്‍ക്കൊപ്പം (15 പന്തില്‍ 34), മാര്‍ക്കോ ജാന്‍സനും (1 പന്തില്‍ 1) പുറത്താവാതെ നിന്നു. ബംഗ്ലാദേശിനായി ഹസൻ മഹ്മൂദ് രണ്ട് വിക്കറ്റുകള്‍ വീഴ്‌ത്തി. അവസാന 10 ഓവറില്‍ 144 റണ്‍സാണ് ബംഗ്ലാദേശ് വഴങ്ങിയത്.

ദക്ഷിണാഫ്രിക്ക പ്ലേയിങ് ഇലവന്‍: ക്വിന്‍റൺ ഡി കോക്ക്(ഡബ്ല്യു), റീസ ഹെൻഡ്രിക്സ്, റാസി വാൻ ഡെർ ഡസ്സെൻ, എയ്‌ഡൻ മാർക്രം (സി), ഹെൻറിച്ച് ക്ലാസൻ, ഡേവിഡ് മില്ലർ, മാർക്കോ ജാൻസെൻ, ജെറാൾഡ് കോറ്റ്സി, കേശവ് മഹാരാജ്, കാഗിസോ റബാഡ, ലിസാഡ് വില്യംസ്.

ബംഗ്ലാദേശ് പ്ലേയിങ് ഇലവന്‍: തൻസിദ് ഹസൻ, ലിറ്റൺ ദാസ്, നജ്മുൽ ഹൊസൈൻ ഷാന്‍റോ, ഷാക്കിബ് അൽ ഹസൻ(സി), മെഹിദി ഹസൻ മിറാസ്, മുഷ്ഫിഖുർ റഹീം(ഡബ്ല്യു), മഹമ്മുദുള്ള, നസും അഹമ്മദ്, മുസ്തഫിസുർ റഹ്മാൻ, ഷോറിഫുൾ ഇസ്ലാം, ഹസൻ മഹ്മൂദ്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.