മുംബൈ : ഇന്ത്യയുടെ യുവ ഓപ്പണര്‍ ശുഭ്‌മാന്‍ ഗില്ലും (Shubman Gill) ഇതിഹാസ താരം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ (Sachin Tendulkar) മകള്‍ സാറ ടെണ്ടുല്‍ക്കറും (Sara Tendulkar) ഡേറ്റിങ്ങിലാണെന്ന റിപ്പോര്‍ട്ടുകള്‍ ഏറെ നാളായി പ്രചരിക്കുന്നുണ്ട്. ഇക്കാരണത്താല്‍ തന്നെ ശുഭ്‌മാന്‍ ഗില്‍ കളിക്കാനിറങ്ങുമ്പോള്‍ പലപ്പോഴും ആരാധകര്‍ക്കിടയില്‍ നിന്നും താരത്തിന് നേരെ 'സാറ...സാറ...' വിളികളും ഉയരാറുണ്ട്. ഏകദിന ലോകകപ്പില്‍ (Cricket World Cup 2023) ശ്രീലങ്കയ്‌ക്ക് (India vs Sri Lanka) എതിരായ മത്സരത്തില്‍ ഇന്നലെ ശുഭ്‌മാന്‍ ഗില്‍ സ്ലിപ്പില്‍ ഫീല്‍ഡ് ചെയ്യവേ ആരാധകര്‍ വീണ്ടും ഗ്യാലറിയില്‍ നിന്ന് സാറ ചാന്‍റ് മുഴക്കുന്നുണ്ടായിരുന്നു.
-
When the whole crowd was shouting "Sara", Virat said, his name is Shubman Gill🤣🤣❤️#viratkohli #Shubmangill pic.twitter.com/DzcGS8rxsn
— 𝙒𝙧𝙤𝙜𝙣🥂 (@wrogn_edits) November 2, 2023 " class="align-text-top noRightClick twitterSection" data="
">When the whole crowd was shouting "Sara", Virat said, his name is Shubman Gill🤣🤣❤️#viratkohli #Shubmangill pic.twitter.com/DzcGS8rxsn
— 𝙒𝙧𝙤𝙜𝙣🥂 (@wrogn_edits) November 2, 2023When the whole crowd was shouting "Sara", Virat said, his name is Shubman Gill🤣🤣❤️#viratkohli #Shubmangill pic.twitter.com/DzcGS8rxsn
— 𝙒𝙧𝙤𝙜𝙣🥂 (@wrogn_edits) November 2, 2023
ഒടുവില്‍ വിരാട് കോലി ഇടപെട്ടതോടെയാണ് ആരാധകര്‍ താരത്തിന് നേരെയുള്ള 'സാറ' വിളി അവസാനിപ്പിച്ചത് (Virat Kohli asks Mumbai crowd to stop Sara chant towards Shuman Gill). എന്നാല്‍ വിഷയത്തിലുള്ള കോലിയുടെ (Virat Kohli) ഇടപടല്‍ ഗില്‍ അറിഞ്ഞിരുന്നില്ല. ഓവറിന്‍റെ ഇടവേളയില്‍ ഗ്രൗണ്ടില്‍ കുനിഞ്ഞിരിക്കവെ പിന്നിലൂടെ ഗില്ലിന്‍റെ അടുത്തേക്ക് കോലി എത്തുകയായിരുന്നു. തുടര്‍ന്ന് താരത്തിന്‍റെ ജഴ്‌സിക്ക് പിന്നിലെ പേരിലേക്ക് ചൂണ്ടിക്കാട്ടി അത് വിളിക്കാന്‍ കോലി ആരാധകരോട് ആവശ്യപ്പെട്ടു.
ഇതിന് പിന്നാലെ ആരാധകര്‍ സാറ വിളികള്‍ അവസാനിപ്പിക്കുകയും 'ശുഭ്‌മാന്‍' ചാന്‍റ് ഉയര്‍ത്തുകയും ചെയ്‌തു. ഇതിന്‍റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. മത്സരം കാണാനായി സാറയും ഗ്യാലറിയിലെത്തിയിരുന്നു. സെഞ്ചുറിയ്‌ക്ക് തൊട്ടരികെ ഗില്‍ മടങ്ങിയപ്പോള്‍ നിരാശയോടെ മുഖം പൊത്തിയ സാറ പിന്നീട് എഴുന്നേറ്റ് നിന്ന് താരത്തിനായി കയ്യടിക്കുന്ന ദൃശ്യങ്ങളും നേരത്തെ പുറത്തുവന്നിരുന്നു.
-
Virat Kohli telling us not to shout “hamari bhabhi kaisi ho sara bhabhi jaisi ho”
— Sara Tendulkar (@SaraTendulkarI) November 2, 2023 " class="align-text-top noRightClick twitterSection" data="
He saying the Wankhede crowd to cheer for Shubman Gill.#ShubmanGill #INDvsSL #SLvIND#ViratKohli #ICCWorldCup2023 pic.twitter.com/s6dEnq07Rw
">Virat Kohli telling us not to shout “hamari bhabhi kaisi ho sara bhabhi jaisi ho”
— Sara Tendulkar (@SaraTendulkarI) November 2, 2023
He saying the Wankhede crowd to cheer for Shubman Gill.#ShubmanGill #INDvsSL #SLvIND#ViratKohli #ICCWorldCup2023 pic.twitter.com/s6dEnq07RwVirat Kohli telling us not to shout “hamari bhabhi kaisi ho sara bhabhi jaisi ho”
— Sara Tendulkar (@SaraTendulkarI) November 2, 2023
He saying the Wankhede crowd to cheer for Shubman Gill.#ShubmanGill #INDvsSL #SLvIND#ViratKohli #ICCWorldCup2023 pic.twitter.com/s6dEnq07Rw
അതേസമയം മത്സരത്തില്‍ ശ്രീലങ്കയ്‌ക്ക് എതിരെ 302 റണ്‍സിന്‍റെ കൂറ്റന്‍ വിജയമായിരുന്നു ഇന്ത്യ നേടിയത്. മുംബൈയിലെ വിഖ്യാതമായ വാങ്കഡെ സ്റ്റേഡിയത്തില്‍ ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യാന്‍ ഇറങ്ങിയ ആതിഥേയര്‍ നിശ്ചിത 50 ഓവറില്‍ എട്ട് വിക്കറ്റ് നഷ്‌ടത്തില്‍ 357 റണ്‍സാണ് നേടിയത്. ശുഭ്‌മാന്‍ ഗില്‍ (92 പന്തില്‍ 92), വിരാട് കോലി (94 പന്തില്‍ 88). ശ്രേയസ് അയ്യര്‍ (56 പന്തില്‍ 82) എന്നിവര്‍ ടീമിനായി തിളങ്ങി.
തുടക്കം തന്നെ ക്യാപ്റ്റന്‍ രോഹിത് ശര്‍മയെ ഇന്ത്യയ്‌ക്ക് നഷ്‌മായിരുന്നു. എന്നാല്‍ രണ്ടാം വിക്കറ്റില്‍ 193 റണ്‍സിന്‍റെ കൂട്ടുകെട്ടുയര്‍ത്തിയ ഗില്‍ - കോലി സഖ്യം ഇന്ത്യയുടെ അടിത്തറ ഒരുക്കുകയായിരുന്നു. മറുപടിക്ക് ഇറങ്ങിയ ശ്രീലങ്കയെ പേസര്‍മാരുടെ മികവില്‍ ഇന്ത്യ 19.4 ഓവറില്‍ വെറും 55 റണ്‍സിന് ഓള്‍ ഔട്ടാക്കി. അഞ്ച് വിക്കറ്റ് വീഴ്‌ത്തിയ മുഹമ്മദ് ഷമിയും മൂന്ന് വിക്കറ്റ് വീഴ്‌ത്തിയ മുഹമ്മദ് സിറാജും ചേര്‍ന്നാണ് ലങ്കയുടെ കഥ തീര്‍ത്തത്. വിജയത്തോടെ ടൂര്‍ണമെന്‍റിന്‍റെ സെമിഫൈനല്‍ ബെര്‍ത്ത് ഉറപ്പിക്കാനും ഇന്ത്യയ്‌ക്ക് കഴിഞ്ഞു.