ധര്‍മ്മശാല: ഏകദിന ലോകകപ്പില്‍ (Cricket World Cup 2023) ഇന്ത്യയ്‌ക്കെതിരെ അക്കൗണ്ട് തുറക്കാന്‍ ന്യൂസിലന്‍ഡ് ഓപ്പണര്‍ ഡെവോണ്‍ കോണ്‍വേയ്‌ക്ക് (Devon Conway) കഴിഞ്ഞിരുന്നില്ല. അപകടകാരിയായ കോണ്‍വേയെ മുഹമ്മദ് സിറാജാണ് (mohammed siraj) തിരിച്ചയച്ചത്. എന്നാല്‍ ഈ വിക്കറ്റിന്‍റെ ക്രെഡിറ്റ് ശ്രേയസ് അയ്യര്‍ക്ക് കൂടി അവകാശപ്പെട്ടതാണ്. ശ്രേയസിന്‍റെ ഒരു തകര്‍പ്പന്‍ ക്യാച്ചാണ് കിവീസ് ഓപ്പണറുടെ പുറത്താവലിന് വഴിയൊരുക്കിയത് (Shreyas Iyer's diving catch to dismiss Devon Conway in India vs New Zealand Cricket World Cup 2023 match).
-
Miya Magic again 🤩 !! Mohammed siraj strikes, he got in form conway.#INDvsNZ #CWC2023 #Siraj #TeamIndiapic.twitter.com/6EsTNr14Bt
— Zinda Banda 💤 (@Asim_Trend) October 22, 2023 " class="align-text-top noRightClick twitterSection" data="
">Miya Magic again 🤩 !! Mohammed siraj strikes, he got in form conway.#INDvsNZ #CWC2023 #Siraj #TeamIndiapic.twitter.com/6EsTNr14Bt
— Zinda Banda 💤 (@Asim_Trend) October 22, 2023Miya Magic again 🤩 !! Mohammed siraj strikes, he got in form conway.#INDvsNZ #CWC2023 #Siraj #TeamIndiapic.twitter.com/6EsTNr14Bt
— Zinda Banda 💤 (@Asim_Trend) October 22, 2023
നാലാം ഓവറിന്‍റെ മൂന്നാം പന്തിലായിരുന്നു ഡെവോണ്‍ കോണ്‍വേ പുറത്താവുന്നത്. സിറാജിനെതിരെയുള്ള കോണ്‍വേയുടെ ഫ്ലിക്ക് ഷോട്ട് സ്ക്വയർ ലെഗിലാണ് ശ്രേയസ് പിടികൂടുന്നത്. വലതുവശത്തേക്ക് ഏറെ താഴ്‌ന്ന് വന്ന പന്ത് ഒരു മുഴുനീള ഡൈവിലൂടെ ഏറെ അവിശ്വസനീയമാം വിധം ഇരു കൈകളാലാണ് താരം പിടികൂടിയത്. തിരികെ മടങ്ങും മുമ്പ് ഒമ്പത് പന്തുകളായിരുന്നു കോണ്‍വേ നേരിട്ടിരുന്നത്.
-
First wicket down #INDvsNZ #ICCCricketWorldCup23 pic.twitter.com/UgH0xzZoZ8
— Amar Deep🇮🇳 (@amar__10) October 22, 2023 " class="align-text-top noRightClick twitterSection" data="
">First wicket down #INDvsNZ #ICCCricketWorldCup23 pic.twitter.com/UgH0xzZoZ8
— Amar Deep🇮🇳 (@amar__10) October 22, 2023First wicket down #INDvsNZ #ICCCricketWorldCup23 pic.twitter.com/UgH0xzZoZ8
— Amar Deep🇮🇳 (@amar__10) October 22, 2023
നേരത്തെ ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ (Rohit Sharma) കിവീസിനെ ആദ്യം ബാറ്റ് ചെയ്യാന്‍ അയയ്‌ക്കുകയായിരുന്നു. ബംഗ്ലാദേശിനെതിരായ കഴിഞ്ഞ മത്സരത്തിലെ പ്ലേയിങ് ഇലവനില്‍ രണ്ട് മാറ്റങ്ങളുമായാണ് ഇന്ത്യ കിവീസിനെതിരെ കളിക്കുന്നത്. മുഹമ്മദ് ഷമിയും സൂര്യകുമാര്‍ യാദവും ടീമിലെത്തി.
-
Siraj ne Conway ko 0️⃣ pr Out kiya 🏏🎯🥰 IND vs NZ #WorldCup2023 #Cricket pic.twitter.com/MoGcrNlWDH
— ICC Fans (@AnshulKush2716) October 22, 2023 " class="align-text-top noRightClick twitterSection" data="
">Siraj ne Conway ko 0️⃣ pr Out kiya 🏏🎯🥰 IND vs NZ #WorldCup2023 #Cricket pic.twitter.com/MoGcrNlWDH
— ICC Fans (@AnshulKush2716) October 22, 2023Siraj ne Conway ko 0️⃣ pr Out kiya 🏏🎯🥰 IND vs NZ #WorldCup2023 #Cricket pic.twitter.com/MoGcrNlWDH
— ICC Fans (@AnshulKush2716) October 22, 2023
പരിക്കേറ്റ ഹാര്‍ദിക് പാണ്ഡ്യയ്‌ക്ക് പുറമെ ശാര്‍ദുല്‍ താക്കൂറാണ് പ്ലേയിങ് ഇലവനില്‍ നിന്നും പുറത്തായത്. മറുവശത്ത് അഫ്‌ഗാനിസ്ഥാനെതിരായ കഴിഞ്ഞ മത്സരത്തിലെ ടീമില്‍ മാറ്റമില്ലാതെയാണ് ടോം ലാഥം (Tom Latham) നയിക്കുന്ന കിവീസ് ഇന്ത്യയ്‌ക്ക് എതിരെ കളിക്കുന്നത്. ഏകദിന ലോകകപ്പിലെ 21-ാമത്തെ മത്സരമാണിത്.
ഇന്ത്യ (പ്ലേയിങ് ഇലവൻ): രോഹിത് ശർമ (സി), ശുഭ്‌മാൻ ഗിൽ, വിരാട് കോലി, ശ്രേയസ് അയ്യർ, കെ എൽ രാഹുൽ, സൂര്യകുമാർ യാദവ്, രവീന്ദ്ര ജഡേജ, കുൽദീപ് യാദവ്, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്.
ന്യൂസിലൻഡ് (പ്ലേയിങ് ഇലവൻ): ഡെവോൺ കോൺവേ, വിൽ യങ്, രചിൻ രവീന്ദ്ര, ഡാരിൽ മിച്ചൽ, ടോം ലാഥം (സി), ഗ്ലെൻ ഫിലിപ്‌സ്, മാർക്ക് ചാപ്‌മാൻ, മിച്ചൽ സാന്‍റ്‌നർ, മാറ്റ് ഹെൻറി, ലോക്കി ഫെർഗൂസൺ, ട്രെന്‍റ് ബോൾട്ട്.