ETV Bharat / sports

Rohit Sharma Surpass Eoin Morgan’s Record 'ഇയാളിത് വെറും സീന്‍'; സിക്‌സറില്‍ രോഹിത്തിന് മറ്റൊരു ലോക റെക്കോഡ്

Rohit Sharma New Record Cricket World Cup 2023: ഒരുവര്‍ഷം ഏറ്റവും കൂടുതല്‍ സിക്‌സറുകള്‍ നേടുന്ന ക്യാപ്റ്റനായി രോഹിത് ശര്‍മ

India vs Bangladesh  Rohit Sharma surpass Eoin Morgan record  Rohit Sharma  Eoin Morgan  Cricket World Cup 2023  രോഹിത് ശര്‍മ  ഇന്ത്യ vs ബംഗ്ലാദേശ്  ഇയാന്‍ മോര്‍ഗന്‍  ഏകദിന ലോകകപ്പ് 2023
Rohit Sharma surpass Eoin Morgan record
author img

By ETV Bharat Kerala Team

Published : Oct 20, 2023, 2:57 PM IST

പൂനെ: ഏകദിന ലോകകപ്പില്‍ (Cricket World Cup 2023) ബംഗ്ലാദേശിനെതിരായ (India vs Bangladesh) മത്സരത്തില്‍ ഇന്ത്യയ്‌ക്ക് മിന്നും തുടക്കമാണ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ (Rohit Sharma) നല്‍കിയത്. ആദ്യ വിക്കറ്റില്‍ ശുഭ്‌മാന്‍ ഗില്ലിനൊപ്പം 88 റണ്‍സ് ചേര്‍ത്ത് തിരികെ കയറുമ്പോള്‍ 40 പന്തുകളില്‍ 48 റണ്‍സായിരുന്നു രോഹിത്തിന്‍റെ അക്കൗണ്ടിലുണ്ടായിരുന്നത്. ഏഴ് ഫോറുകളും രണ്ട് സിക്‌സറുകളും അടങ്ങുന്നതായിരുന്നു ഇന്ത്യന്‍ ക്യാപ്റ്റന്‍റെ ഇന്നിങ്‌സ്.

പ്രകടനത്തോടെ മറ്റൊരു ലോക റെക്കോഡ് കൂടെ സ്വന്തം പേരിലേക്ക് എഴുതി ചേര്‍ത്തിരിക്കുകയാണ് രോഹിത് ശര്‍മ. ഒരു വര്‍ഷത്തില്‍ ഏറ്റവും അധികം സിക്‌സറുകള്‍ നേടുന്ന ക്യാപ്റ്റനാണ് ഹിറ്റ്‌മാന്‍. ഈ വര്‍ഷം ഇതേവരെ 61 സിക്‌സറുകളാണ് രോഹിത് നേടിയിട്ടുള്ളത്.

ഇതോടെ 2019-ല്‍ 60 സിക്‌സ്‌ നേടിയിട്ടുള്ള ഇംഗ്ലണ്ടിന്‍റെ ഇയാന്‍ മോര്‍ഗന്‍റെ (Eoin Morgan) റെക്കോഡാണ് പൊളിഞ്ഞത് (Rohit Sharma surpass Eoin Morgan’s record for most sixes by a captain). 2015-ല്‍ 59 സിക്‌സറുകള്‍ നേടിയിട്ടുള്ള ദക്ഷിണാഫ്രിക്കയുടെ എബി ഡിവില്ലിയേഴ്‌സ്, 2014-ല്‍ 54 സിക്‌സറുകള്‍ നേടിയിട്ടുള്ള ന്യൂസിലന്‍ഡിന്‍റെ ബ്രണ്ടന്‍ മക്കല്ലം, 2009-ല്‍ 53 സിക്‌സറുകള്‍ നേടിയിട്ടുള്ള വെസ്റ്റ് ഇന്‍ഡീസിന്‍റെ ക്രിസ്‌ ഗെയ്‌ല്‍ എന്നിവരാണ് പിന്നിലുള്ളത്.

ALSO READ: Cricket World Cup 2023 'വീട്ടില്‍ പോയി അടിച്ച് പൊളിച്ച് വാ മക്കളെ..'; ലോകകപ്പിനിടെ ഇന്ത്യന്‍ താരങ്ങള്‍ക്ക് ഇടവേള

അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ സിക്‌സറുകളെന്ന ക്രിസ്‌ ഗെയ്‌ലിന്‍റെ റെക്കോഡ് നേരത്തെ തന്നെ ഹിറ്റ്‌മാന്‍ തൂക്കിയിരുന്നു. അതേസമയം ബംഗ്ലാദേശിനെതിരായ മത്സരത്തില്‍ ഏഴ്‌ വിക്കറ്റിന്‍റെ വിജയം നേടാന്‍ ഇന്ത്യയ്‌ക്ക് കഴിഞ്ഞിരുന്നു. ആദ്യം ബാറ്റ് ചെയ്‌ത ബംഗ്ലാദേശ് നിശ്ചിത 50 ഓവറില്‍ എട്ട് വിക്കറ്റ് നഷ്‌ടത്തില്‍ 256 റണ്‍സാണ് നേടിയത്. ഇന്ത്യയ്‌ക്കായി ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, രവീന്ദ്ര ജഡേജ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം നേടി.

മറുപടിക്കിറങ്ങിയ ഇന്ത്യ 41.3 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്‌ടപ്പെടുത്തി വിജയം ഉറപ്പിച്ചു. 97 പന്തിൽ 103* റണ്‍സുമായി പുറത്താവാതെ നിന്ന വിരാട് കോലിയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. കോലിക്കും രോഹിത്തിനുമൊപ്പം ശുഭ്‌മാന്‍ ഗില്‍ (53), കെ എല്‍ രാഹുല്‍ (34*) എന്നിവരും തിളങ്ങി.

ALSO READ: Virat Kohli's Sorry To Ravindra Jadeja: 'മാമനോടൊന്നും തോന്നല്ലേ മക്കളേ' ; കളിയിലെ താരമായതിന് പിന്നാലെ ജഡേജയോട് ക്ഷമാപണം നടത്തി വിരാട് കോലി

ഇന്ത്യ പ്ലേയിങ് ഇലവൻ (India Playing XI) : രോഹിത് ശർമ (ക്യാപ്‌റ്റൻ), ശുഭ്‌മാൻ ഗിൽ, വിരാട് കോലി, ശ്രേയസ് അയ്യർ, കെ എൽ രാഹുൽ (വിക്കറ്റ് കീപ്പർ), ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ശാർദുൽ താക്കൂർ, ജസ്പ്രീത് ബുംറ, കുൽദീപ് യാദവ്, മുഹമ്മദ് സിറാജ്.

ബംഗ്ലാദേശ് പ്ലേയിങ് ഇലവൻ (Bangladesh Playing XI) : ലിറ്റൺ ദാസ്, തൻസീദ് ഹസൻ, നജ്‌മുൽ ഹൊസൈൻ ഷാന്‍റോ (ക്യാപ്‌റ്റൻ), മെഹിദി ഹസൻ മിറാസ്, മുഷ്‌ഫിഖുർ റഹീം (വിക്കറ്റ് കീപ്പർ), തൗഹിദ് ഹൃദോയ്, മഹ്മൂദുല്ല, നസും അഹമ്മദ്, ഹസൻ മഹ്മൂദ്, മുസ്‌തഫിസുർ റഹ്മാൻ, ഷൊറിഫുൾ ഇസ്‌ലാം.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.