ETV Bharat / sports

'രണ്ട് ദിവസം തരൂ, എല്ലാം വെളിപ്പെടുത്താം'; ലങ്കയുടെ മോശം പ്രകടനത്തിന് കാരണമുണ്ടെന്ന് ചീഫ് സെലക്‌ടര്‍

Pramodaya Wickramasinghe on Sri Lanka Cricket Team ഏകദിന ലോകകപ്പില്‍ ശ്രീലങ്കയുടെ പ്രകടനത്തില്‍ ഏറെ ദുഃഖമുണ്ടെന്ന് ചീഫ് സെലക്‌ടര്‍ പ്രമോദ്യ വിക്രമസിംഗെ.

Pramodaya Wickramasinghe  Sri Lanka Cricket Teams  Cricket World Cup 2023  Pramodaya Wickramasinghe on Sri Lanka Cricket Team  പ്രമോദയ വിക്രമസിംഗെ  ഏകദിന ലോകകപ്പ് 2023  ശ്രീലങ്കന്‍ ക്രിക്കറ്റ് ടീം
Pramodaya Wickramasinghe Sri Lanka Cricket Team Cricket World Cup 2023
author img

By ETV Bharat Kerala Team

Published : Nov 10, 2023, 4:11 PM IST

ബെംഗളൂരു: ഏകദിന ലോകകപ്പില്‍ (Cricket World Cup 2023) ദയനീയമായ പ്രകടനമായിരുന്നു മുന്‍ ചാമ്പ്യന്മാരായ ശ്രീലങ്ക നടത്തിയത്. ഗ്രൂപ്പ് ഘട്ടത്തില്‍ കളിച്ച ഒമ്പത് മത്സരങ്ങളില്‍ വെറും രണ്ട് വിജയം മാത്രമാണ് ടീമിന് നേടാന്‍ കഴിഞ്ഞത്. 1992 -ന് ശേഷം ലോകകപ്പ് വേദിയില്‍ ടീമിന്‍റെ ഏറ്റവും മോശം പ്രകടനമാണിത്.

ഇപ്പോഴിതാ ടൂര്‍ണമെന്‍റില്‍ ശ്രീലങ്കയുടെ ഈ മോശം പ്രകടനം പുറത്തുനിന്നുള്ള ഗൂഢാലോചനയുടെ ഫലമാണെന്ന് ആരോപിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് ചീഫ് സെലക്‌ടര്‍ പ്രമോദ്യ വിക്രമസിംഗെ. ഇതുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും വെളിപ്പെടുത്താന്‍ തനിക്ക് രണ്ട് ദിവസത്തെ സമയം നല്‍കണമെന്നും 1996-ല്‍ ഏകദിന ലോകകപ്പ് വിജയിച്ച ശ്രീലങ്കന്‍ ടീമില്‍ അംഗമായിരുന്ന പ്രമോദ്യ വിക്രമസിംഗെ പറഞ്ഞു. (Chief Selector Pramodaya Wickramasinghe On Sri Lanka Cricket Team's performance in Cricket World Cup 2023)

"ഇത് ഏറെ ദുഃഖകരമാണ്. ഞാൻ ഉത്തരവാദിത്തം ഏറ്റെടുക്കുന്നു. ഏകദിന ലോകകപ്പില്‍ ടീമിന്‍റെ മോശം പ്രകടനത്തിന് പിന്നില്‍ പുറത്തു നിന്നുള്ള ഗൂഢാലോചനയുണ്ട്. ഇതുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും വെളിപ്പെടുത്താന്‍ എനിക്ക് രണ്ട് ദിവസത്തെ സമയം തരണം"- വിമാനത്താവളത്തില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവെ പ്രമോദ്യ വിക്രമസിംഗെ പറഞ്ഞു.

ഇന്നലെ ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ന്യൂസിലന്‍ഡിനെതിരെയാണ് ശ്രീലങ്ക അവസാന ഗ്രൂപ്പ് മത്സരം കളിച്ചത്. ഇതില്‍ അഞ്ച് വിക്കറ്റുകള്‍ക്ക് തോല്‍വി വഴങ്ങിയ ടീം ഇന്ന് പുലര്‍ച്ചെയാണ് രാജ്യത്തേക്ക് തിരികെ പറന്നത്. മത്സരത്തില്‍ ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യാന്‍ ഇറങ്ങിയ ശ്രീലങ്ക 46.4 ഓവറില്‍ 171 റണ്‍സിന് ഓള്‍ ഔട്ടായിരുന്നു.

കുശാല്‍ പെരേര (28 പന്തില്‍ 51), മഹീഷ് തീക്ഷണ (91 പന്തില്‍ 38*) എന്നിവരായിരുന്നു ടീമിന്‍റെ പ്രധാന സ്‌കോറര്‍മാര്‍. കിവീസിനായി ട്രെന്‍റ്‌ ബോള്‍ട്ട് മൂന്നും രചിന്‍ രവീന്ദ്ര, മിച്ചല്‍ സാന്‍റ്നര്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റുകളും വീഴ്‌ത്തി. മറുപടിക്കിറങ്ങിയ കിവീസ് 23.2 ഓവറില്‍ അഞ്ച് വിക്കറ്റ് മാത്രം നഷ്‌ടപ്പെടുത്തി 172 റണ്‍സെടുത്ത് വിജയം ഉറപ്പിക്കുകയായിരുന്നു.

ഡെവോണ്‍ കോണ്‍വേ (42 പന്തില്‍ 45), ഡാരില്‍ മിച്ചല്‍ (31 പന്തില്‍ 43), രചിന്‍ രവീന്ദ്ര (34 പന്തില്‍ 42) എന്നിവര്‍ തിളങ്ങി. അതേസമയം ടൂര്‍ണമെന്‍റില്‍ ഇന്ത്യയോട് വമ്പന്‍ തോല്‍വി വഴങ്ങിയതിന് പിന്നാലെ ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡിനെ സര്‍ക്കാര്‍ പിരിച്ച് വിട്ടിരുന്നു.

ALSO READ: 'ആ കാര്യം രോഹിത് ശര്‍മയും സംഘവും ഒരിക്കലും ആഗ്രഹിക്കുന്നുണ്ടാകില്ല...':സ്റ്റീവ് ഹാര്‍മിസണ്‍

ശ്രീലങ്കന്‍ കായികമന്ത്രി റോഷന്‍ രണസിംഗയുടേതായിരുന്നു (Roshan Ranasinghe) പ്രസ്‌തുത നടപടി. എന്നാല്‍ ഇതിനെതിരെ ബോർഡ് പ്രസിഡന്‍റ് ഷമ്മി സിൽവ (Shammi Silva) അപ്പീല്‍ കോടതിയില്‍ ഹര്‍ജി നല്‍കി. ഇതോടെ സര്‍ക്കാര്‍ നടപടി റദ്ദാക്കിയ അപ്പീല്‍ കോടതി, കേസ് വീണ്ടും പരിഗണിക്കും വരെ ബോര്‍ഡ് പുനഃസ്ഥാപിച്ചിരുന്നു.

ALSO READ: ഇന്ത്യയ്‌ക്കെതിരെ ഇറങ്ങും മുന്‍പ് മുത്തശ്ശിയ്‌ക്ക് അരികിലെത്തി രചിന്‍; പേരക്കുട്ടിയുടെ ദൃഷ്‌ടിദോഷം മാറാന്‍ പ്രാര്‍ഥന

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.