ETV Bharat / sports

Pakistan vs Afghanistan Match Result : ലോകകപ്പില്‍ അട്ടിമറി തുടര്‍ന്ന് അഫ്‌ഗാനിസ്ഥാന്‍, പാകിസ്ഥാനെതിരെ എട്ട് വിക്കറ്റ് ജയം

Pakistan vs Afghanistan Match Cricket World Cup 2023 : ഇംഗ്ലണ്ടിന് പിന്നാലെ ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ പാകിസ്ഥാനെയും തകര്‍ത്ത് അഫ്‌ഗാനിസ്ഥാന്‍. പാകിസ്ഥാന്‍ ഉയര്‍ത്തിയ 283 റണ്‍സ് വിജയലക്ഷ്യം 49 ഓവറില്‍ മറികടന്നു.

author img

By ETV Bharat Kerala Team

Published : Oct 23, 2023, 10:30 PM IST

Updated : Oct 23, 2023, 10:38 PM IST

Pakistan vs Afghanistan Match Result  Cricket World Cup 2023  Cricket World Cup 2023 latest news  Pakistan vs Afghanistan  babar azam  അഫ്‌ഗാനിസ്ഥാന്‍  പാകിസ്ഥാന്‍  പാകിസ്ഥാന്‍ അഫ്‌ഗാനിസ്ഥാന്‍  ഏകദിന ക്രിക്കറ്റ് ലോകകപ്പ്
Pakistan vs Afghanistan Match Result

ചെന്നൈ : ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ (Cricket World Cup 2023) വീണ്ടും അട്ടിമറി ജയം നേടി അഫ്‌ഗാനിസ്ഥാന്‍. പാകിസ്ഥാനെതിരായ മത്സരത്തില്‍ എട്ട് വിക്കറ്റിന്‍റെ ജയമാണ് അഫ്‌ഗാന്‍ നേടിയത്. പാകിസ്ഥാന്‍ ഉയര്‍ത്തിയ 283 റണ്‍സ് വിജയലക്ഷ്യത്തിന് മറുപടിയായി ബാറ്റേന്തിയ അഫ്‌ഗാനിസ്ഥാന്‍ 49 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്‌ടത്തിലാണ് വിജയം സ്വന്തമാക്കിയത്. അര്‍ധസെഞ്ച്വറി നേടിയ റഹ്‌മത്ത് ഷായും(77), നായകന്‍ ഹഷ്‌മത്തുളള ഷാഹിദിയും(48) ചേര്‍ന്നാണ് അഫ്‌ഗാന് ലോകകപ്പിലെ രണ്ടാം വിജയം സമ്മാനിച്ചത് (Pakistan vs Afghanistan Match Cricket World Cup 2023).

ഓപ്പണിങ് വിക്കറ്റില്‍ റഹ്‌മനുളള ഗുര്‍ബാസും(65), ഇബ്രാഹിം സദ്രാനും(87) ചേര്‍ന്ന് 130 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കി മികച്ച തുടക്കമാണ് അഫ്‌ഗാനിസ്ഥാന് നല്‍കിയത്. 113 പന്തില്‍ പത്ത് ഫോറുകള്‍ ഉള്‍പ്പെടുന്നതായിരുന്നു ഇബ്രാഹിം സദ്രാന്‍റെ ഇന്നിങ്ങ്‌സ്. 53 പന്തില്‍ ഒമ്പത് ഫോറും ഒരു സിക്‌സും ഉള്‍പ്പെടെ ലോകകപ്പില്‍ തുടരുന്ന മിന്നുംഫോം ഈ കളിയിലും റഹ്‌മനുളള ഗുര്‍ബാസ് ആവര്‍ത്തിച്ചു.

ഗുര്‍ബാസ് പുറത്തായ ശേഷം എത്തിയ റഹ്‌മത്ത് ഷാ ഇബ്രാഹിം സര്‍ദാനൊപ്പം അഫ്‌ഗാന്‍ സ്‌കോര്‍ ഉയര്‍ത്തി. 190 റണ്‍സായ സമയത്താണ് സര്‍ദാന്‍റെ പുറത്താവല്‍. തുടര്‍ന്ന് മൂന്നാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന റഹ്‌മത്ത് ഷായും നായകന്‍ ഹഷ്‌മത്തുളള ഷാഹിദിയും ചേര്‍ന്ന് അഫ്‌ഗാനിസ്ഥാനെ വിജയതീരത്ത് എത്തിക്കുകയായിരുന്നു. മികച്ച പേസ് യൂണിറ്റുളള പാകിസ്ഥാന്‍ ടീം ഈ മത്സരത്തില്‍ പരാജയപ്പെടുന്ന കാഴ്‌ചയാണ് കണ്ടത്. ഷഹീന്‍ ആഫ്രീദിക്കും ഹസന്‍ അലിക്കും മാത്രമാണ് പാക്‌ നിരയില്‍ വിക്കറ്റുകള്‍ ലഭിച്ചത്.

ഈ ലോകകപ്പിലെ രണ്ടാം ജയമാണ് പാകിസ്ഥാനെതിരെ ഇന്ന് അഫ്‌ഗാനിസ്ഥാന്‍ നേടിയത്. ഒക്‌ടോബര്‍ 15ന് നടന്ന മത്സരത്തില്‍ ഇംഗ്ലണ്ടിനെതിരെ 69 റണ്‍സിന്‍റെ അട്ടിമറി ജയം അഫ്‌ഗാന്‍ നേടിയിരുന്നു. ഇംഗ്ലണ്ടിന് പിന്നാലെ പാകിസ്ഥാനെയും തോല്‍പ്പിച്ചതോടെ ലോകകപ്പില്‍ അവര്‍ സെമിഫൈനല്‍ സാധ്യതകള്‍ വീണ്ടും സജീവമാക്കി.

Last Updated : Oct 23, 2023, 10:38 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.