ETV Bharat / sports

ഇവിടെ നിന്നാണ് ഓസീസ് ജയിച്ച് തുടങ്ങിയത് ; അഫ്‌ഗാനെതിരായ മത്സരത്തിലെ ടേണിങ് പോയിന്‍റ് - വീഡിയോ - അഫ്‌ഗാന്‍ ഓസ്ട്രേലിയ മത്സരം

Mujeeb Ur Rahman dropped Glenn Maxwell easy catch : ഏകദിന ലോകകപ്പില്‍ ഇരട്ട സെഞ്ചുറി നേടി ഓസീസിനെ വിജയിപ്പിച്ച ഗ്ലെന്‍ മാക്‌സ്‌വെല്‍ അര്‍ധ സെഞ്ചുറി പിന്നിടുംമുമ്പ് നല്‍കിയ അനായാസ ക്യാച്ച് അഫ്‌ഗാന്‍റെ മുജീബ് ഉര്‍ റഹ്‌മാന്‍ പാഴാക്കിയിരുന്നു

Mujeeb Ur Rahaman dropped Glenn Maxwell easy catch  Mujeeb Ur Rahaman  Glenn Maxwell  Cricket World Cup 2023  മുജീബ് ഉര്‍ റഹ്‌മാന്‍  ഗ്ലെന്‍ മാക്‌സ്‌വെല്‍  ഏകദിന ലോകകപ്പ് 2023  ഓസ്‌ട്രേലിയ vs അഫ്‌ഗാനിസ്ഥാന്‍
Mujeeb Ur Rahaman dropped Glenn Maxwell easy catch In Australia vs Afghanistan Cricket World Cup 2023
author img

By ETV Bharat Kerala Team

Published : Nov 8, 2023, 3:50 PM IST

മുംബൈ : ഏകദിന ലോകകപ്പില്‍ (Cricket World Cup 2023) അഫ്‌ഗാനിസ്ഥാനെതിരെ തോല്‍വിയുടെ അറ്റത്തുനിന്നാണ് ഓസ്‌ട്രേലിയ വിജയം നേടിയത്. അഫ്‌ഗാന്‍ ഉയര്‍ത്തിയ 292 റണ്‍സിന്‍റെ വിജയ ലക്ഷ്യം പിന്തുടര്‍ന്ന ഓസീസ് ഒരു ഘട്ടത്തില്‍ ഏഴിന് 91 എന്ന ദയനീയ അവസ്ഥയിലായിരുന്നു. തുടര്‍ന്ന് ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സിനെ കൂട്ടുപിടിച്ച് ഗ്ലെന്‍ മാക്‌സ്‌വെല്‍ നടത്തിയ പോരാട്ടമാണ് ടീമിനെ വിജയത്തിലേക്ക് നയിച്ചത്.

പരിക്കിനോട് പൊരുതിക്കൂടിയായിരുന്നു മാക്‌സി കളത്തില്‍ നിന്നത്. ഒടുവില്‍ 128 പന്തില്‍ പുറത്താവാതെ 201 റണ്‍സ് അടിച്ച് കൂട്ടിയാണ് താരം ടീമിന്‍റെ വിജയം ഉറപ്പിച്ചത്. 10 സിക്‌സറുകളും 21 ബൗണ്ടറികളും ഉള്‍പ്പെടുന്നതായിരുന്നു മാക്‌സിയുടെ മാരക പ്രകടനം. തന്‍റെ ഇന്നിങ്‌സ് കെട്ടിപ്പടുക്കുന്നതില്‍ അഫ്‌ഗാന്‍ താരങ്ങളുടെ കൈ സഹായവും ഓസീസ് ഓള്‍റൗണ്ടര്‍ക്ക് ലഭിച്ചിരുന്നു.

മാക്‌സ്‌വെല്ലിന്‍റെ രണ്ട് ക്യാച്ചുകളാണ് അഫ്ഗാനിസ്ഥാന്‍ ഫീല്‍ഡര്‍മാര്‍ നിലത്തിട്ടത്. ഇതില്‍ മുജീബ് ഉര്‍ റഹ്‌മാന്‍ പാഴാക്കിയത് സുവര്‍ണാവസരം തന്നെയായിരുന്നു (Mujeeb Ur Rahaman dropped Glenn Maxwell easy catch In Australia vs Afghanistan Cricket World Cup 2023). നൂര്‍ അഹമ്മദ് എറിഞ്ഞ 22-ാം ഓവറിന്‍റെ അഞ്ചാം പന്തിലാണ് മാക്‌സിയുടെ അനായാസ ക്യാച്ച് മുജീബ് ഉര്‍ റഹ്‌മാന്‍ നിലത്തിട്ടത്.

ALSO READ: ഇന്ത്യയെ നേരിടാന്‍ എല്ലാ ടീമുകളും ഭയപ്പെടുന്നു; ക്രെഡിറ്റ് രോഹിത്തിനും ദ്രാവിഡിനും: മുൻ താരം രാജേഷ് ചൗഹാന്‍

നൂര്‍ അഹമ്മദിനെതിരെ സ്വീപ്പ് ഷോട്ടിനുള്ള ഓസീസ് താരത്തിന്‍റെ ശ്രമം പാളി. വായുവിലേക്ക് ഉയര്‍ന്ന പന്ത് നേരെ എത്തിയത് ഷോര്‍ട്ട് ഫൈന്‍ ലെഗില്‍ നിലയുറപ്പിച്ചിരുന്ന മുജീബിന്‍റെ കയ്യിലേക്കാണ്. എന്നാല്‍ അവസരം മുതലെടുക്കാന്‍ താരത്തിന് കഴിഞ്ഞില്ല. ഈ സമയം വെറും 33 റണ്‍സായിരുന്നു മാക്‌സിയുടെ വ്യക്തിഗത സ്‌കോര്‍. പിന്നീട് കളം നിറഞ്ഞ ഗ്ലെന്‍ മാക്‌സ്‌വെല്‍ അഫ്‌ഗാന്‍റെ സകല മോഹങ്ങളും തല്ലിക്കെടുത്തുകയായിരുന്നു.

ALSO READ: 'അവൻ ബാറ്റ് ചെയ്യുമ്പോൾ ഫീല്‍ഡർമാരെ നിർത്തേണ്ടത് ഗ്രൗണ്ടിന് പുറത്ത്': അഫ്‌ഗാന്‍ കോച്ച് ജൊനാഥൻ ട്രോട്ട്

മത്സരത്തില്‍ ടോസ് നേടി ബാറ്റ് ചെയ്യാന്‍ ഇറങ്ങിയ അഫ്‌ഗാനിസ്ഥാന്‍ 50 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്‌ടത്തിലായിരുന്നു 291 റണ്‍സിലേക്ക് എത്തിയത്. ഇബ്രാഹിം സദ്രാന്‍റെ സെഞ്ചുറി പ്രകടനമാണ് അഫ്‌ഗാനെ മികച്ച നിലയിലേക്ക് നയിച്ചത്. 143 പന്തില്‍ എട്ട് ഫോറുകളും മൂന്ന് സിക്‌സും സഹിതം 129* റണ്‍സായിരുന്നു ഇബ്രാഹിം സദ്രാന്‍ (Ibrahim Zadran ) അടിച്ചത്. ഇതോടെ ഏകദിന ലോകകപ്പില്‍ സെഞ്ചുറി നേടുന്ന ആദ്യ അഫ്‌ഗാന്‍ താരമായും ഇബ്രാഹിം സദ്രാന്‍ മാറി.

ALSO READ: ശ്രീലങ്കന്‍ കൂടോത്രമോ?; ഷാക്കിബിന് മുട്ടന്‍ പണി, ലോകകപ്പില്‍ നിന്നും പുറത്ത്

മറുപടിക്ക് ഇറങ്ങിയ ഓസീസ് 46.5 ഓവറില്‍ ഏഴ്‌ വിക്കറ്റ് നഷ്‌ടത്തില്‍ 293 റണ്‍സെടുത്താണ് വിജയം ഉറപ്പിച്ചത്. പുറത്തായ നാല് ഓസീസ് താരങ്ങള്‍ക്ക് ഒരക്കം കടക്കാന്‍ കഴിഞ്ഞിരുന്നില്ല. വിജയത്തോടെ ടൂര്‍ണമെന്‍റിന്‍റെ സെമി ഫൈനല്‍ ഉറപ്പിക്കാനും ഓസ്‌ട്രേലിയയ്‌ക്ക് കഴിഞ്ഞു.

ALSO READ: ഇന്ത്യ കൊടുത്ത 'പണിയില്‍' താല്‍ക്കാലിക ആശ്വാസം ; ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് പുനഃസ്ഥാപിച്ച് കോടതി

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.