ETV Bharat / sports

അഞ്ചാം നമ്പറിലെ തിളക്കം ; കെഎല്‍ രാഹുലിന് അപൂര്‍വ നേട്ടം

KL Rahul Cricket World Cup Record : ഏകദിന ലോകകപ്പിന്‍റെ ഒരു പതിപ്പില്‍ 400 റണ്‍സിലധികം സ്‌കോര്‍ ചെയ്യുന്ന ഇന്ത്യയുടെ ആദ്യ അഞ്ചാം നമ്പര്‍ ബാറ്ററായി കെഎല്‍ രാഹുല്‍.

KL Rahul Cricket World Cup Record  India vs Australia Cricket World Cup 2023 Final  India vs Australia  Cricket World Cup 2023  cricket world cup 2023 final updates  KL Rahul  കെഎല്‍ രാഹുല്‍  കെഎല്‍ രാഹുല്‍ ലോകകപ്പ് റെക്കോഡ്  ഇന്ത്യ vs ഓസ്‌ട്രേലിയ  ഇന്ത്യ vs ഓസ്‌ട്രേലിയ ലോകകപ്പ് 2023 ഫൈനല്‍
KL Rahul Cricket World Cup Record India vs Australia Cricket World Cup 2023 Final
author img

By ETV Bharat Kerala Team

Published : Nov 19, 2023, 7:58 PM IST

അഹമ്മദാബാദ്: ഏകദിന ലോകകപ്പിന്‍റെ (Cricket World Cup 2023) ഫൈനലില്‍ ഓസ്‌ട്രേലിയയ്‌ക്ക് എതിരെ ഇന്ത്യയ്‌ക്കായി (India vs Australia Cricket World Cup 2023 Final) നിര്‍ണായക പ്രകടനമാണ് കെഎല്‍ രാഹുല്‍ (KL Rahul ) നടത്തിയത്. അഞ്ചാം നമ്പറിലെത്തിയ താരം 107 പന്തില്‍ 66 റണ്‍സെടുത്ത് ടീമിന്‍റെ ടോപ് സ്‌കോററായി. പ്രകടനത്തോടെ ഈ ലോകകപ്പില്‍ രാഹുലിന്‍റെ ആകെ റണ്‍ നേട്ടം 452 റണ്‍സിലേക്ക് എത്തി.

ഇതോടെ ലോകകപ്പില്‍ ഒരു റെക്കോഡും രാഹുലിന് സ്വന്തമായി (KL Rahul Cricket World Cup Record). ലോകകപ്പിന്‍റെ ഒരു പതിപ്പില്‍ 400-ല്‍ ഏറെ റണ്‍സ് നേടുന്ന ഇന്ത്യയുടെ ആദ്യ അഞ്ചാം നമ്പര്‍ ബാറ്ററാണ് രാഹുല്‍ (KL Rahul becomes first Indian player to complete 400+ runs at no five in single edition of Cricket World Cup). 75.33 ശരാശരിയില്‍ 90.76 സ്‌ട്രൈക്ക് റേറ്റിലാണ് താരത്തിന്‍റെ പ്രകടനം. ഒരു സെഞ്ചുറിയും രണ്ട് അര്‍ധ സെഞ്ചുറികളുമാണ് 31-കാരന്‍റെ അക്കൗണ്ടിലുള്ളത്.

ഈ ലോകകപ്പില്‍ 400-ല്‍ അധികം റണ്‍സ് സ്‌കോര്‍ ചെയ്യുന്ന നാലാമത്തെ ഇന്ത്യന്‍ ബാറ്ററാണ് രാഹുല്‍. വിരാട് കോലി, രോഹിത് ശര്‍മ, ശ്രേയസ് അയ്യര്‍ എന്നിവരാണ് പട്ടികയിലുള്ള മറ്റ് പേരുകാര്‍. അതേസമയം മത്സരത്തില്‍ ടേസ് നേടിയ ഓസ്‌ട്രേലിയന്‍ നായകന്‍ പാറ്റ് കമ്മിന്‍സ് ഇന്ത്യയെ ബാറ്റിങ്ങിന് അയയ്‌ക്കുകയായിരുന്നു. ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യാന്‍ ഇറങ്ങിയ ആതിഥേയര്‍ക്ക് അടി തെറ്റുകയും ചെയ്‌തു.

നിശ്ചിത 50 ഓവറില്‍ 10 വിക്കറ്റ് നഷ്‌ടത്തില്‍ 240 റണ്‍സ് മാത്രമാണ് ടീമിന് നേടാന്‍ കഴിഞ്ഞത്. കെഎല്‍ രാഹുലിനെ കൂടാതെ 63 പന്തില്‍ 54 റണ്‍സെടുത്ത വിരാട് കോലിയും 31 പന്തില്‍ 47 റണ്‍സടിച്ച ക്യാപ്റ്റന്‍ രോഹിത് ശര്‍മയുമാണ് ടീം ടോട്ടലിലേക്ക് പ്രധാന സംഭാവന നല്‍കിയ മറ്റ് താരങ്ങള്‍. ഓസ്‌ട്രേലിയയ്‌ക്കായി മിച്ചല്‍ സ്റ്റാര്‍ക്ക് മൂന്ന് വിക്കറ്റുകള്‍ വീഴ്‌ത്തിയപ്പോള്‍ ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ്, ജോഷ് ഹെയ്‌സല്‍വുഡ് എന്നിവര്‍ രണ്ട് വീതം വിക്കറ്റുകള്‍ സ്വന്തമാക്കി.

ALSO READ: ലോകകപ്പ് ചരിത്രത്തിലാദ്യം ; അപൂര്‍വ റെക്കോഡ് സ്വന്തമാക്കി വിരാട് കോലി

ഇന്ത്യ പ്ലേയിങ് ഇലവന്‍ (India Playing XI): രോഹിത് ശര്‍മ (ക്യാപ്‌റ്റന്‍), ശുഭ്‌മാന്‍ ഗില്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, കെഎല്‍ രാഹുല്‍ (വിക്കറ്റ് കീപ്പര്‍), രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി, കുല്‍ദീപ് യാദവ്, ജസ്‌പ്രീത് ബുംറ, മുഹമ്മദ് സിറാജ്.

ഓസ്‌ട്രേലിയ പ്ലേയിങ് ഇലവന്‍ (Australia Playing XI): ട്രാവിസ് ഹെഡ്, ഡേവിഡ് വാര്‍ണര്‍, മിച്ചല്‍ മാര്‍ഷ്, സ്റ്റീവ് സ്‌മിത്ത്, മാര്‍നസ് ലബുഷെയ്‌ന്‍, ജോഷ് ഇംഗ്ലിസ് (വിക്കറ്റ് കീപ്പര്‍), ഗ്ലെന്‍ മാക്‌സ്‌വെല്‍, പാറ്റ് കമ്മിന്‍സ് (ക്യാപ്‌റ്റന്‍), മിച്ചല്‍ സ്റ്റാര്‍ക്, ജോഷ് ഹെയ്‌സല്‍വുഡ്, ആദം സാംപ.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.