അഹമ്മദാബാദ്: ഏകദിന ലോകകപ്പിന്‍റെ (Cricket World Cup 2023) ഫൈനലില്‍ ആതിഥേയരായ ഇന്ത്യയും ഓസ്‌ട്രേലിയയും (India vs Australia) ഏറ്റുമുട്ടാന്‍ ഇനി ഏതാനും ദിവസങ്ങള്‍ മാത്രമാണ് ശേഷിക്കുന്നത്. അഹമ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയത്തില്‍ ഞായറാഴ്‌ചയാണ് ഏകദിന ലോകകപ്പ് 2023-ന്‍റെ ഫൈനല്‍ അരങ്ങേറുക. മത്സരത്തിന് മുന്നോടിയായി ഇന്ത്യന്‍ ടീമിനെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് ഓസ്‌ട്രേലിയന്‍ പേസര്‍ ജോഷ് ഹെയ്‌സല്‍വുഡ് (Australia pacer Josh Hazlewood).
ഇന്ത്യ വളരെ മികച്ച ടീമാണെന്നും ടൂർണമെന്‍റിലുടനീളം ഒരു ദൗർബല്യവും അവര്‍ കാണിച്ചിട്ടില്ലെന്നുമാണ് ഓസീസിന്‍റെ സ്റ്റാര്‍ പേസര്‍ പറയുന്നത്. "എല്ലാ നിലയിലും ഏറെ മികച്ചൊരു ടീം തന്നെയാണ് ഇന്ത്യ. മികച്ച പേസര്‍മാരും സ്‌പിന്നര്‍മാരും അവര്‍ക്കുണ്ട്. അവരുടെ ബാറ്റര്‍മാരും ഏറെ മികച്ചതാണ്" - ജോഷ് ഹെയ്‌സല്‍വുഡ് പറഞ്ഞു (Josh Hazlewood on India Cricket team in Cricket World Cup 2023).
ടൂര്‍ണമെന്‍റിന്‍റെ ഗ്രൂപ്പ് ഘട്ടത്തില്‍ നേരത്തെ പരസ്‌പരം പോരടിച്ചപ്പോള്‍ ഇന്ത്യ ഓസീസിനെ തോല്‍പ്പിച്ചിരുന്നു. ചെന്നൈയില്‍ മത്സരത്തില്‍ ആറ് വിക്കറ്റുകള്‍ക്കായിരുന്നു ഇന്ത്യ ഓസീസിനെ കീഴടക്കിയത്. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്‌ത ഓസ്‌ട്രേലിയയെ 199 റണ്‍സില്‍ എറിഞ്ഞിടാന്‍ ഇന്ത്യയ്‌ക്ക് കഴിഞ്ഞിരുന്നു.
എന്നാല്‍ ചെറിയ ലക്ഷ്യം പിന്തുടരാന്‍ ഇറങ്ങിയ ഇന്ത്യയുടെ തുടക്കം പാളി. വെറും രണ്ട് റണ്‍സ് മാത്രം സ്‌കോര്‍ ബോര്‍ഡില്‍ നില്‍ക്കെ മൂന്ന് വിക്കറ്റുകള്‍ ടീമിന് നഷ്‌ടമായിരുന്നു. എന്നാല്‍ തുടര്‍ന്ന് ഒന്നിച്ച വിരാട് കോലി-കെഎല്‍ രാഹുല്‍ സഖ്യം ടീമിനെ ട്രാക്കിലാക്കി. ഇരുവരും ചേര്‍ന്ന് 165 റണ്‍സിന്‍റെ കൂട്ടുകെട്ടുയര്‍ത്തി.
ലക്ഷ്യത്തിന് തൊട്ടടുത്തെത്തിയപ്പോള്‍ വിരാട് കോലി മടങ്ങിയെങ്കിലും തുടര്‍ന്ന് എത്തിയ ഹാര്‍ദിക് പാണ്ഡ്യയ്‌ക്ക് ഒപ്പം ചേര്‍ന്ന രാഹുല്‍ ഇന്ത്യയുടെ വിജയം ഉറപ്പിക്കുകയായിരുന്നു. മത്സരത്തില്‍ ഇന്ത്യന്‍ ടീമില്‍ ചില വിള്ളലുകള്‍ കണ്ടിരുന്നു. എന്നാല്‍ ടീമിന് യഥാർഥ ദൗർബല്യമുണ്ടായിരുന്നില്ലെന്നും താരം പറഞ്ഞ് നിര്‍ത്തി.
ഓസ്‌ട്രേലിയ സ്ക്വാഡ് ഏകദിന ക്രിക്കറ്റ് ലോകകപ്പ് 2023 : ഡേവിഡ് വാര്‍ണര്‍, ട്രാവിസ് ഹെഡ്, മിച്ചല്‍ മാര്‍ഷ്, സ്റ്റീവ് സ്‌മിത്ത്, മാര്‍നസ് ലബുഷെയ്‌ന്‍, ഗ്ലെന്‍ മാക്‌സ്‌വെല്‍, ജോഷ് ഇംഗ്ലിസ്, മാര്‍ക്കസ് സ്റ്റോയിനിസ്, കാമറൂണ്‍ ഗ്രീന്‍, അലക്‌സ് കാരി, ജോഷ് ഹെയ്‌സല്‍വുഡ്, പാറ്റ് കമ്മിന്‍സ് (ക്യാപ്‌റ്റന്‍), സീന്‍ ആബോട്ട്, മിച്ചല്‍ സ്റ്റാര്‍ക്, ആദം സാംപ. (Cricket World Cup 2023 Australia Squad).
ഇന്ത്യ സ്ക്വാഡ് ഏകദിന ക്രിക്കറ്റ് ലോകകപ്പ് 2023 : രോഹിത് ശർമ (ക്യാപ്‌റ്റന്‍), ശുഭ്‌മാൻ ഗിൽ, വിരാട് കോലി, ശ്രേയസ് അയ്യര്‍, കെഎല്‍ രാഹുല്‍ (വിക്കറ്റ് കീപ്പര്‍), സൂര്യകുമാര്‍ യാദവ്, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, മുഹമ്മദ് ഷമി, ഇഷാന്‍ കിഷന്‍, രവിചന്ദ്രന്‍ അശ്വിന്‍, ശാര്‍ദുല്‍ താക്കൂര്‍, പ്രസിദ്ധ് കൃഷ്‌ണ (Cricket World Cup 2023 India Squad)