ETV Bharat / sports

India vs Afghanistan preview ഗില്‍ പുറത്തിരിക്കും, അശ്വിന് പകരം ശാർദുല്‍ വന്നേക്കും... ഇന്ത്യയുടെ രണ്ടാം അങ്കം നാളെ അഫ്‌ഗാന് എതിരെ

Cricket World Cup 2023 ഏകദിന ലോകകപ്പില്‍ ജയം തുടരാന്‍ ഇന്ത്യ നാളെ അഫ്‌ഗാനിസ്ഥാനെതിരെ. മത്സരം ഉച്ചയ്‌ക്ക് രണ്ട് മണി മുതല്‍ ന്യൂഡല്‍ഹിയിലെ അരുണ്‍ ജെയ്‌റ്റ്‌ലി സ്റ്റേഡിയത്തില്‍.

India vs Afghanistan preview  Rohit Sharma  Hashmatullah Shahidi  Cricket World Cup 2023  Virat Kohli  ഇന്ത്യ vs അഫ്‌ഗാനിസ്ഥാന്‍  ഏകദിന ലോകകപ്പ് 2023  രോഹിത് ശര്‍മ  ഹഷ്‌മത്തുള്ള ഷാഹിദി  വിരാട് കോലി
India vs Afghanistan preview
author img

By ETV Bharat Kerala Team

Published : Oct 10, 2023, 5:30 PM IST

ന്യൂഡല്‍ഹി: ഏകദിന ലോകകപ്പില്‍ (Cricket World Cup 2023) ആതിഥേയരായ ഇന്ത്യ നാളെ വീണ്ടും കളത്തിലിറങ്ങുന്നു. ന്യൂഡല്‍ഹിയിലെ അരുണ്‍ ജെയ്‌റ്റ്‌ലി സ്റ്റേഡിയത്തില്‍ അഫ്‌ഗാനിസ്ഥാനാണ് എതിരാളി. ഉച്ചയ്‌ക്ക് രണ്ട് മണി മുതലാണ് മത്സരം ആരംഭിക്കുക. ടൂര്‍ണമെന്‍റില്‍ തങ്ങളുടെ രണ്ടാം മത്സരത്തിനാണ് ഇരു ടീമുകളും ഇറങ്ങുന്നത് (India vs Afghanistan preview).

ആദ്യ മത്സരത്തില്‍ അഫ്‌ഗാന്‍ ബംഗ്ലാദേശിനോട് തോറ്റപ്പോള്‍ ഓസ്‌ട്രേലിയയെ കീഴടക്കിയാണ് ഇന്ത്യ എത്തുന്നത്. ഓസ്‌ട്രേലിയയ്‌ക്ക് എതിരെ ആറ് വിക്കറ്റിന്‍റെ വിജയമായിരുന്നു ആതിഥേയര്‍ നേടിയത്. മത്സരം വിജയിച്ചെങ്കിലും ടോപ് ഓര്‍ഡര്‍ ബാറ്റര്‍മാരുടെ പ്രകടനം ഇന്ത്യയ്‌ക്ക് നിരാശയായിരുന്നു.

ഇഷാന്‍ കിഷന്‍, രോഹിത് ശര്‍മ Rohit Sharma, ശ്രേയസ് അയ്യര്‍ എന്നിവര്‍ക്ക് അക്കൗണ്ട് തുറക്കാന്‍ കഴിഞ്ഞിരുന്നില്ല. നാലാം വിക്കറ്റില്‍ നങ്കൂരമിട്ട് വിരാട് കോലി Virat Kohli -കെഎല്‍ രാഹുല്‍ സഖ്യമാണ് ടീമിനെ ട്രാക്കിലാക്കിയത്. വിജയത്തിന് അരികെ വിരാട് കോലി മടങ്ങിയെങ്കിലും തുടര്‍ന്നെത്തിയ ഹാര്‍ദിക് പാണ്ഡ്യയ്‌ക്കൊപ്പം ചേര്‍ന്ന രാഹുല്‍ ഇന്ത്യയുടെ വിജയം ഉറപ്പിക്കുകയായിരുന്നു.

ഡെങ്കിബാധിതനായ ശുഭ്‌മാന്‍ ഗില്‍ പുറത്തിരിക്കുന്നതോടെ ബാറ്റിങ് യൂണിറ്റില്‍ മാറ്റമുണ്ടാവില്ല. എന്നാല്‍ ബോളിങ് യൂണിറ്റില്‍ ചെറിയ അഴിച്ചുപണിക്ക് സാധ്യതയുണ്ട്. രണ്ട് പേസര്‍മാരും മൂന്ന് സ്‌പിന്നര്‍മാരുമായി ആയിരുന്നു ഓസീസിനെതിരായ ഇന്ത്യയുടെ പ്ലേയിങ് ഇലവനില്‍ ഉണ്ടായിരുന്നത്. ആര്‍ അശ്വിന്‍, കുല്‍ദീപ് യാദവ്, രവീന്ദ്ര ജഡേജ സ്‌പിന്‍ ത്രയത്തിനൊപ്പം പേസര്‍മാരായി ജസ്‌പ്രീത് ബുംറ, മുഹമ്മദ് സിറാജ് എന്നിവരാണ് കളിച്ചിരുന്നത്.

ബാറ്റിങ് പറുദീസയായ ഡല്‍ഹിയില്‍ മൂന്ന് പേസര്‍മാരുമായി കളിക്കാന്‍ തീരുമാനിച്ചാല്‍ മുഹമ്മദ് ഷമി പ്ലേയിങ് ഇലവനില്‍ എത്തിയേക്കും. ബാറ്റിങ് ഡെപ്‌ത് പരിഗണിക്കുമ്പോള്‍ ശാര്‍ദുല്‍ താക്കൂറിനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. ആര്‍ അശ്വിനായിരിക്കും പുറത്തിരിക്കേണ്ടി വരിക. ഓസീസിനെതിരെ മറ്റ് രണ്ട് സ്‌പിന്നര്‍മാര്‍ക്കൊപ്പം മികച്ച പ്രകടനമായിരുന്നു അശ്വിന്‍ നടത്തിയത്.

റാഷിദ് ഖാന്‍, മുജീബ് ഉര്‍ റഹ്മാന്‍, മുഹമ്മദ് നബി, ഇബ്രാഹിം സദ്രാന്‍, റഹ്മാനുള്ള ഗുര്‍ബാസ് എന്നിവരുടെ പ്രകടനത്തിലാണ് അഫ്‌ഗാന്‍റെ പ്രതീക്ഷ. ഏകദിന ക്രിക്കറ്റില്‍ ഇതേവരെ ഇന്ത്യയെ തോല്‍പ്പിക്കാന്‍ അഫ്‌ഗാന് കഴിഞ്ഞിട്ടില്ല. ഇതിന് മുമ്പ് മൂന്ന് തവണയാണ് ഇരു ടീമുകളും നേര്‍ക്കുനേര്‍ എത്തിയത്. ഇതില്‍ രണ്ടെണ്ണം ഇന്ത്യയ്‌ക്കൊപ്പം നിന്നപ്പോള്‍ ഒരു മത്സരം സമനിലയില്‍ അവസാനിക്കുകയായിരുന്നു.

ALSO READ: Virat Kohli Homecoming For Cricket World Cup 2023 : 'ലോക്കല്‍ ബോയ് വിരാട് കോലി'; നാല് വര്‍ഷത്തിന് ശേഷം ഡല്‍ഹിയിലെ ആദ്യ ഏകദിനം

ഏകദിന ലോകകപ്പ് 2023 ഇന്ത്യ സ്ക്വാഡ് (Cricket World Cup 2023 India Squad): രോഹിത് ശർമ (ക്യാപ്‌റ്റന്‍), ഹാർദിക് പാണ്ഡ്യ (വൈസ് ക്യാപ്‌റ്റന്‍), ശുഭ്‌മാൻ ഗിൽ, വിരാട് കോലി, ശ്രേയസ് അയ്യർ, കെഎൽ രാഹുൽ (വിക്കറ്റ് കീപ്പര്‍), രവീന്ദ്ര ജഡേജ, ശാർദുൽ താക്കൂർ, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, കുൽദീപ് യാദവ്, മുഹമ്മദ് ഷമി, രവിചന്ദ്രൻ അശ്വിൻ, ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പര്‍), സൂര്യകുമാർ യാദവ്.

ഏകദിന ലോകകപ്പ് 2023 അഫ്‌ഗാനിസ്ഥാന്‍ സ്‌ക്വാഡ് (Cricket World Cup 2023 Afganistan Squad): ഹഷ്‌മത്തുള്ള ഷാഹിദി Hashmatullah Shahidi (ക്യാപ്‌റ്റന്‍), റഹ്മാനുള്ള ഗുർബാസ്, ഇബ്രാഹിം സദ്രാൻ, റിയാസ് ഹസ്സൻ, റഹ്മത്ത് ഷാ, നജീബുള്ള സദ്രാൻ, മുഹമ്മദ് നബി, ഇക്രം അലിഖിൽ, അസ്‌മത്തുള്ള ഒമർസായി, റാഷിദ് ഖാൻ, മുജീബ് ഉർ റഹ്മാൻ, നൂർ അഹമ്മദ്, ഫസല്‍ഹഖ് ഫറൂഖി, അബ്‌ദുല്‍ റഹ്‌മാന്‍, നവീന്‍ ഉല്‍ ഹഖ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.