ചെന്നൈ: ഏകദിന ലോകകപ്പില്‍ (Cricket World Cup 2023) തുടര്‍ച്ചയായ നാലാം തോല്‍വി ആയിരുന്നു പാകിസ്ഥാന്‍ ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരെ വഴങ്ങിയത് (Pakistan vs South Africa ). ചെന്നൈയിലെ എംഎ ചിദംബരം സ്റ്റേഡിയത്തില്‍ അരങ്ങേറിയ സൂപ്പര്‍ ത്രില്ലറില്‍ ഒരു വിക്കറ്റിനായിരുന്നു ദക്ഷിണാഫ്രിക്ക ജയിച്ച് കയറിയത്. മത്സരത്തില്‍ ഒരു ഘട്ടത്തില്‍ വിജയമുറപ്പിച്ച പാകിസ്ഥാനെ നിര്‍ഭാഗ്യം കൂടിയാണ് തോല്‍വിയിലേക്ക് തള്ളി വിട്ടത്.
-
Bad umpiring and bad rules cost Pakistan this game.. @ICC should change this rule .. if the ball is hitting the stump that’s out whether umpire gave out or not out doesn’t matter.. otherwise what is the use of technology??? @TheRealPCB vs #SouthAfrica #worldcup
— Harbhajan Turbanator (@harbhajan_singh) October 27, 2023 " class="align-text-top noRightClick twitterSection" data="
">Bad umpiring and bad rules cost Pakistan this game.. @ICC should change this rule .. if the ball is hitting the stump that’s out whether umpire gave out or not out doesn’t matter.. otherwise what is the use of technology??? @TheRealPCB vs #SouthAfrica #worldcup
— Harbhajan Turbanator (@harbhajan_singh) October 27, 2023Bad umpiring and bad rules cost Pakistan this game.. @ICC should change this rule .. if the ball is hitting the stump that’s out whether umpire gave out or not out doesn’t matter.. otherwise what is the use of technology??? @TheRealPCB vs #SouthAfrica #worldcup
— Harbhajan Turbanator (@harbhajan_singh) October 27, 2023
ഹാരിസ് റൗഫ് ( Haris Rauf) എറിഞ്ഞ 46-ാം ഓവറിലെ അവസാന പന്തിലായിരുന്നു സംഭവം നടന്നത്. റൗഫിന്‍റെ പന്തില്‍ കിവീസിന്‍റെ അവസാനക്കാരനായ തബ്രിസ് ഷംസി (Tabraiz Shamsi) വിക്കറ്റിന് മുന്നില്‍ കുരുങ്ങി. ഫീല്‍ഡ് അമ്പയര്‍ ഔട്ട് നിഷേധിച്ചു. ഇതോടെ പാകിസ്ഥാന്‍ താരങ്ങള്‍ റിവ്യൂ എടുത്തു.
വീഡിയോയില്‍ പന്തിന്‍റെ ഒരു ഭാഗം ലെഗ് സ്റ്റംപില്‍ തട്ടുന്നത് കാണാമായിരുന്നുവെങ്കിലും ഓണ്‍ ഫീല്‍ഡ് അമ്പയര്‍ ഔട്ട് നിഷേധിച്ചതിനാല്‍, അമ്പയേഴ്‌സ് കോളിന്‍റെ അടിസ്ഥാനത്തില്‍ തേര്‍ഡ് അമ്പയര്‍ നോട്ടൗട്ട് വിധിക്കുകയായിരുന്നു. തുടര്‍ന്നായിരുന്നു കേശവ് മഹാരാജും (Keshav Maharaj) തബ്രിസ് ഷംസിയും ചേര്‍ന്ന് ദക്ഷിണാഫ്രിക്കയെ വിജയത്തിലേക്ക് എത്തിച്ചത്. ഇപ്പോഴിതാ സംഭവത്തില്‍ പ്രതികരിച്ചിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ സ്‌പിന്നര്‍ ഹർഭജൻ സിങ്.
മോശം അമ്പയറിങ്ങും ഐസിസിയുടെ മോശം നിയമവുമാണ് പാകിസ്ഥാന് മത്സരം നഷ്‌ടപ്പെടുത്തിയതെന്നാണ് ഹര്‍ഭജന്‍ പറയുന്നത് (Harbhajan Singh criticizes Bad umpiring In Pakistan vs South Africa Cricket World Cup 2023 match). കാലത്തിന് അനുസരിച്ച് ഐസിസി നിയമങ്ങളില്‍ മാറ്റം കൊണ്ടുവരണമെന്നും ഹര്‍ഭജന്‍ സോഷ്യല്‍ മീഡിയ മാധ്യമമായ എക്‌സില്‍ കുറിച്ചു.
"മോശം അമ്പയറിങ്ങിന്‍റേയും ഐസിസിയുടെ മോശം നിയമത്തിന്‍റെയും വിലയാണ് പാകിസ്ഥാന് ഈ മത്സരത്തില്‍ നല്‍കേണ്ടി വന്നത്. ഈ നിയമം ഐസിസി തീര്‍ച്ചയായും മാറ്റണം. പന്ത് സ്റ്റംപില്‍ തട്ടുന്നുണ്ടെങ്കില്‍ അതു ഔട്ടാണ്. റിവ്യൂ നല്‍കും മുമ്പ് അമ്പയർ ഔട്ടാണോ അല്ലെങ്കില്‍ നോട്ട് ഔട്ടൗണോ വിളിച്ചതെന്നത് ഒരു വിഷയമേയല്ല. അല്ലെങ്കില്‍ പിന്നെ ടെക്നോളജിയുടെ ഉപയോഗം എന്താണ്?"ഹര്‍ഭജന്‍ എക്‌സ് പോസ്റ്റില്‍ വ്യക്തമാക്കി.
മത്സരത്തില്‍ ടോസ് നേടി ആദ്യം ബാറ്റ് ചെയ്യാന്‍ ഇറങ്ങിയ പാകിസ്ഥാന്‍ 46.4 ഓവറില്‍ 10 വിക്കറ്റ് നഷ്‌ടത്തില്‍ 270 റണ്‍സായിരുന്നു നേടിയിരുന്നത്. സൗദ് ഷക്കീല്‍ (52 പന്തില്‍ 52) ക്യാപ്റ്റന്‍ ബാബര്‍ അസം (65 പന്തില്‍ 50), ഷദാബ് ഖാന്‍ (36 പന്തില്‍ 43) എന്നിവരുടെ പ്രകടനം ടീമിന് നിര്‍ണായകമായി.
മറുപടിക്കിറങ്ങിയ ദക്ഷിണാഫ്രിക്ക 47.2 ഓവറില്‍ല്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 271 റണ്‍സ് നേടിയാണ് വിജയം ഉറപ്പിച്ചത്. എയ്‌ഡന്‍ മാര്‍ക്രം (93 പന്തില്‍ 91), ഡേവിഡ് മില്ലര്‍ (33 പന്തില്‍ 29), ക്യാപ്റ്റന്‍ ടെംബ ബാവുമ (27 പന്തില്‍ 28) എന്നിവരാണ് പ്രധാന സ്‌കോറര്‍മാര്‍. ഷംസി (4), കേശവ് മഹാരാജ് (7) എന്നിവരായിരുന്നു പുറത്താവാതെ ടീമിന്‍റെ വിജയം ഉറപ്പിച്ചത്.