മുംബൈ : ഏകദിന ലോകകപ്പ് (Cricket World Cup 2023) മത്സരങ്ങള്‍ക്ക് ശേഷമുള്ള വെടിക്കെട്ട് ആരാധകര്‍ക്ക് കാഴ്‌ചയ്‌ക്ക് വിരുന്നാണ്. എന്നാല്‍ മുംബൈയിലെ വാങ്കഡെ (Wankhede Stadium) സ്റ്റേഡിയത്തില്‍ നാളെ നടക്കുന്ന ഇന്ത്യ- ശ്രീലങ്ക (India vs Sri Lanka) മത്സരത്തിന് ശേഷം വെടിക്കെട്ടുണ്ടാവില്ലെന്ന് അറിയിച്ചിരിക്കുകയാണ് ബിസിസിഐ. കനത്ത വായുമലനീകരണത്തിന്‍റെ (Mumbai Air pollution) പശ്ചാത്തലത്തിലാണ് വെടിക്കെട്ട് ഒഴിവാക്കിയതെന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷാ വ്യക്തമാക്കി.
മുംബൈയില്‍ വാങ്കഡെ സ്റ്റേഡിയത്തില്‍ കൂടാതെ ന്യൂഡല്‍ഹിയിലെ അരുണ്‍ ജയ്‌റ്റ്‌ലി സ്റ്റേഡിയത്തില്‍ (Arun Jaitley Stadium) നടക്കുന്ന ഗ്രൂപ്പ് ഘട്ട മത്സരത്തിനും വെടിക്കെട്ടുണ്ടാവില്ല. (BCCI Secretary Jay Shah says there will be No fireworks for Cricket World Cup 2023 matches at the Wankhede Stadium in Mumbai and Arun Jaitley Stadium in New Delhi).
'പാരിസ്ഥിതിക വിഷയങ്ങളിലും പ്രതിബദ്ധതയുള്ള സംഘടനയാണ് ബിസിസിഐ. വിഷയത്തെക്കുറിച്ച് ഐസിസിയോട് ചര്‍ച്ച ചെയ്‌തിട്ടുണ്ട്. മലിനീകരണത്തിന്‍റെ തോത് വര്‍ധിക്കുമെന്നതിനാല്‍ മുംബൈയിലും ഡൽഹിയിലും കരിമരുന്ന് പ്രയോഗമുണ്ടാവില്ല. പാരിസ്ഥിതിക പ്രശ്‌നങ്ങൾക്കെതിരെ പോരാടാൻ ബിസിസിഐ പ്രതിജ്ഞാബദ്ധമാണ്' -ജയ് ഷാ പറഞ്ഞു.
നാളെ നടക്കുന്ന ഇന്ത്യ- ശ്രീലങ്ക മത്സരത്തിന് ശേഷം നവംബര്‍ ഏഴിന് നടക്കുന്ന ഓസ്ട്രേലിയ-അഫ്‌ഗാനിസ്ഥാന്‍ (Australia vs Afghanistan) മത്സരത്തിനും വാങ്കഡെയാണ് വേദിയാവുന്നത്. ആറിന് നടക്കുന്ന ബംഗ്ലാദേശ്- ശ്രീലങ്ക (Sri Lanka vs Bangladesh) മത്സരമാണ് അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിലെ അവസാന കളി. എന്നാല്‍ നവംബര്‍ 15-ന് നടക്കുന്ന ടൂര്‍ണമെന്‍റിന്‍റെ ആദ്യ സെമി ഫൈനല്‍ മത്സരത്തിന് വാങ്കഡെയാണ് വേദിയാവുന്നത്. ഈ മത്സരത്തിന് വെടിക്കെട്ടുണ്ടാവുമോയന്ന കാര്യം വ്യക്തമല്ല.
അതേസമയം 2011-ലെ ലോകകപ്പിന്‍റെ ഫൈനലില്‍ വാങ്കഡെയില്‍ വച്ചായിരുന്നു ശ്രീലങ്കയെ തോല്‍പ്പിച്ച് ഇന്ത്യ കിരീടം ഉയര്‍ത്തിയത്. ഏകദിന ലോകകപ്പില്‍ വീണ്ടുമൊരിക്കല്‍ കൂടി അതേ വേദിയില്‍ ഇരു ടീമുകളും നേര്‍ക്കുനേര്‍ എത്തുമ്പോള്‍ പോരുകടക്കുമെന്ന് പ്രതീക്ഷിക്കാം. ലോകകപ്പില്‍ ഇതേവരെ കളിച്ച ആറ് മത്സരങ്ങളിലും ആതിഥേയരായ ഇന്ത്യ തോല്‍വി അറിഞ്ഞിട്ടില്ല. ഇതോടെ ഇന്ത്യയോട് കണക്ക് തീര്‍ക്കാന്‍ തെല്ലൊന്നുമാവില്ല ലങ്കയ്‌ക്ക് വിയര്‍ക്കേണ്ടി വരിക. ഇതേവരെ കളിച്ച ആറ് മത്സരങ്ങളില്‍ നാലെണ്ണത്തിലാണ് ശ്രീലങ്ക വിജയം നേടിയിട്ടുള്ളത്.
ALSO READ: 'മറ്റാരേക്കാളും മുകളില്‍, ലോകത്തെ ഏറ്റവും മികച്ചവന്‍'; ജസ്‌പ്രീത് ബുംറയെ പുകഴ്‌ത്തി വസീം അക്രം