ETV Bharat / sports

ഒരൊറ്റ മനസോടെ രാജ്യം, കപ്പില്‍ ഇന്ത്യ മുത്തമിടാന്‍ കണ്ണടച്ച് കൈ കൂപ്പി ആരാധകര്‍; ശബരിമലയിലും പ്രാര്‍ഥന - ഇന്ത്യന്‍ ജയത്തിനായി ആരാധകരുടെ പ്രാര്‍ഥന

Fans Pray For Team India: ഏകദിന ക്രിക്കറ്റ് ലോകകപ്പ് ഫൈനലില്‍ ഇന്ത്യയുടെ ജയത്തിനായി പ്രാര്‍ഥനയോടെ ആരാധകര്‍.

Cricket World Cup 2023  Fans Pray For Team India  Fans Pray For Indian Cricket Team  India vs Australia  Cricket World Cup 2023 Final  ഏകദിന ക്രിക്കറ്റ് ലോകകപ്പ്  ഇന്ത്യ ഓസ്‌ട്രലിയ ഫൈനല്‍  ഇന്ത്യന്‍ ആരാധകരുടെ പ്രാര്‍ഥന  ഇന്ത്യന്‍ ജയത്തിനായി ആരാധകരുടെ പ്രാര്‍ഥന  ഇന്ത്യന്‍ ക്രിക്കറ്റ് ടീം ആരാധകര്‍
Fans Pray For Team India
author img

By ETV Bharat Kerala Team

Published : Nov 19, 2023, 11:53 AM IST

അഹമ്മദാബാദ് : ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ (Cricket World Cup 2023) ഇന്ത്യന്‍ ടീം കപ്പുയര്‍ത്താന്‍ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ പ്രാര്‍ഥനയുമായി ആരാധകര്‍ (Fans Pray For Indian Cricket Team). ഇന്ത്യന്‍ ടീമിന്‍റെ ജഴ്‌സിയണിഞ്ഞും താരങ്ങളുടെ ചിത്രങ്ങള്‍ പിടിച്ചുമാണ് പലയിടങ്ങളിലും ആരാധകര്‍ പ്രാര്‍ഥന നടത്തുന്നത്. വാരണസി, ബെംഗളൂരു, മുംബൈ, അഹമ്മദാബാദ് തുടങ്ങിയ പ്രധാന ഇടങ്ങളിലെല്ലാം ഇന്ത്യന്‍ ജയത്തിന് വേണ്ടി ആരാധകര്‍ ഒത്തുകൂടുന്നുണ്ട്.

കേരളത്തില്‍ ശബരിമലയിലെത്തിയ ആരാധകരും ഇന്ത്യന്‍ ജയത്തിനായി പ്രാര്‍ഥിച്ചാണ് മടങ്ങുന്നത്. ഉത്തര്‍പ്രദേശിലെ വാരണസിയില്‍ ആരാധകര്‍ ഇന്ത്യന്‍ ജയത്തിനായി പ്രത്യേക പ്രാര്‍ഥനയാണ് നടത്തിയത്. ഇന്ത്യന്‍ പതാകയും താരങ്ങളുടെ ചിത്രങ്ങളുമായെത്തിയ ആരാധകര്‍ ദീപം തെളിയിച്ചാണ് പ്രാര്‍ഥനയില്‍ ഏര്‍പ്പെട്ടത്. മുപ്പതോളം പേര്‍ പങ്കെടുത്ത ഇതിന്‍റെ ദൃശ്യങ്ങള്‍ ഇന്ത്യയിലെ പ്രമുഖ വാര്‍ത്ത ഏജന്‍സിയായ എഎന്‍ഐ 'എക്‌സ്' പ്ലാറ്റ്‌ഫോമില്‍ ഷെയര്‍ ചെയ്‌തിട്ടുണ്ട്.

  • #WATCH | Maharashtra: People perform special Aarti at Shree Siddhivinayak temple in Pune and cheer for team India's victory in the ICC World Cup final match against Australia. pic.twitter.com/PhLsrZr9Mi

    — ANI (@ANI) November 19, 2023 " class="align-text-top noRightClick twitterSection" data=" ">

പൂനെയിലെ ശ്രീ സിദ്ധിവിനായക ക്ഷേത്രത്തില്‍ ആരതിയുഴിഞ്ഞാണ് ഇന്ത്യയുടെ ജയത്തിനായി ആരാധകര്‍ പ്രാര്‍ഥന നടത്തിയത്. തമിഴ്‌നാട്, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലും ഇന്ത്യന്‍ ജയത്തിനായി പ്രാര്‍ഥനയുമായി ആരാധകര്‍ വിവിധ ആരാധനാലയങ്ങളിലേക്ക് എത്തുന്നുണ്ട്. ലോകകപ്പില്‍ മിന്നും പ്രകടനം നടത്തുന്ന സ്റ്റാര്‍ പേസര്‍ മുഹമ്മദ് ഷമിയുടെ ഗ്രാമത്തിലും ആരാധകര്‍ ഇന്ത്യന്‍ ജയത്തിനായി പ്രത്യേക പ്രാര്‍ഥന നടത്തി.

ഇന്ത്യയും ഓസ്‌ട്രേലിയയും നേര്‍ക്കുനേര്‍ വരുന്ന ലോകകപ്പ് ഫൈനല്‍ പോരാട്ടം ഇന്ന് ഉച്ചയ്‌ക്ക് രണ്ട് മണിക്കാണ് ആരംഭിക്കുന്നത്. അഹമ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയമാണ് മത്സരത്തിന് വേദിയാകുന്നത്. ചരിത്രത്തിലെ മൂന്നാം കിരീടമാണ് ടീം ഇന്ത്യയുടെ ലക്ഷ്യം.

  • #WATCH | Uttar Pradesh: Prayers being offered in Indian pacer Mohammed Shami's village in Amroha for team India's victory in the ICC World Cup final match against Australia. pic.twitter.com/aMy8CwbQdQ

2011, 1983 വര്‍ഷങ്ങളിലാണ് നേരത്തെ ഇന്ത്യ ലോകകപ്പ് നേടിയത്. ബാറ്റര്‍മാരുടെയും ബൗളര്‍മാരുടെയും തകര്‍പ്പന്‍ ഫോമില്‍ ഈ ലോകകപ്പില്‍ ഇതുവരെ മികച്ച പ്രകടനം പുറത്തെടുക്കാന്‍ രോഹിത് ശര്‍മയ്‌ക്കും സംഘത്തിനും സാധിച്ചിട്ടുണ്ട്. കളിച്ച പത്ത് മത്സരവും ജയിച്ചാണ് ഇന്ത്യ ഫൈനലിന് യോഗ്യത നേടിയത്.

ലോകകപ്പ് ചരിത്രത്തില്‍ തന്നെ ആദ്യമായിട്ടാണ് ഇന്ത്യ തുടര്‍ച്ചയായി പത്ത് ജയങ്ങള്‍ നേടുന്നത്. ഫൈനലില്‍ ഇന്ത്യയുടെ എതിരാളികളായ ഓസ്‌ട്രേലിയ ആറാം കിരീടമാണ് ലക്ഷ്യം വയ്‌ക്കുന്നത്. 2015ലായിരുന്നു അവര്‍ അവസാനമായി ചാമ്പ്യന്മാരായത്.

അതേസമയം, അഹമ്മദാബാദില്‍ നടക്കുന്ന ഇന്ത്യ ഓസ്‌ട്രേലിയ ഫൈനല്‍ ആരാധകര്‍ക്ക് സ്റ്റാര്‍ സ്പോര്‍ട്‌സ് നെറ്റ്‌വര്‍ക്ക് ചാനലുകളിലൂടെ കാണാന്‍ സാധിക്കും (Where To Watch India vs Australia Final). കൂടാതെ, ഡിസ്‌നി+ഹോട്‌സ്റ്റാറിലും മത്സരത്തിന്‍റെ സൗജന്യ സ്ട്രീമിങ്ങുണ്ട്.

Also Read : 'ദ്രാവിഡിന് നഷ്‌ടമായ കിരീടം, അദ്ദേഹത്തിനായി ഞങ്ങള്‍ നേടും...' ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ പറയുന്നു

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.