ETV Bharat / sports

'എത്രകാലമായി കളിക്കുന്നു ഇതൊന്നും അറിയില്ലേ'...എയ്‌ഞ്ചലോ മാത്യൂസിന്‍റെ ടൈം ഔട്ട് ചർച്ചയാകുന്നു.. - ഏകദിന ലോകകപ്പ് 2023

Angelo Mathews timed out in Sri Lanka vs Bangladesh Cricket World Cup 2023 match: അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ 'ടൈം ഔട്ട്' ആകുന്ന ആദ്യ താരമായി ശ്രീലങ്കൻ താരം എയ്‌ഞ്ചലോ മാത്യൂസ്.

Angelo Mathews  Angelo Mathews timed out in Cricket World Cup 2023  Sri Lanka vs Bangladesh  എയ്‌ഞ്ചലോ മാത്യൂസ്  എയ്‌ഞ്ചലോ മാത്യൂസ് ടൈം ഔട്ട്  ഏകദിന ലോകകപ്പ് 2023  ശ്രീലങ്ക vs ബംഗ്ലാദേശ്
Angelo Mathews timed out in Sri Lanka vs Bangladesh Cricket World Cup 2023 match
author img

By ETV Bharat Kerala Team

Published : Nov 6, 2023, 5:48 PM IST

Updated : Nov 6, 2023, 7:50 PM IST

ന്യൂഡല്‍ഹി: ഏകദിന ലോകകപ്പില്‍ (Cricket World Cup 2023) ബംഗ്ലാദേശിനെതിരായ മത്സരത്തില്‍ ഒരു പന്ത് പോലും നേരിടാന്‍ കഴിയാതെയാണ് ശ്രീലങ്കന്‍ ഓള്‍ റൗണ്ടര്‍ എയ്‌ഞ്ചലോ മാത്യൂസ് ഔട്ടായത്. ഐസിസിയുടെ 'ടൈം ഔട്ട്' നിയമമാണ് ശ്രീലങ്കയുടെ വെറ്ററന്‍ താരത്തിന് തിരിച്ചടിയായത്. രാജ്യന്തര ക്രിക്കറ്റില്‍ ടൈം ഔട്ട് നിയമത്തിലൂടെ പുറത്താവുന്ന ആദ്യ താരമാണ് എയ്‌ഞ്ചലോ മാത്യൂസ് (Angelo Mathews becomes first player to be timed out in international cricket).

ലങ്കന്‍ ഇന്നിങ്‌സിന്‍റെ 25-ാം ഓവറിന്‍റെ രണ്ടാം പന്തില്‍ സദീര സമരവിക്രമ പുറത്തായശേഷമായിരുന്നു എയ്‌ഞ്ചലോ മാത്യൂസ് ക്രീസിലെത്തിയത്. എന്നാല്‍ ഹെല്‍മറ്റിലെ പ്രശ്‌നത്തെ തുടര്‍ന്ന് താരത്തിന് നിശ്ചിത സമയത്തിനുള്ളില്‍ ബാറ്റ് ചെയ്യാന്‍ തയ്യാറാവാന്‍ കഴിയാതെ വരികയായിരുന്നു. വേറെ ഹെല്‍മറ്റ് കൊണ്ടുവരാന്‍ താരം ഡഗൗട്ടിലുള്ള ടീമംഗത്തോട് ആവശ്യപ്പെട്ടുവെങ്കിലും ഇതെത്താന്‍ വൈകുകയും ചെയ്‌തു.

ALSO READ: 'തുടങ്ങുമ്പോൾ തന്നെ അടി'... ആശയം രോഹിത്തിന്‍റേതെന്ന് ബാറ്റിങ് കോച്ച്

ഇതിനിടെ ബംഗ്ലാദേശ് താരങ്ങള്‍ എയ്‌ഞ്ചലോ മാത്യൂസിന്‍റെ വിക്കറ്റിനായി അപ്പീല്‍ ചെയ്‌തതോടെ അമ്പയര്‍ ഔട്ട് വിളിക്കുകയായിരുന്നു (Angelo Mathews timed out in Sri Lanka vs Bangladesh Cricket World Cup 2023 match). ബംഗ്ലാദേശ് നായകന്‍ ഷാക്കിബ് അല്‍ ഹസനെ കാര്യങ്ങള്‍ പറഞ്ഞ് മനസിലാക്കി അപ്പീല്‍ പിന്‍വലിപ്പിക്കാന്‍ ലങ്കന്‍ താരം ശ്രമം നടത്തിയിരുന്നു. എന്നാല്‍ ഷാക്കിബ് തന്‍റെ നിലപാടില്‍ ഉറച്ച് നിന്നതോടെ എയ്‌ഞ്ചലോ മാത്യൂസിന് തിരികെ മടങ്ങേണ്ടി വന്നു.

ALSO READ: 'ഇതാണ് നായകൻ', എതിരാളികളെ തല്ലിത്തകർത്തും സ്വന്തം താരങ്ങൾക്ക് കരുത്തുപകർന്നും രോഹിത്

ഇതിന്‍റെ ദേഷ്യത്തില്‍ ബൗണ്ടറി ലൈന്‍ കടന്നതിന് ശേഷം കയ്യിലുണ്ടായിരുന്ന ഹെല്‍മറ്റ് താരം വലിച്ചെറിയുകയും ചെയ്‌തിരുന്നു. ഐസിസി നിയമ പ്രകാരം ഒരു ബാറ്റര്‍ പുറത്തായതിന് ശേഷം ക്രീസിലെത്തുന്ന താരം മൂന്ന് മിനിട്ടുകള്‍ക്കുള്ളില്‍ അടുത്ത പന്ത് നേരിടേണ്ടതുണ്ട്. ഇല്ലെങ്കില്‍ എതിര്‍ ടീമിന് അപ്പീല്‍ നല്‍കി പുതിയതായി ക്രീസിലെത്തിയ ബാറ്ററെ ഔട്ടാക്കാന്‍ കഴിയും. ഈ ലോകകപ്പില്‍ പുതിയ ബാറ്റര്‍ക്ക് ആദ്യ പന്ത് നേരിടാനുള്ള പരമാവധി സമയം രണ്ട് മിനിട്ടാണ്.

ഹെല്‍മറ്റ് പ്രശ്‌നത്തെ തുടർന്ന് മാത്യൂസിന് മൂന്ന് മിനിട്ടിനുള്ളില്‍ ആദ്യ പന്ത് നേരിടാനായിരുന്നില്ല. ശ്രീലങ്കൻ ക്രിക്കറ്റില്‍ ഇപ്പോൾ കളിക്കുന്ന താരങ്ങളില്‍ ഏറ്റവും അനുഭവ പരിചയമുള്ള താരമാണ് എയ്‌ഞ്ചലോ മാത്യൂസ്. അദ്ദേഹം ഇത്തരത്തില്‍ ഔട്ടായതില്‍ വലിയ വിമർശനമാണ് സോഷ്യല്‍ മീഡിയയില്‍ അടക്കമുള്ളത്.

സ്വന്തം ഹെല്‍മറ്റിന് പകരം മറ്റാരുടെയോ ഹെല്‍മറ്റുമായാണ് മാത്യൂസ് ക്രീസില്‍ എത്തിയതെന്നത് അടക്കമുള്ള ചർച്ചകളാണ് ഇപ്പോൾ നടക്കുന്നത്. സെമി പ്രതീക്ഷയുടെ ഒരു കണമെങ്കിലും നിലനിർത്താൻ ജയം അനിവാര്യമായിരുന്ന ലങ്കയ്ക്ക് മാത്യൂസിന്‍റെ വിക്കറ്റ് നഷ്‌ടമായ രീതി ഞെട്ടലുളവാക്കിയിരിക്കുകയാണ്.

ALSO READ: 'ഡിആര്‍എസില്‍ കൃത്രിമം, ഇന്ത്യ തീരുമാനങ്ങള്‍ എല്ലാം തങ്ങള്‍ക്ക് അനുകൂലമാക്കുന്നു...'; പുത്തന്‍ ആരോപണവുമായി ഹസന്‍ റാസ

അതേസമയം മത്സരത്തില്‍ ടോസ് നേടിയ ബംഗ്ലാദേശ് നായകന്‍ ഷാക്കിബ് അല്‍ ഹസന്‍ ശ്രീലങ്കയെ ആദ്യം ബാറ്റ് ചെയ്യാന്‍ അയയ്‌ക്കുകയായിരുന്നു. പാകിസ്ഥാനെതിരായ കഴിഞ്ഞ മത്സരത്തിലെ ടീമില്‍ ഒരു മാറ്റവുമായാണ് ബംഗ്ലാദേശ് ലങ്കയ്‌ക്ക് എതിരെ കളിക്കുന്നത്. തൻസിം ഷാക്കിബ് ഇടം നേടിയപ്പോള്‍ മുസ്‌തഫിസ് റഹ്‌മാനാണ് പുറത്തായത്. ഇന്ത്യയ്‌ക്ക് എതിരായ കഴിഞ്ഞ മത്സരത്തിലെ പ്ലേയിങ് ഇലവനില്‍ ശ്രീലങ്ക രണ്ട് മാറ്റങ്ങള്‍ വരുത്തി. ധനഞ്ജയ ഡി സിൽവ, കുശാല്‍ പെരേര എന്നിവരാണ് ടീമിലേക്ക് എത്തിയത്.

ALSO READ: ഇത് 'സിക്‌സര്‍ ലോകകപ്പ്'; അതിർത്തി കടത്തിയതിന് ഏകദിന ലോകകപ്പ് 2023ന് ലോക റെക്കോഡ്

Last Updated : Nov 6, 2023, 7:50 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.