കേപ്‌ടൗണ്‍: വനിത ടി20 ലോകകപ്പിന്‍റെ എട്ടാം പതിപ്പിന് ഇന്ന് ദക്ഷിണാഫ്രിക്കയില്‍ തുടക്കം. ഉദ്‌ഘാടന മത്സരത്തില്‍ ആതിഥേയരായ ദക്ഷിണാഫ്രിക്ക ശ്രീലങ്കയെ നേരിടും. ന്യൂലാന്‍ഡ്‌സ് ക്രിക്കറ്റ് ഗ്രൗണ്ടില്‍ ഇന്ത്യന്‍ സമയം രാത്രി പത്തരയ്ക്കാണ് മത്സരം ആരംഭിക്കുക. ഗ്രൂപ്പ് എയുടെ ഭാഗമായ മത്സരമാണിത്.
-
The eighth edition of the ICC Women’s #T20WorldCup begins today 🏏
— ICC (@ICC) February 10, 2023 " class="align-text-top noRightClick twitterSection" data="
Which team will #TurnItUp and lift the trophy? 🏆 pic.twitter.com/8w1Y9cbsnV
">The eighth edition of the ICC Women’s #T20WorldCup begins today 🏏
— ICC (@ICC) February 10, 2023
Which team will #TurnItUp and lift the trophy? 🏆 pic.twitter.com/8w1Y9cbsnVThe eighth edition of the ICC Women’s #T20WorldCup begins today 🏏
— ICC (@ICC) February 10, 2023
Which team will #TurnItUp and lift the trophy? 🏆 pic.twitter.com/8w1Y9cbsnV
ദക്ഷിണാഫ്രിക്ക, ശ്രീലങ്ക എന്നിവരെ കൂടാതെ ഓസ്‌ട്രേലിയ, ബംഗ്ലാദേശ്, ന്യൂസിലന്‍ഡ് എന്നിവരാണ് ഗ്രൂപ്പിന്‍റെ ഭാഗമായ ടീമുകള്‍.ഓസ്‌ട്രേലിയയാണ് നിലവിലെ ജേതാക്കള്‍. കഴിഞ്ഞ പതിപ്പിന്‍റെ ഫൈനലില്‍ ഇന്ത്യയെ തോല്‍പ്പിച്ചായിരുന്നു ഓസ്‌ട്രേലിയ ചാമ്പ്യന്മാരായത്. സംഘത്തിന്‍റെ അഞ്ചാം കിരീടമായിരുന്നുവിത്.
ടൂര്‍ണമെന്‍റില്‍ തങ്ങളുടെ പ്രഥമ കിരീടം ലക്ഷ്യം വച്ചാണ് ഹര്‍മന്‍പ്രീത് കൗറിന്‍റെ നേതൃത്വത്തില്‍ ഇന്ത്യ ഇക്കുറി ഇറങ്ങുന്നത്. ആദ്യ മത്സരത്തില്‍ ചിര വൈരികളായ പാകിസ്ഥാനാണ് എതിരാളി. ന്യൂലാന്‍ഡ്‌സില്‍ ഞായറാഴ്‌ച ഇന്ത്യന്‍ സമയം വൈകിട്ട് ആറരയ്ക്കാണ് മത്സരം ആരംഭിക്കുക.
ഗ്രൂപ്പ് ബിയുടെ ഭാഗമാണ് ഈ മത്സരം. വെസ്റ്റിന്‍ഡീസ്, ഇംഗ്ലണ്ട്, അയര്‍ലന്‍ഡ് എന്നിവരാണ് ഗ്രൂപ്പില്‍ ഇന്ത്യയുടെ മറ്റ് എതിരാളികള്‍. ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍, ഷഫാലി വര്‍മ, സ്മൃതി മന്ദാന, ജെമീമ റോഡ്രിഗസ്, റിച്ച ഘോഷ് തുടങ്ങിയ താരങ്ങളുടെ ബാറ്റിങ് മികവ് ഇന്ത്യയ്‌ക്ക് നിര്‍ണായകമാവും. ഓള്‍റൗണ്ടര്‍മാരായ ദീപ്തി ശര്‍മ, ദേവിക വൈദ്യ, പൂജ വസ്ത്രാകാര്‍ എന്നിവരിലും ഇന്ത്യയ്‌ക്ക് പ്രതീക്ഷ ഏറെയാണ്.
ബോളിങ് യൂണിറ്റില്‍ സ്പിന്നിന്‍റെയും പേസിന്‍റെയും മികച്ച മിശ്രണമാണ് ഇന്ത്യയ്‌ക്കുള്ളത്. രാജേശ്വരി ഗെയ്കവാദ്, രാധ യാദവ്, രേണുക സിങ്, അഞ്ജലി ശര്‍വാണി, ശിഖ പാണ്ഡെ എന്നിവരാണ് പ്രധാന പേരുകാര്‍. എന്നാല്‍ വെറ്ററൻ താരമായ ശിഖ പാണ്ഡെ ഒഴികെയുള്ള പേസ് ഡിപ്പാർട്ട്‌മെന്‍റിലെ മറ്റ് താരങ്ങള്‍ക്ക് താരതമ്യേന അനുഭവം കുറവാണ്.
എവിടെ കാണാം: സ്റ്റാർ സ്‌പോർട്‌സ് നെറ്റ്‌വർക്കിലാണ് വനിത ടി20 ലോകകപ്പ് ഇന്ത്യയില്‍ സംപ്രേഷണം ചെയ്യുന്നത്. ഡിസ്‌നി+ഹോട്സ്റ്റാര്‍ വഴി ഓണ്‍ലൈനായും മത്സരം കാണാം.
ഇന്ത്യന്‍ സ്‌ക്വാഡ്: ഹര്‍മന്‍പ്രീത് കൗര്‍ (ക്യാപ്റ്റന്‍), സ്‌മൃതി മന്ദാന (വൈസ് ക്യാപ്റ്റന്‍), ഷഫാലി വര്‍മ, യഷ്ടിക ഭാട്ടിയ (വിക്കറ്റ് കീപ്പര്‍), ഹര്‍ലിന്‍ ഡിയോള്‍, റിച്ച ഘോഷ് (വിക്കറ്റ് കീപ്പര്‍), ജമീമ റോഡ്രിഗസ്, ദീപ്തി ശര്‍മ, ദേവിക വൈദ്യ, രാധ യാദവ്, രേണുക സിങ്, അഞ്ജലി ശര്‍വാണി, പൂജ വസ്ത്രാകര്‍, രാജേശ്വരി ഗെയ്കവാദ്, ശിഖ പാണ്ഡെ.
ALSO READ: IND vs AUS: ജഡേജയ്‌ക്കെതിരായ ആരോപണം; മാച്ച് റഫറിക്ക് മറുപടി നല്‍കി ഇന്ത്യ