ETV Bharat / sports

ടെസ്റ്റ് റാങ്കിങ്: വില്ല്യംസണെ മറികടന്ന് സ്മിത്ത് ഒന്നാമത് - സ്റ്റീവ് സ്മിത്ത്

814 പോയിന്‍റോടെ ഇന്ത്യൻ നായകൻ വിരാട് കോലി നാലാം സ്ഥാനത്തേക്ക് കയറി.

ICC Test ranking  Steve Smith  Kane Williamson  ഐസിസി ടെസ്റ്റ് റാങ്കിങ്  സ്റ്റീവ് സ്മിത്ത്  കെയിൻ വില്ല്യംസണ്‍
ടെസ്റ്റ് റാങ്കിങ്: വില്ല്യംസണെ മറികടന്ന് സ്മിത്ത് ഒന്നാമത്
author img

By

Published : Jun 16, 2021, 8:29 PM IST

Updated : Jun 16, 2021, 10:32 PM IST

ദുബൈ: ബുധനാഴ്ച പുറത്തു വിട്ട ഐസിസി ടെസ്റ്റ് ബാറ്റ്സ്മാന്മാരുടെ റാങ്കിങ്ങില്‍ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച് ഓസീസ് താരം സ്റ്റീവ് സ്മിത്ത്. 891 റേറ്റിങ് പോയിന്‍റോടെയാണ് സ്മിത്ത് ഒന്നാമതെത്തിയത്. ന്യൂസിലൻഡ് ക്യാപ്റ്റൻ കെയിൻ വില്ല്യംസണെ മറികടന്നാണ് സ്മിത്തിന്‍റെ സ്ഥാന നേട്ടം.

ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ മോശം പ്രകടനമാണ് താരത്തിന് തിരിച്ചടിയായത്. 886 റേറ്റിങ് പോയിന്‍റാണ് വില്ല്യംസണുള്ളത്. അതേസമയം 814 പോയിന്‍റോടെ ഇന്ത്യൻ നായകൻ വിരാട് കോലി നാലാം സ്ഥാനത്തേക്ക് കയറി.878 പോയിന്‍റുള്ള ഓസീസ് താരം മാർനസ് ലബുഷെയ്നാണ് മൂന്നാമത്.

also read: ക്രിസ്റ്റ്യാനോയുടേത് 'മുട്ടന്‍ പണി'; കൊക്ക കോളക്ക് നഷ്ടം നാല് ബില്യൺ ഡോളർ

747 പോയിന്‍റുമായി ആറാം സ്ഥാനം പങ്കിടുന്ന ഋഷഭ് പന്ത്, രോഹിത് ശർമ്മ എന്നിവരാണ് ആദ്യ പത്തില്‍ ഉള്‍പ്പെട്ട മറ്റ് ഇന്ത്യൻ താരങ്ങൾ. ബൗളർമാരിൽ ഓസ്ട്രേലിയയുടെ പാറ്റ് കമ്മിൻസ് (908) ആണ് ഒന്നാമതുള്ളത്. അർ അശ്വിൻ (850) രണ്ടാം സ്ഥാനം നിലനിർത്തി. മറ്റ് ഇന്ത്യന്‍ താരങ്ങള്‍ക്ക് ആദ്യപത്തില്‍ ഇടം കണ്ടെത്താനായില്ല.

Last Updated : Jun 16, 2021, 10:32 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.