ETV Bharat / sports

ICC Test Rankings : റൂട്ടിനെ പിൻതള്ളി മാർനസ് ലബുഷെയ്‌ൻ ; കോലിക്ക് തിരിച്ചടി

author img

By

Published : Dec 22, 2021, 8:02 PM IST

ആഷസ് പരമ്പരയിലെ മികച്ച പ്രകടനമാണ് മാർനസ് ലബുഷെയ്‌ന് നേട്ടമായത്

ICC Test Rankings: റൂട്ടിനെ പിൻതള്ളി മാർനസ് ലബുഷെയ്‌ൻ; കോലിക്ക് ഒരു സ്ഥാനം നഷ്‌ടം

ദുബായ്‌ : ഐസിസി ടെസ്റ്റ് റാങ്കിങ്ങിൽ ബാറ്റർമാരുടെ പട്ടികയിൽ ഒന്നാം സ്ഥാനത്തിന് പുതിയ അവകാശി. ഇംഗ്ലണ്ട് നായകൻ ജോ റൂട്ടിനെ പിൻതള്ളി ഓസ്ട്രേലിയൻ താരം മാർനസ് ലബുഷെയ്‌നാണ് ഒന്നാം സ്ഥാനത്തേക്കെത്തിയത്. ആഷസ് പരമ്പരയിലെ മിന്നും പ്രകടനമാണ് താരത്തിന് നേട്ടമായത്.

ആഷസ് പരമ്പരയിലെ രണ്ടാം ടെസ്റ്റിലെ ആദ്യ ഇന്നിങ്സിൽ സെഞ്ച്വറിയും രണ്ടാം ഇന്നിങ്സിൽ അർധസെഞ്ച്വറിയും ലബുഷെയ്‌ൻ നേടിയിരുന്നു. ഇതോടെയാണ് 912 പോയിന്‍റുമായി ഒന്നാം സ്ഥാനത്തെത്താൻ ലബുഷെയ്‌നായത്. രണ്ടാം സ്ഥാനത്തുള്ള റൂട്ടിന് 897 പോയിന്‍റാണുള്ളത്. 884 പോയിന്‍റുമായി സ്റ്റീവ് സ്മിത്താണ് മൂന്നാം സ്ഥാനത്ത്.

  • Marvellous, Marnus! 👑

    Australia star Marnus Labuschagne is the new No.1 batter on the @MRFWorldwide ICC Men’s Test Player Rankings ✨

    — ICC (@ICC) December 22, 2021 " class="align-text-top noRightClick twitterSection" data=" ">

അതേസമയം പട്ടികയിൽ ആറാം സ്ഥാനത്തുണ്ടായിരുന്നു ഇന്ത്യൻ ടെസ്റ്റ് ടീം നായകൻ വിരാട് കോലി ഒരു സ്ഥാനം നഷ്‌ടപ്പെടുത്തി ഏഴാം സ്ഥാനത്തേക്കെത്തി. അഞ്ചാം സ്ഥാനത്തുള്ള രോഹിത് ശർമയാണ് കോലിയെക്കൂടാതെ ആദ്യ പത്തിലുള്ള മറ്റൊരു ഇന്ത്യൻ താരം. മായങ്ക് അഗർവാൾ 12-ാം സ്ഥാനത്തും, റിഷഭ് പന്ത് 14-ാം സ്ഥാനത്തും തുടരുന്നു.

ALSO READ: KIDAMBI SRIKANTH : ലോക ചാമ്പ്യൻഷിപ്പിലെ വെള്ളി നേട്ടം ; ആദ്യ പത്തിൽ തിരിച്ചെത്തി കിഡംബി ശ്രീകാന്ത്

ബോളർമാരുടെ റാങ്കിങ്ങിൽ 904 പോയിന്‍റുമായി ഓസ്ട്രേലിയൻ നായകൻ പാറ്റ് കമ്മിൻസാണ് ഒന്നാം സ്ഥാനത്ത്. 883 പോയിന്‍റുമായി ഇന്ത്യൻ താരം ആർ അശ്വിൻ രണ്ടാം സ്ഥാനത്ത് തുടരുന്നു. ഓൾ റൗണ്ടർമാരുടെ പട്ടികയിൽ 360 പോയിന്‍റുമായി അശ്വിനും 346 പോയിന്‍റുമായി ജഡേജയും മുന്നും നാലും സ്ഥാനങ്ങളിൽ തുടരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.