അബുദബി: ടി20 ലോകകപ്പിലെ നിര്‍ണായക പോരാട്ടത്തില്‍ ന്യൂസിലന്‍ഡിനെതിരെ ടോസ് നേടിയ അഫ്‌ഗാനിസ്ഥാന്‍ ബാറ്റിങ് തെരഞ്ഞെടുത്തു. ഇന്ത്യന്‍ ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന മത്സരമാണിത്.
മത്സരത്തില്‍ കിവീസ് ജയിക്കുകയാണെങ്കില്‍ എട്ട് പോയിന്‍റോടെ അവര്‍ സെമിയിലെത്തും. ഇതോടെ ടൂര്‍ണമെന്‍റില്‍ നിന്നും ഇന്ത്യ പുറത്താവുകയും ചെയ്യും. അഫ്‌ഗാനാണ് ജയിക്കുന്നതെങ്കില്‍ ന്യൂസിലൻഡിനും അഫ്‌ഗാനും അറു പോയിന്‍റ് വീതമാവും.
തുടര്‍ന്ന് തിങ്കളാഴ്‌ച നടക്കുന്ന മത്സരത്തില്‍ നമീബിയയെ തോൽപ്പിച്ചാൽ ഇന്ത്യയ്ക്കും ആറു പോയന്‍റാകും. ഇതോടെ നെറ്റ് റണ്‍റേറ്റിന്‍റെ അടിസ്ഥാനത്തില്‍ ഇന്ത്യയ്‌ക്ക് സെമിയുറപ്പിക്കുകയും ചെയ്യാം. ഇന്ത്യയ്‌ക്കെതിരെ വലിയ ചെറുത്തുനിൽപ്പില്ലാതെ കീഴടങ്ങിയെങ്കിലും അഫ്‌ഗാനെ തള്ളിക്കളയാനാവില്ല.
also read:'അതെല്ലാം തമാശ'; ആര് പറഞ്ഞു ക്രിസ് ഗെയ്ൽ വിരമിച്ചെന്ന്... വിടവാങ്ങല്‍ ജമൈക്കയില്‍
അതേസമയം ടി20 മത്സരത്തില്‍ ആദ്യമായാണ് ഇരു സംഘവും നേര്‍ക്ക് നേര്‍ വരുന്നത് എന്ന പ്രത്യേകതയും ഈ മത്സരത്തിനുണ്ട്. മുന്‍ മത്സരത്തിലെ ടീമിനെ കിവീസ് നിലനിര്‍ത്തിയപ്പോള്‍ മുജീബ് ഉര്‍ റഹ്മാന്‍ അഫ്‌ഗാന്‍ നിരയിലേക്ക് തിരിച്ചെത്തി.