ദുബായ് : ഫെബ്രുവരി മാസത്തെ ഐസിസി പ്ലയര്‍ ഓഫ് ദ മന്ത് പുരസ്കാരത്തിനുള്ള പുരുഷ-വനിത താരങ്ങളുടെ സാധ്യത പട്ടിക പ്രഖ്യാപിച്ചു. പുരുഷതാരങ്ങളുടെ പട്ടികയില്‍ ഇന്ത്യയില്‍ നിന്ന് ശ്രേയസ് അയ്യറാണ് ഇടം പിടിച്ചിരിക്കുന്നത്. ഫെബ്രുവരി മാസത്തില്‍ മിന്നും ഫോമിലാണ് അയ്യര്‍ ഇന്ത്യക്കായി ബാറ്റ് വീശിയത്.
-
Quality all-rounders and in-form batters 🔥
— ICC (@ICC) March 9, 2022 " class="align-text-top noRightClick twitterSection" data="
The nominees for the February ICC #POTM are now out 📝
Who gets your vote? 🤔
">Quality all-rounders and in-form batters 🔥
— ICC (@ICC) March 9, 2022
The nominees for the February ICC #POTM are now out 📝
Who gets your vote? 🤔Quality all-rounders and in-form batters 🔥
— ICC (@ICC) March 9, 2022
The nominees for the February ICC #POTM are now out 📝
Who gets your vote? 🤔
ശ്രീലങ്കയ്ക്കെതിരെ നടന്ന ട്വന്‍റി ട്വന്‍റി പരമ്പരയില്‍ പുറത്താകാതെ മൂന്ന് അര്‍ധസെഞ്ച്വറിയുള്‍പ്പടെ 204 റണ്‍സാണ് ശ്രേയസ് അയ്യര്‍ നേടിയത്. പരമ്പരയിലെ താരവും അയ്യറായിരുന്നു. യുഎഇ ബാറ്റര്‍ വൃത്യ അരവിന്ദ്, നേപ്പാളില്‍ നിന്നുള്ള ദീപേന്ദ്ര സിംഗ് ഐറി എന്നിവരാണ് നോമിനേഷന്‍ പട്ടികയിലുള്ള മറ്റുതാരങ്ങള്‍.
വനിത താരങ്ങളുടെ നോമിനേഷന്‍ പട്ടികയില്‍ ഇന്ത്യന്‍ താരങ്ങളായ മിതാലി രാജും, ഓള്‍റൗണ്ടര്‍ ദീപ്തി ശര്‍മയും സ്ഥാനം നേടിയിട്ടുണ്ട്. ന്യുസിലൻഡ് പരമ്പരയില്‍ മിതാലി മൂന്ന് അര്‍ധസെഞ്ച്വറി ഉള്‍പ്പടെ 232 റണ്‍സാണ് നേടിയത്. പരമ്പരയില്‍ ഓള്‍റൗണ്ട് പ്രകടനം പുറത്തെടുത്ത ദീപ്തി 10 വിക്കറ്റും 116 റണ്‍സുമാണ് സ്വന്തമാക്കിയത്. പരമ്പരയില്‍ കൂടുതല്‍ വിക്കറ്റ് നേടിയതും ദീപ്തിയായിരുന്നു. കിവീസിന്‍റെ അമേലിയ കെർ ആണ് പട്ടികയില്‍ ഇടം പിടിച്ച മറ്റൊരു താരം.