ETV Bharat / sports

ചതുര്‍രാഷ്ട്ര ടൂർണമെന്‍റ് വേണ്ട ; റമീസ് രാജയുടെ നിർദേശം തള്ളി ഐസിസി - ഐസിസി

ഇന്ത്യ, പാകിസ്ഥാന്‍, ഓസ്‌ട്രേലിയ, ഇംഗ്ലണ്ട് എന്നീ രാജ്യങ്ങളെ ഉള്‍പ്പെടുത്തി എല്ലാവര്‍ഷവും നിഷ്‌പക്ഷ വേദികളില്‍ മത്സരങ്ങള്‍ സംഘടിപ്പിക്കാനായിരുന്നു രാജയുടെ നിര്‍ദേശം

Ramiz Raja 4 nation tournament rejected  ICC meeting updates  Ramiz Raja India vs Pakistan  Ramiz Raja proposal  പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ചെയർമാൻ റമീസ് രാജ  ഐസിസി  ചതുര്‍ രാഷ്ട്ര ക്രിക്കറ്റ് ടൂർണമെന്‍റ് വേണ്ടെന്ന് ഐസിസി
ചതുര്‍ രാഷ്ട്ര ടൂർണമെന്‍റ് വേണ്ട; റമീസ് രാജയുടെ നിർദേശം തള്ളി ഐസിസി
author img

By

Published : Apr 10, 2022, 8:58 PM IST

ദുബായ്‌ : ചതുര്‍ രാഷ്ട്ര ടൂർണമെന്‍റിനുള്ള പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ചെയർമാൻ റമീസ് രാജയുടെ നിർദേശം ഐസിസി നിരസിച്ചു. ദുബായില്‍ ചേര്‍ന്ന ബോർഡ് യോഗമാണ് റമീസ് രാജയുടെ നിർദേശം ഏകകണ്ഠമായി തള്ളിയത്. ഇന്ത്യ, പാകിസ്ഥാന്‍, ഓസ്‌ട്രേലിയ, ഇംഗ്ലണ്ട് എന്നീ രാജ്യങ്ങളെ ഉള്‍പ്പെടുത്തി എല്ലാവര്‍ഷവും നിഷ്‌പക്ഷ വേദികളില്‍ മത്സരങ്ങള്‍ സംഘടിപ്പിക്കാനായിരുന്നു രാജയുടെ നിര്‍ദേശം.

അഞ്ച് വർഷത്തേക്ക് 750 മില്യൺ ഡോളർ വരുമാനമായിരുന്നു ഇതുവഴി പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ ഐസിസിയുടെ സാമ്പത്തിക വാണിജ്യ കാര്യ സമിതി ഈ നിർദേശത്തിന് എതിരായിരുന്നുവെന്ന് ഒരു ബോർഡ് അംഗം പറഞ്ഞു. അംഗങ്ങളുടെ പങ്കാളിത്ത കരാർ പ്രകാരം ഒരു അംഗരാജ്യത്തെയും ത്രിരാഷ്ട്ര ടൂര്‍ണമെന്‍റില്‍ കൂടുതല്‍ ആതിഥേയത്വം വഹിക്കാൻ അനുവദിക്കുന്നില്ലെന്നും നാല് രാജ്യങ്ങളെ ഉള്‍പ്പെടുത്തി സംഘടിപ്പിക്കുന്ന ടൂര്‍ണമെന്‍റ് ഐസിസിയുടെ മറ്റ് പ്രധാന മത്സരങ്ങളുടെ ആകര്‍ഷണം ഇല്ലാതാക്കുമെന്നും ഈ ബോർഡ് അംഗം വ്യക്തമാക്കി.

രാജ തെറിക്കുമോ? : പാക് പ്രധാനമന്ത്രി സ്ഥാനത്ത് നിന്നും ഇമ്രാൻ ഖാനെ നീക്കിയതിന് ശേഷം, പിസിബി ചെയർമാനായി റമീസ് രാജയ്‌ക്ക് തുടരാനാവുമോയെന്ന എന്ന ആശങ്കയും നിലവിലുണ്ട്. പാക് ക്രിക്കറ്റ് ബോര്‍ഡിന്‍റെ രക്ഷാധികാരി പ്രധാനമന്ത്രിയാണെന്നിരിക്കെ പിസിബി ചെയർമാൻ സ്ഥാനം ഒരു രാഷ്ട്രീയ നിയമനമാണ്. ഇക്കാരണത്താല്‍ ഇമ്രാൻ ഖാന്‍റെ പുറത്താവലോടെ നിലവിലെ രാഷ്ട്രീയ കാലാവസ്ഥയിൽ റമീസ് രാജയ്‌ക്കും രാജി സമർപ്പിക്കേണ്ടി വന്നേക്കാം.

also read: കളി തോറ്റതിന് അരാധകന്‍റെ ഫോണ്‍ തകര്‍ത്ത സംഭവം ; ക്ഷമാപണവുമായി റൊണാള്‍ഡോ

അതേസമയം ടൂര്‍ണമെന്‍റിനില്ലെന്ന് ബിസിസിഐ നേരത്തേ തന്നെ വ്യക്തമാക്കിയിരുന്നു. കലണ്ടര്‍ പ്രകാരം മറ്റ് ബോര്‍ഡുകളുമായുള്ള കരാര്‍ മാനിക്കേണ്ടതിനാലും കളിക്കാരുടെ ജോലിഭാരവും മാനസികാരോഗ്യവും ചൂണ്ടിക്കാട്ടിയുമാണ് ബിസിസിഐയുടെ നിലപാട്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.