ദുബായ്: ഏകദിന, ടി-20 ലോകകപ്പുകളില്‍ ഉൾപ്പെടെ വമ്പൻ മാറ്റങ്ങളുമായി ഐസിസി. 2024 മുതല്‍ 2031 വരെയുള്ള ഐസിസി ഏകദിന, ടി-20 ലോകകപ്പുകളില്‍ പങ്കെടുക്കുന്ന ടീമുകളുടെ എണ്ണം വർധിപ്പിക്കാനും തീരുമാനായി. ദുബായില്‍ ചേർന്ന ഐസിസി ബോർഡ് യോഗമാണ് നിർണായക തീരുമാനങ്ങളെടുത്തത്. ഈ കാലയളവില്‍ രണ്ട് ചാമ്പ്യൻസ് ട്രോഫി കൂടാതെ നാല് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പുകളും നടക്കും.
-
ICC announces expansion of global events.
— ICC (@ICC) June 1, 2021 " class="align-text-top noRightClick twitterSection" data="
Details 👇https://t.co/q58H2CYzRK
">ICC announces expansion of global events.
— ICC (@ICC) June 1, 2021
Details 👇https://t.co/q58H2CYzRKICC announces expansion of global events.
— ICC (@ICC) June 1, 2021
Details 👇https://t.co/q58H2CYzRK
2003ന്‍റെ ആവർത്തനം
2027ലെയും 2031ലെയും ഏകദിന ലോകകപ്പില്‍ പത്ത് ടീമുകൾക്ക് പകരം 14 ടീമുകളെ പങ്കെടുപ്പിക്കും. ഏഴ് ടീമുകൾ വീതമുള്ള രണ്ട് ഗ്രൂപ്പുകളായിട്ടാണ് മത്സരങ്ങൾ നടക്കുക. ഗ്രൂപ്പിലെ ആദ്യ മൂന്ന് സ്ഥാനക്കാർ സൂപ്പർ സിക്‌സില്‍ ഏറ്റുമുട്ടും. തുടർന്ന് സെമി ഫൈനലും പിന്നീട് ഫൈനലും നടക്കും. 2003 ലോകകപ്പില്‍ ഇതേ രീതിയിലായിരുന്നു മത്സരങ്ങൾ നടന്നത്.
ടി-20 ലോകകപ്പ് കിരീടത്തിനായി 20 ടീമുകൾ
2024 മുതല്‍ 2031വരെയുള്ള കാലയളവില്‍ രണ്ട് വർഷം കൂടുമ്പോൾ ആയിരിക്കും ടി-20 ലോകകപ്പ് നടക്കുക. 55 മത്സരങ്ങളുള്ള ടൂർണമെന്‍റില്‍ 20 ടീമുകളെയാണ് പങ്കെടുപ്പിക്കുക. അഞ്ച് ടീമുകൾ വീതമുള്ള നാല് ഗ്രൂപ്പുകളായിട്ടായിരിക്കും മത്സരങ്ങൾ. ഓരോ ഗ്രൂപ്പിലെയും രണ്ട് ടീമുകൾ വീതം സൂപ്പർ എട്ടിലേക്ക് മുന്നേറും. തുടർന്ന് സെമിയും ഫൈനലും അരങ്ങേറും.
ചാമ്പ്യൻസ് ട്രോഫിയുടെ തിരിച്ചുവരവ്
2025ലും 2029ലും എട്ട് ടീമുകളെ ഉൾപ്പെടുത്തിയാണ് ചാമ്പ്യൻസ് ട്രോഫി വീണ്ടും ആരംഭിക്കുക. 2017ലാണ് അവസാനമായി ചാമ്പ്യൻസ് ട്രോഫി നടന്നത്. മുൻ വർഷങ്ങളിലെ പോലെ നാല് ടീമുകളുള്ള രണ്ട് ഗ്രൂപ്പുകളായിട്ടാണ് മത്സരങ്ങൾ നടക്കുന്നത്. തുടർന്ന് സെമി ഫൈനലും ഫൈനലും നടക്കും. വനിത ക്രിക്കറ്റ് മത്സരങ്ങളുടെ ക്രമം ഐസിസി നേരത്തെ തന്നെ തീരുമാനിച്ചിരുന്നു.
Read: ടി20 ലോകകപ്പ്: വേദി തീരുമാനിക്കാന്‍ ബിസിസിഐക്ക് കൂടുതൽ സമയം