ETV Bharat / sports

ടി20 ലോകകപ്പ്: കിട്ടിയാല്‍ സൂപ്പർ ലോട്ടറി, വമ്പന്‍ തുക പ്രഖ്യാപിച്ച് ഐസിസി - ഐസിസി

ടി20 ലോകകപ്പിലെ ജേതാക്കള്‍ക്ക് 1.6 മില്യൺ യുഎസ് ഡോളര്‍ സമ്മാനമായി നല്‍കുമെന്ന് ഐസിസി. 16 ടീമകള്‍ പങ്കെടുക്കുന്ന ടൂര്‍ണമെന്‍റില്‍ ആകെ 5.6 മില്യൺ യുഎസ് ഡോളറാണ് സമ്മാനമായി വിതരണം ചെയ്യുക.

T20 World Cup 2022  ICC announced the prize money  ICC  T20 World Cup 2022 prize money  ടി20 ലോകകപ്പ്  ഐസിസി  ടി20 ലോകകപ്പ് സമ്മാനത്തുക
ടി20 ലോകകപ്പ്: വിജയികള്‍ക്ക് വമ്പന്‍ തുക; പ്രഖ്യാപിച്ച് ഐസിസി
author img

By

Published : Sep 30, 2022, 4:26 PM IST

ദുബായ്‌: ഓസ്‌ട്രേലിയയില്‍ നടക്കാനിരിക്കുന്ന ടി20 ലോകകപ്പിനുള്ള സമ്മാനത്തുക പ്രഖ്യാപിച്ച് ഇന്‍റർനാഷണൽ ക്രിക്കറ്റ് കൗൺസിൽ (ഐസിസി). വിജയികൾക്ക് 1.6 മില്യൺ യുഎസ് ഡോളറാണ് സമ്മാനമായി ലഭിക്കുക. രണ്ടാം സ്ഥാനക്കാര്‍ക്ക് ഈ തുകയുടെ പകുതിയാണ് ലഭിക്കുകയെന്നും ഐസിസി അറിയിച്ചു.

16 ടീമകള്‍ പങ്കെടുക്കുന്ന ടൂര്‍ണമെന്‍റില്‍ ആകെ 5.6 മില്യൺ യുഎസ് ഡോളറാണ് സമ്മാനമായി വിതരണം ചെയ്യുക. സെമിയില്‍ പുറത്താവുന്ന ടീമുകള്‍ക്ക് 400,000 ഡോളറാണ് സമ്മാനമായി ലഭിക്കുക. സൂപ്പർ 12 ഘട്ടത്തിൽ പുറത്താകുന്ന എട്ട് ടീമുകൾക്ക് 70,000 ഡോളർ വീതവും ലഭിക്കും.

സൂപ്പർ 12 ഘട്ടത്തിലെ ഓരോ വിജയത്തിനും 40,000 യുഎസ് ഡോളർ വീതമാണ് ലഭിക്കുക. കഴിഞ്ഞ വർഷം ദുബായില്‍ നടന്ന ടൂര്‍ണമെന്‍റിലും സമാന വിജയത്തിന് ഇതേ തുകയാണ് നല്‍കിയിരുന്നത്. അഫ്ഗാനിസ്ഥാൻ, ഓസ്‌ട്രേലിയ, ബംഗ്ലാദേശ്, ഇംഗ്ലണ്ട്, ഇന്ത്യ, ന്യൂസിലൻഡ്, പാകിസ്ഥാൻ, ദക്ഷിണാഫ്രിക്ക എന്നിവയാണ് സൂപ്പർ 12 ഘട്ടത്തിലേക്ക് നേരിട്ട് പ്രവേശനം നേടിയ എട്ട് ടീമുകൾ.

ബാക്കിയുള്ള എട്ട് ടീമുകളെ രണ്ട് ഗ്രൂപ്പുകളായി തിരിച്ചുള്ള ആദ്യ റൗണ്ട് മത്സരത്തിന് ശേഷം യോഗ്യത നേടുന്ന നാല് ടീമുകള്‍ സൂപ്പര്‍ 12ലേക്ക് കടക്കും. നമീബിയ, ശ്രീലങ്ക, നെതർലൻഡ്‌സ്, യുഎഇ എന്നീ ടീമുകള്‍ എ ഗ്രൂപ്പിലും വെസ്റ്റ് ഇൻഡീസ്, സ്‌കോട്ട്‌ലൻഡ്, അയർലൻഡ്, സിംബാബ്‌വെ എന്നീ ടീമുകള്‍ ഗ്രൂപ്പ് ബിയിലും മത്സരിക്കും.

ഓക്‌ടോബര്‍ 16 മുതല്‍ 21 വരെയാണ് ഗ്രൂപ്പ് ഘട്ട മത്സരങ്ങള്‍ നടക്കുക. ആദ്യ റൗണ്ടിലെ ഏതൊരു വിജയത്തിനും, 40,000 യുഎസ്‌ ഡോളറാണ് സമ്മാനത്തുക. ആദ്യ റൗണ്ടിൽ പുറത്താവുന്ന നാല് ടീമുകൾക്കും 40,000 ഡോളർ വീതം ലഭിക്കും. 22 മുതലാണ് സൂപ്പര്‍ 12 റൗണ്ട് ആരംഭിക്കുന്നത്. നവംബര്‍ 23ന് മെല്‍ബണിലാണ് ഫൈനല്‍ മത്സരം നടക്കുക.

also read: '150 കിലോമീറ്ററില്‍ എറിയുമ്പോഴാണ് കളിപ്പിക്കേണ്ടത്, 130ല്‍ അതിന് കഴിയില്ല'; ഉമ്രാൻ മാലിക്കിനെ പിന്തുണച്ച് ദിലീപ് വെങ്‌സർക്കാർ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.