മുംബൈ : ഐപിഎല്‍ 15ാം സീസണില്‍ മുംബൈ ഇന്ത്യന്‍സിന്‍റെ തുടര്‍ തോല്‍വികളുടെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതായി ക്യാപ്റ്റന്‍ രോഹിത് ശര്‍മ. ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സിനോടെതിരായ തോല്‍വിക്ക് പിന്നാലെയായിരുന്നു രോഹിത്തിന്‍റെ പ്രതികരണം. സീസണില്‍ മുംബൈയുടെ തുടര്‍ച്ചയായ ആറാം തോല്‍വിയാണിത്.
"എന്ത് തെറ്റാണ് സംഭവിക്കുന്നതെന്ന് അറിഞ്ഞാല്‍ ഞാന്‍ അത് തിരുത്തും, പക്ഷേ അത് സംഭവിക്കുന്നില്ല. എല്ലാ മത്സരങ്ങള്‍ക്കും ഒരുങ്ങുന്ന രീതിയിലാണ് ഞാനിപ്പോഴും തയ്യാറെടുക്കാൻ ശ്രമിക്കുന്നത്. അതില്‍ യാതൊരു വ്യത്യാസവുമില്ല.
ടീമിനെ എന്നിൽ നിന്ന് അവർ പ്രതീക്ഷിക്കുന്ന അവസ്ഥയിലേക്ക് എത്തിക്കാതിരിക്കുന്നതിന്‍റെ പൂർണ ഉത്തരവാദിത്തം ഞാൻ ഏറ്റെടുക്കുന്നു. മുന്നോട്ടുനോക്കുക എന്നത് പ്രധാനമാണ്. ഇത് ലോകത്തിന്‍റെ അവസാനമല്ല. ഞങ്ങൾ മുമ്പ് തിരിച്ചെത്തിയിട്ടുണ്ട്. ഒരു തിരിച്ചുവരവിനായി ഞങ്ങൾ വീണ്ടും ശ്രമിക്കും" - രോഹിത് പറഞ്ഞു.
also read:'ഇത് നിനക്കായി'; കാമുകിക്ക് ബാറ്റുകൊണ്ട് പ്രണയസമ്മാനം നല്‍കി മാര്‍ക്കസ് സ്റ്റോയിനിസ് | വീഡിയോ
മത്സരത്തില്‍ 18 റണ്‍സിനായിരുന്ന ലഖ്‌നൗവിനോട് രോഹിത്തും സംഘവും കീഴടങ്ങിയത്. ആദ്യം ബാറ്റ് ചെയ്‌ത ലഖ്‌നൗ നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്‌ടത്തില്‍ 199 റണ്‍സാണെടുത്തത്. മുംബൈയുടെ മറുപടി നിശ്ചിത ഓവറില്‍ ഒമ്പതിന് 181 റണ്‍സില്‍ അവസാനിച്ചു. നിര്‍ണായകമായ മൂന്ന് വിക്കറ്റ് വീഴ്‌ത്തിയ ആവേശ് ഖാനാണ് മുംബൈയുടെ തോല്‍വിക്ക് ആക്കം കൂട്ടിയത്.