മുംബൈ : യുവതാരം പ്രസിദ്ധ് കൃഷ്ണയ്ക്ക് വിജയകരമായ ഫാസ്റ്റ് ബൗളറാകാനുള്ള ഗുണങ്ങളുണ്ടെന്ന് ഐപിഎല്‍ ടീം രാജസ്ഥാന്‍ റോയല്‍സിലെ സഹതാരം ജോസ് ബട്‌ലര്‍. ക്രിക്കറ്റിന്‍റെ മൂന്ന് ഫോർമാറ്റുകളിലും പ്രസിദ്ധിന് ഇന്ത്യക്കായി കളിക്കാനാവുമെന്നും ബട്‌ലര്‍ പറഞ്ഞു. ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിനെതിരായ രാജസ്ഥാന്‍റെ മത്സരത്തിന് മുന്നോടിയായുള്ള വാര്‍ത്താസമ്മേളനത്തിലാണ് ബട്‌ലര്‍ നിലപാട് വ്യക്തമാക്കിയത്.
"പ്രസിദ്ധിന് നെറ്റ്‌സില്‍ വേഗതയും വൈദഗ്ധ്യവുമുണ്ട്. ഗെയിമിന്‍റെ എല്ലാ ഫോർമാറ്റുകളിലും ഇന്ത്യക്ക് വേണ്ടി വളരെ വിജയകരമായ ഒരു ഫാസ്റ്റ് ബൗളറാകാനുള്ള എല്ലാ ഗുണങ്ങളും അവനുണ്ട്. ഇന്ത്യയ്ക്കുവേണ്ടി റെഡ് ബോൾ ക്രിക്കറ്റും അവന് കളിക്കാനാവും" - ബട്‌ലര്‍ പറഞ്ഞു.
also read: ക്രിക്കറ്റ് മതിയാക്കി കിവീസ് ബാറ്റര്‍ റോസ് ടെയ്‌ലര്‍
ഇന്ത്യയ്‌ക്കായി കഴിഞ്ഞ മാർച്ചിൽ ഏകദിന അരങ്ങേറ്റം നടത്തിയ താരം, കഴിഞ്ഞ വര്‍ഷം മികച്ച പ്രകടനം നടത്തിയിരുന്നു. ഐപിഎല്ലിലെ മുന്‍ ടീമായ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന് വേണ്ടി മിന്നിയ താരം, വെസ്റ്റ് ഇൻഡീസിനെതിരായ പരമ്പരയിലും തിളങ്ങിയിരുന്നു.