ഓവല്‍ : ഏകദിന ലോകകപ്പില്‍ (ODI World Cup 2023) കിരീടം നിലനിര്‍ത്താനെത്തുന്ന ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിന്‍റെ (England Cricket) പ്രതീക്ഷകള്‍ വാനോളം ഉയര്‍ത്തി ബെന്‍ സ്റ്റോക്‌സ് (Ben Stokes). വിരമിക്കല്‍ പ്രഖ്യാപനം പിന്‍വലിച്ച് ടീമിനൊപ്പം വീണ്ടും ചേര്‍ന്ന താരം നിലവില്‍ മിന്നും ഫോമിലാണ്. ന്യൂസിലന്‍ഡിനെതിരായ (England vs New Zealand) ഏകദിന പരമ്പരയില്‍ ഇംഗ്ലണ്ടിനായി കളിക്കുന്ന താരം, പരമ്പരയിലെ മൂന്നാം മത്സരത്തില്‍ വെടിക്കെട്ട് ബാറ്റിങ് കൊണ്ട് തകര്‍പ്പന്‍ റെക്കോഡ് സ്വന്തമാക്കുകയും ചെയ്‌തിരുന്നു.
കെന്നിങ്‌ടണ്‍ ഓവലില്‍ നടന്ന മത്സരത്തില്‍ ടോസ് നഷ്‌ടപ്പെട്ട ഇംഗ്ലണ്ടായിരുന്നു ആദ്യം ബാറ്റ് ചെയ്‌തത്. മത്സരത്തിന്‍റെ തുടക്കത്തില്‍ തന്നെ ഇംഗ്ലീഷ് ബാറ്റര്‍മാര്‍ക്ക് ട്രെന്‍റ് ബോള്‍ട്ടിന്‍റെ (Trent Boult) വേഗത്തിന് മുന്നില്‍ താളം തെറ്റി. ബോള്‍ട്ടിന്‍റെ ആദ്യ പന്തില്‍ ജോണി ബെയര്‍സ്റ്റോയും (0) മത്സരത്തിലെ മൂന്നാം ഓവറില്‍ ജോ റൂട്ടും (4) പുറത്ത്.
-
A Ben Stokes masterclass set up a huge win for England against New Zealand at The Oval!
— ESPNcricinfo (@ESPNcricinfo) September 13, 2023 " class="align-text-top noRightClick twitterSection" data="
England take a 2-1 lead into the final ODI at Lord's on Fridayhttps://t.co/X6A3p5eNXa | #ENGvNZ pic.twitter.com/n3QEy2ewF3
">A Ben Stokes masterclass set up a huge win for England against New Zealand at The Oval!
— ESPNcricinfo (@ESPNcricinfo) September 13, 2023
England take a 2-1 lead into the final ODI at Lord's on Fridayhttps://t.co/X6A3p5eNXa | #ENGvNZ pic.twitter.com/n3QEy2ewF3A Ben Stokes masterclass set up a huge win for England against New Zealand at The Oval!
— ESPNcricinfo (@ESPNcricinfo) September 13, 2023
England take a 2-1 lead into the final ODI at Lord's on Fridayhttps://t.co/X6A3p5eNXa | #ENGvNZ pic.twitter.com/n3QEy2ewF3
13 റണ്‍സ് മാത്രമായിരുന്നു ഈ സമയം ഇംഗ്ലണ്ട് സ്‌കോര്‍ ബോര്‍ഡിലുണ്ടായിരുന്നത്. നാലാം നമ്പറിലായിരുന്നു ക്രീസിലേക്ക് ബെന്‍ സ്റ്റോക്‌സിന്‍റെ വരവ്. പിന്നാലെ, ഓപ്പണര്‍ ഡേവിഡ് മലാനൊപ്പം (Dawid Malan) 199 റണ്‍സിന്‍റെ കൂട്ടുകെട്ട്. 31-ാം ഓവറില്‍ മലാന്‍ (96) ബോള്‍ട്ടിന്‍റെ പന്തില്‍ പുറത്തായങ്കിലും സ്റ്റോക്‌സ് അടി തുടര്‍ന്നു.
-
Sensational from Ben Stokes ✨ pic.twitter.com/s4LVvhzsav
— ESPNcricinfo (@ESPNcricinfo) September 13, 2023 " class="align-text-top noRightClick twitterSection" data="
">Sensational from Ben Stokes ✨ pic.twitter.com/s4LVvhzsav
— ESPNcricinfo (@ESPNcricinfo) September 13, 2023Sensational from Ben Stokes ✨ pic.twitter.com/s4LVvhzsav
— ESPNcricinfo (@ESPNcricinfo) September 13, 2023
ഒടുവില്‍, ഇംഗ്ലണ്ട് ഏകദിന ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍ (Highest Individual Score For England In ODI Cricket) സ്വന്തമാക്കി 45-ാം ഓവറിലെ മൂന്നാം പന്തില്‍ ബെഞ്ചമിന്‍ ലിസ്റ്ററിന്‍റെ പന്തില്‍ വില്‍ യങ്ങിന് ക്യാച്ച് നല്‍കിയാണ് സ്റ്റോക്‌സ് മടങ്ങിയത്. 124 പന്ത് നേരിട്ട സ്റ്റോക്‌സ് 182 റണ്‍സായിരുന്നു നേടിയത്. 15 ഫോറും 9 സിക്‌സും അടങ്ങിയതായിരുന്നു ബെന്‍ സ്റ്റോക്‌സിന്‍റെ ഇന്നിങ്സ്.
-
Back in ODI colours and turning up when it matters 💪
— ICC (@ICC) September 13, 2023 " class="align-text-top noRightClick twitterSection" data="
Ben Stokes hasn't missed a beat 😁 pic.twitter.com/S69v86p1xz
">Back in ODI colours and turning up when it matters 💪
— ICC (@ICC) September 13, 2023
Ben Stokes hasn't missed a beat 😁 pic.twitter.com/S69v86p1xzBack in ODI colours and turning up when it matters 💪
— ICC (@ICC) September 13, 2023
Ben Stokes hasn't missed a beat 😁 pic.twitter.com/S69v86p1xz
ജേസണ്‍ റോയ് (Jason Roy) 2018ല്‍ സ്ഥാപിച്ച റെക്കോഡാണ് ബെന്‍ സ്റ്റോക്‌സ് പഴങ്കഥയാക്കിയത്. മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ റോയ് അന്ന് 180 റണ്‍സ് ഓസ്‌ട്രേലിയക്കെതിരെയാണ് അടിച്ചെടുത്തത്.
സ്റ്റോക്‌സിന്‍റെ തകര്‍പ്പന്‍ സെഞ്ച്വറിയുടെ കരുത്തില്‍ ഇംഗ്ലണ്ട് മത്സരത്തില്‍ 368 റണ്‍സ് നേടി. 49-ാം ഓവറിലായിരുന്നു അവരുടെ ഇന്നിങ്‌സ് അവസാനിച്ചത്. കിവീസിനായി ബോള്‍ട്ട് അഞ്ച് വിക്കറ്റാണ് സ്വന്തമാക്കിയത്.
-
History-making 📝
— England Cricket (@englandcricket) September 13, 2023 " class="align-text-top noRightClick twitterSection" data="
Record-breaking 💪
Unreal @benstokes38 🙌 pic.twitter.com/WlEGKnENhW
">History-making 📝
— England Cricket (@englandcricket) September 13, 2023
Record-breaking 💪
Unreal @benstokes38 🙌 pic.twitter.com/WlEGKnENhWHistory-making 📝
— England Cricket (@englandcricket) September 13, 2023
Record-breaking 💪
Unreal @benstokes38 🙌 pic.twitter.com/WlEGKnENhW
വമ്പന്‍ വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ന്യൂസിലന്‍ഡ് തുടക്കത്തില്‍ തന്നെ തകര്‍ന്നു. 11 ഓവര്‍ ആയപ്പോഴേക്കും നാല് വിക്കറ്റുകളാണ് ബ്ലാക്ക് ക്യാപ്‌സിന് നഷ്‌ടപ്പെട്ടത്. തുടക്കത്തിലെ തകര്‍ച്ചയില്‍ നിന്നും കരകയറാന്‍ സാധിക്കാതിരുന്നതോടെ അവര്‍ക്ക് മത്സരത്തില്‍ 181 റണ്‍സിന്‍റെ തോല്‍വിയും വഴങ്ങേണ്ടി വന്നു. ക്രിസ് വോക്‌സും ലിയാം ലിവിങ്‌സ്റ്റണും ആതിഥേയര്‍ക്കായി മൂന്ന് വീതം വിക്കറ്റുകളാണ് സ്വന്തമാക്കിയത് (England vs New Zealand 3rd ODI Result).