ETV Bharat / sports

കശ്‌മീർ പ്രീമിയർ ലീഗ്; ബി.സി.സി.ഐക്കെതിരെ ഗിബ്‌സും രംഗത്ത്

author img

By

Published : Aug 1, 2021, 4:27 PM IST

കശ്‌മീർ പ്രീമിയർ ലീഗിൽ കളിക്കുന്നതിനെതിരെ ബി.സി.സി.ഐ തന്നെ ഭീഷണിപ്പെടുത്തുന്നു എന്നാണ് ദക്ഷിണാഫ്രിക്കൻ താരം ഹെർഷേൽ ഗിബ്‌സ്‌ ആരോപിച്ചത്.

Herschelle Gibbs  BCCI  കശ്മീർ പ്രീമിയർ ലീഗ്  ബി.സി.സി.ഐ  ബി.സി.സി.ഐക്കെതിരെ ഗിബ്‌സും രംഗത്ത്  പാക് ക്രിക്കറ്റ് ബോർഡ്
കശ്‌മീർ പ്രീമിയർ ലീഗ്; പാക് ക്രിക്കറ്റ് ബോർഡിന് പിന്നാലെ ബി.സി.സി.ഐക്കെതിരെ ഗിബ്‌സും രംഗത്ത്

ന്യൂഡൽഹി: കശ്‌മീർ പ്രീമിയർ ലീഗ് നടത്തിപ്പിൽ അനാവശ്യമായി ഇടപെടുന്നു എന്ന പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിന്‍റെ ആരോപണത്തിന് പിന്നാലെ ബി.സി.സി.ഐക്കെതിരെ ദക്ഷിണാഫ്രിക്കൻ താരം ഹെർഷൽ ഗിബ്‌സും രംഗത്ത്. കശ്മീർ പ്രീമിയർ ലീഗിൽ പങ്കെടുക്കുന്നതിനാൽ ബി.സി.സി.ഐ ഭീഷണിപ്പെടുത്തുന്നു എന്നാണ് താരത്തിന്‍റെ ആരോപണം.

വിരമിച്ച താരങ്ങളെ ഉൾപ്പെടുത്തി കശ്‌മീർ പ്രീമിയർ ലീഗ് (കെ.പി.എൽ) എന്ന പേരിൽ സംഘടിപ്പിക്കുന്ന ടൂർണമെന്‍റ് ഈ മാസം ആറിനാണ് ആരംഭിക്കുന്നത്. ലീഗിൽ ഓവർസീസ് വാരിയേഴ്സ് എന്ന ടീമിനായി കളിക്കാൻ തയ്യാറാണെങ്കിലും ബി.സി.സി.ഐ ഭീഷണിപ്പെടുത്തുന്നു എന്ന് ഗിബ്‌സ് പറഞ്ഞു. 'പാകിസ്ഥാനുമായുള്ള രാഷ്‌ട്രീയ പ്രശ്നങ്ങൾ ഇതിലേക്ക് വലിച്ചിഴച്ച് ലീഗിൽ കളിക്കുന്നതിൽ നിന്ന് എന്നെ ബി.സി.സി.ഐ തടയുകയാണ്. ലീഗിൽ കളിച്ചാൽ ക്രിക്കറ്റുമായി ബന്ധപ്പെട്ട ഒരു പരിപാടിക്കും ഇന്ത്യയിലേക്ക് പ്രവേശിപ്പിക്കില്ല എന്നും അവർ ഭീഷണിപ്പെടുത്തുന്നു', ഗിബ്‌സ്‌ ട്വിറ്ററിൽ കുറിച്ചു.

  • Completely unnecessary of the @BCCI to bring their political agenda with Pakistan into the equation and trying to prevent me playing in the @kpl_20 . Also threatening me saying they won’t allow me entry into India for any cricket related work. Ludicrous 🙄

    — Herschelle Gibbs (@hershybru) July 31, 2021 " class="align-text-top noRightClick twitterSection" data=" ">

READ MORE: വിന്‍ഡീസിനെ കറക്കി വീഴ്ത്തി മുഹമ്മദ് ഹഫീസ് ; രണ്ടാം ടി20യില്‍ പാക്കിസ്ഥാന് 7 റണ്‍സ് ജയം

ലീഗിൽ പങ്കെടുക്കാമെന്ന് അറിയിച്ചിരുന്ന ചില ഇംഗ്ലണ്ട് താരങ്ങൾ അടുത്തിടെ പിൻമാറിയിരുന്നു. ഇവരെ കൂടാതെ ലീഗിൽ പങ്കെടുക്കുമെന്ന് അറിയിച്ചിരുന്ന ദക്ഷിണാഫ്രിക്കൻ താരവും ശ്രീലങ്കൻ താരവും പിൻമാറിയിരുന്നു. ഇത് ബി.സി.സി.ഐയുടെ സമ്മർദ്ദം മൂലമെന്നാണ് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിന്‍റെ ആരോപണം.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.