ETV Bharat / sports

'സ്റ്റാര്‍ക്ക് ഇത് മോശം, നിങ്ങള്‍ ഇനിയും വളരേണ്ടതുണ്ട്' ; ഓസീസ് താരത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹേമാംഗ് ബദാനി - ദീപ്‌തി ശര്‍മ

നോണ്‍ സ്ട്രൈക്കര്‍ക്ക് താക്കീത് നല്‍കുന്നതിനായി ഇന്ത്യന്‍ താരം ദീപ്‌തി ശര്‍മയുടെ പേര് അനാവാശ്യമായി പരാമര്‍ശിച്ച ഓസീസ് പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്കിനെതിരെ ഹേമാംഗ് ബദാനി

Hemang Badani Slams Mitchell Starc  Hemang Badani  Mitchell Starc  Hemang Badani twitter  ഹേമാംഗ് ബദാനി  സ്റ്റാര്‍ക്കിനെതിരെ ഹേമാംഗ് ബദാനി  Hemang Badani against Mitchell Starc  ജോസ് ബട്‌ലര്‍  jos buttler  മിച്ചല്‍ സ്റ്റാര്‍ക്ക്  ദീപ്‌തി ശര്‍മ  Deepti Sharma
'സ്റ്റാര്‍ക്ക് ഇത് മോശം, നിങ്ങള്‍ ഇനിയും വളരേണ്ടതുണ്ട്'; ഓസീസ് താരത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹേമാംഗ് ബദാനി
author img

By

Published : Oct 16, 2022, 1:45 PM IST

മുംബൈ : ഇംഗ്ലീഷ്‌ താരം ജോസ് ബട്‌ലര്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നതിനായി ഇന്ത്യയുടെ വനിത താരം ദീപ്‌തി ശര്‍മയുടെ പേര് അനാവശ്യമായി വലിച്ചിഴച്ച ഓസീസ് പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്കിനെ രൂക്ഷമായി വിമര്‍ശിച്ച് മുന്‍ ഇന്ത്യന്‍ താരം ഹേമാംഗ് ബദാനി. സ്റ്റാര്‍ക്കിന്‍റേത് മോശം പ്രവൃത്തിയാണെന്നും, താരം ഇനിയും വളരേണ്ടതുണ്ടെന്നും ബദാനി ട്വീറ്റ് ചെയ്‌തു.

ഓസീസ്-ഇംഗ്ലണ്ട് മൂന്നാം ടി20യ്‌ക്കിടെയാണ് സ്റ്റാര്‍ക്ക് തീര്‍ത്തും അനാവശ്യമായി ദീപ്‌തിയുടെ പേര് വലിച്ചിഴച്ചത്. നോൺ സ്‌ട്രൈക്കേഴ്‌സ് എന്‍ഡില്‍ നേരത്തെ ക്രീസ് വിട്ടിറങ്ങിയ ബട്‌ലറോട് താന്‍ ദീപ്‌തിയല്ലെന്നും, എന്നാല്‍ ഇതിനര്‍ഥം നേരത്തെ ക്രീസ് വിടാം എന്നല്ലെന്നുമായിരുന്നു സ്റ്റാര്‍ക്ക് പറഞ്ഞത്.

  • Grow up Starc. That’s really poor from you. What Deepti did was well within the rules of the game. If you only want to warn the non striker and not get him out that’s fine and your decision to make but you bringing Deepti into this isn’t what the cricket world expects of you https://t.co/vb0EyblHB8

    — Hemang Badani (@hemangkbadani) October 15, 2022 " class="align-text-top noRightClick twitterSection" data=" ">

കഴിഞ്ഞ സെപ്‌റ്റംബറില്‍ ഇംഗ്ലീഷ് താരം ഷാര്‍ലി ഡീനിനെ ദീപ്‌തി ശര്‍മ നോണ്‍ സ്ട്രൈക്കേഴ്‌സ് എന്‍ഡില്‍ റണ്ണൗട്ടാക്കിയിരുന്നു. സംഭവത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി ചര്‍ച്ചകള്‍ ഉയര്‍ന്ന് വന്നിരുന്നു. എന്നാല്‍ ഐസിസി നിയമമായി അംഗീകരിച്ച പുറത്താക്കല്‍ രീതിയാണിത്.

Also read: Watch: 'ഞാന്‍ ദീപ്‌തിയല്ല,പക്ഷേ...' ; നോണ്‍ സ്ട്രൈക്കേഴ്‌സ് എന്‍ഡില്‍ ബട്‌ലര്‍ക്ക് സ്റ്റാര്‍ക്കിന്‍റെ മുന്നറിയിപ്പ്

'സ്റ്റാര്‍ക്ക് നിങ്ങള്‍ ഇനിയും വളരേണ്ടതുണ്ട്. താങ്കളില്‍ നിന്നുണ്ടായത് തീര്‍ത്തും മോശം പ്രവൃത്തിയാണ്. ദീപ്തി ചെയ്തത് കളിയുടെ നിയമങ്ങൾക്കനുസരിച്ചാണ്.

നോണ്‍ സ്ട്രൈക്കര്‍ക്ക് താക്കീത് നല്‍കുകയും, പുറത്താക്കാതിരിക്കുകയും ചെയ്യുകയാണ് നിങ്ങള്‍ക്ക് വേണ്ടതെങ്കില്‍ അത് നല്ലത് തന്നെയാണ്. ഇക്കാര്യത്തിലെ തീരുമാനം നിങ്ങളുടേത് തന്നെയാണ്. എന്നാൽ ദീപ്തിയെ ഇതിലേക്ക് കൊണ്ടുവരുന്നത് ക്രിക്കറ്റ് ലോകം നിങ്ങളിൽ നിന്നും പ്രതീക്ഷിക്കുന്ന ഒന്നല്ല' - ഹേമാംഗ് ബദാനി ട്വീറ്റ് ചെയ്‌തു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.