വെസ്റ്റ് ഇന്‍ഡീസ് വനിത ക്രിക്കറ്റ് ടീം ക്യാപ്‌റ്റനായി ഓൾ റൗണ്ടർ ഹെയ്‌ലി മാത്യൂസിനെ നിയമിച്ചു. സ്റ്റഫാനി ടെയ്‌ലറിന് പകരമാണ് വൈസ് ക്യാപ്‌റ്റനായിരുന്ന ഹെയ്‌ലി മാത്യൂസിനെ ടീമിന്‍റെ നായികയായി നിയമിച്ചത്. നേതൃമാറ്റം വനിത സെലക്ഷന്‍ പാനല്‍ ശുപാര്‍ശ ചെയ്യുകയും ക്രിക്കറ്റ് വെസ്റ്റ് ഇന്‍ഡീസ് പിന്തുണക്കുകയും ചെയ്യുകയായിരുന്നു.
വെസ്റ്റ് ഇൻഡീസ് വനിത ടീമിന്‍റെ ക്യാപ്‌റ്റനാകാൻ അവസരം ലഭിച്ചതിൽ അതിയായ സന്തോഷമുണ്ടെന്ന് ഹെയ്‌ലി മാത്യു പ്രതികരിച്ചു. 'തീർച്ചയായും ഇത് ഒരു ആവേശകരമായ വികാരമാണ്. ടീമിനെ നയിക്കാനും കൂടുതൽ പഠിക്കാനുമുള്ള അവസരത്തെ ഇരുകൈയ്യും നീട്ടി ഞാൻ സ്വീകരിക്കുന്നു. ഈ ടീം എപ്പോഴും എന്‍റെ ഹൃദയത്തോട് ചേർന്നിരിക്കും', ഹെയ്‌ലി പറഞ്ഞു.
-
A big change for West Indies ahead of next year's ICC T20 World Cup in South Africa.
— ICC (@ICC) June 26, 2022 " class="align-text-top noRightClick twitterSection" data="
Details 👇https://t.co/9a2xdnrbQ2
">A big change for West Indies ahead of next year's ICC T20 World Cup in South Africa.
— ICC (@ICC) June 26, 2022
Details 👇https://t.co/9a2xdnrbQ2A big change for West Indies ahead of next year's ICC T20 World Cup in South Africa.
— ICC (@ICC) June 26, 2022
Details 👇https://t.co/9a2xdnrbQ2
62 ഏകദിനങ്ങളിലും, 55 ടി20യിലും വെസ്റ്റ് ഇൻഡീസിനെ നയിച്ച ടെയ്‌ലർ വിൻഡീസ് വനിത ക്രിക്കറ്റർമാരിലെ എക്കാലത്തെയും മികച്ച താരങ്ങളില്‍ ഒരാളായാണ് അറിയപ്പെടുന്നത്. ടി20യിൽ 29 വിജയങ്ങളും, ഏകദിനത്തിൽ 62 വിജയങ്ങളും ടെയ്‌ലറിന്‍റെ നേതൃത്വത്തിൽ വിൻഡീസ് സ്വന്തമാക്കിയിരുന്നു. 2016ലെ ടി20 ലോകകപ്പും ടെയ്‌ലറുടെ കീഴിലാണ് വെസ്റ്റ് ഇൻഡീസ് സ്വന്തമാക്കിയത്.