ETV Bharat / sports

ഇനി ക്യാപ്റ്റന്‍ പാണ്ഡ്യ ; മുംബൈയില്‍ രോഹിത്തിന്‍റെ പിന്‍ഗാമിയായി സ്റ്റാര്‍ ഓള്‍റൗണ്ടര്‍ - ഐപിഎല്‍ 2024

Mumbai Indians captain Hardik Pandya : ഐപിഎല്‍ 2024 സീസണില്‍ മുംബൈ ഇന്ത്യന്‍സിനെ ഹാര്‍ദിക് പാണ്ഡ്യ നയിക്കുമെന്ന് ടീമിന്‍റെ ഗ്ലോബൽ പെർഫോമൻസ് തലവന്‍ മഹേല ജയവർദനെ.

Hardik Pandya Mumbai Indians captain  Hardik Pandya  IPL 2024  Mahela Jayawardene  Hardik Pandya replaces Rohit Sharma  ഹാര്‍ദിക് പാണ്ഡ്യ  ഹാര്‍ദിക് പാണ്ഡ്യ മുംബൈ ഇന്ത്യന്‍സ് നായകന്‍  രോഹിത് ശര്‍മ  ഐപിഎല്‍ 2024  മുംബൈ ഇന്ത്യന്‍സ്
Hardik Pandya replaces Rohit Sharma as Mumbai Indians captain
author img

By ETV Bharat Kerala Team

Published : Dec 15, 2023, 6:24 PM IST

Updated : Dec 15, 2023, 7:24 PM IST

മുംബൈ : ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് 2024 സീസണിന് മുന്നോടിയായി നേതൃമാറ്റം പ്രഖ്യാപിച്ച് മുംബൈ ഇന്ത്യന്‍സ്. വരും സീസണില്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ മുംബൈ ഇന്ത്യന്‍സിനെ നയിക്കും. (Hardik Pandya named the captain of Mumbai Indians). രോഹിത് ശര്‍മയുടെ പിന്‍ഗാമിയായി ഹാര്‍ദിക് എത്തുന്ന വിവരം മുംബൈ ഇന്ത്യൻസിന്‍റെ ഗ്ലോബൽ പെർഫോമൻസ് തലവന്‍ മഹേല ജയവർദനെയാണ് അറിയിച്ചിരിക്കുന്നത്. (Hardik Pandya replaces Rohit Sharma as Mumbai Indians captain).

ഭാവി മുന്നിൽക്കണ്ടാണ് ടീമിന്‍റെ ക്യാപ്റ്റനെ മാറ്റുന്നതെന്ന് മഹേല ജയവർദനെ (Mahela Jayawardene on Hardik Pandya captaincy) വ്യക്തമാക്കി. "മുംബൈ ഇന്ത്യന്‍സിന്‍റെ പാരമ്പര്യം നിർമ്മിക്കുന്നതിന്‍റെ ഭാഗമാണിത്. ടീമിന്‍റെ ഭാവി ശോഭനമാക്കുക എന്ന പദ്ധതയില്‍ മുംബൈ ഉറച്ച് നില്‍ക്കുന്നു.

സച്ചിൻ മുതൽ ഹർഭജൻ വരെയും റിക്കി മുതൽ രോഹിത് വരെയും അസാധാരണമായ നേതൃപാടവത്താൽ മുംബൈ ഇന്ത്യൻസ് എപ്പോഴും അനുഗ്രഹിക്കപ്പെട്ടിട്ടുണ്ട്. ടീമിന്‍റെ വിജയത്തിന് സംഭാവന നൽകുമ്പോൾ തന്നെ ഭാവിയിലേക്ക് ടീമിനെ ശക്തിപ്പെടുത്തുന്നതിൽ എപ്പോഴും അവര്‍ ശ്രദ്ധപതിപ്പിച്ചിരുന്നു. ഇതിന്‍റെ തുടര്‍ച്ചയെന്നോണം ഐപിഎല്ലിന്‍റെ അടുത്ത സീസണില്‍ ഹാര്‍ദിക് മുംബൈ ഇന്ത്യന്‍സിനെ നയിക്കും"- ജയവർദനെ പറഞ്ഞു.

രോഹിത് ശര്‍മയുടെ അസാധാരണമായ നേതൃത്വത്തിന് ഞങ്ങളുടെ നന്ദി അറിയിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു."2013- മുതലുള്ള തന്‍റെ കാലയളവില്‍ ഏറെ മികച്ച രീതിയിലാണ് രോഹിത് ടീമിനെ നയിച്ചത്. ടീമിന് സമാനതകളില്ലാത്ത വിജയം നേടിത്തന്നതിനൊപ്പം തന്നെ, ഐപിഎൽ ചരിത്രത്തിലെ ഏറ്റവും മികച്ച ക്യാപ്റ്റന്മാരിൽ ഒരാളെന്ന സ്ഥാനം ഉറപ്പിക്കാനും രോഹിത്തിന് കഴിഞ്ഞിട്ടുണ്ട്.

താരത്തിന്‍റെ നേതൃത്വത്തില്‍ മികച്ച നിരവധി വിജയങ്ങള്‍ക്കൊപ്പം ഏറെ ആളുകളുടെ സ്‌നേഹവും മുംബൈക്ക് ലഭിച്ചിട്ടുണ്ട്. മുംബൈയെ കൂടുതൽ ശക്തിപ്പെടുത്തുന്നതിന് കളിക്കളത്തിലും പുറത്തും രോഹിത്തിന്‍റെ അനുഭവ സമ്പത്തും മാർഗനിർദേശങ്ങളും ഞങ്ങൾ പ്രതീക്ഷിക്കുന്നു"- ജയവർദനെ കൂട്ടിച്ചേര്‍ത്തു. രോഹിത്തിന്‍റെ നേതൃത്വത്തില്‍ ഐപിഎല്ലില്‍ അഞ്ച് തവണ കിരീടം നേടാന്‍ മുംബൈക്ക് കഴിഞ്ഞിട്ടുണ്ട്.

അതേസമയം കഴിഞ്ഞ രണ്ട് സീസണുകളില്‍ ഗുജറാത്ത് ടൈറ്റന്‍സിന്‍റെ നായകനായിരുന്ന ഹാര്‍ദിക്കിനെ ട്രേഡിലൂടെയായിരുന്നു മുംബൈ ഇന്ത്യന്‍സ് തങ്ങളുടെ കൂടാരത്തിലേക്ക് തിരികെ എത്തിച്ചത്. ഹാര്‍ദിക് മുംബൈയുടെ ക്യാപ്റ്റനാവുമെന്ന് നേരത്തേ തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. 2015 മുംബൈ ഇന്ത്യന്‍സിലൂടെ ഐപിഎല്‍ കരിയര്‍ ആരംഭിച്ച ഹാര്‍ദിക് 2021 വരെയുള്ള ഏഴ്‌ സീസണുകളില്‍ നേരത്തെ ടീമിനൊപ്പമുണ്ടായിരുന്നു.

ALSO READ: ഏഴാം നമ്പർ ചോദിച്ച് ആരും വരണ്ട... ധോണിയുടെ 7-ാം നമ്പര്‍ ജഴ്‌സി ബിസിസിഐ പിന്‍വലിച്ചു

2015-ല്‍ ആദ്യമായി ടീമിലെടുക്കുമ്പോള്‍ അണ്‍ക്യാപ്‌ഡ് താരമായിരുന്ന ഹാര്‍ദിക്കിന് 10 ലക്ഷം രൂപയായിരുന്നു മുംബൈ ഇന്ത്യന്‍സ് നല്‍കിയത്. എന്നാല്‍ 15 കോടി രൂപയ്‌ക്കാണ് ഹാര്‍ദിക്കിനെ ഗുജറാത്തില്‍ നിന്നും മുംബൈ ഇന്ത്യന്‍സിന് ട്രേഡ് ചെയ്‌തിരിക്കുന്നത്. ഇതിന്‍റെ ഭാഗമായി 17.75 കോടി രൂപ നല്‍കി കഴിഞ്ഞ ലേലത്തില്‍ വാങ്ങിയ ഓസീസ് ഓള്‍റൗണ്ടര്‍ കാമറൂണ്‍ ഗ്രീനിനെ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് മുംബൈ ഇന്ത്യന്‍സ് നല്‍കിയിരുന്നു.

Last Updated : Dec 15, 2023, 7:24 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.