ETV Bharat / sports

ഐസിസി ഏകദിന റാങ്കിങ്: ബുംറയ്‌ക്ക് ഒന്നാം സ്ഥാനം നഷ്‌ടം; ഹാര്‍ദികിനും പന്തിനും നേട്ടം

ഐസിസി ഏകദിന ബോളര്‍മാരുടെ പട്ടികയില്‍ കിവീസ് പേസര്‍ ട്രെന്‍റ്‌ ബോള്‍ട്ട് ബുംറയെ മറികടന്ന് ഒന്നാം സ്ഥാനത്ത്.

Bumrah drops to 2nd in ICC ODI rankings  ICC ODI rankings  virat kohli ICC ODI rankings  Hardik Pandya odi ranking  Babar Azam odi ranking  ഐസിസി ഏകദിന റാങ്കിങ്  ഹാര്‍ദിക് പാണ്ഡ്യ  ഹാര്‍ദിക് പാണ്ഡ്യ റാങ്കിങ്  ജസ്‌പ്രീത് ബുംറ ഏകദിന റാങ്കിങ്
ഐസിസി ഏകദിന റാങ്കിങ്: ബുംറയ്‌ക്ക് ഒന്നാം സ്ഥാനം നഷ്‌ടം; ഹാര്‍ദികിനും പന്തിനും നേട്ടം
author img

By

Published : Jul 20, 2022, 5:24 PM IST

ദുബൈ: ഐസിസി ഏകദിന റാങ്കിങ്ങില്‍ ഓള്‍ റൗണ്ടര്‍മാരുടെ പട്ടികയില്‍ കുതിപ്പ് നടത്തി ഹാര്‍ദിക് പാണ്ഡ്യ. 13 സ്ഥാനങ്ങൾ മെച്ചപ്പെടുത്തിയ ഹാര്‍ദിക് എട്ടാം സ്ഥാനത്തെത്തി. ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ പ്രകടനമാണ് താരത്തിന് മുതല്‍ക്കൂട്ടായത്.

ബോളര്‍മാരുടെ പട്ടികയില്‍ ഒരു സ്ഥാനം നഷ്‌ടപ്പെട്ട സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറ രണ്ടാം സ്ഥാനത്തേക്കിറങ്ങി. ഇംഗ്ലണ്ടിനെതിരായ അവസാന മത്സരത്തില്‍ പുറത്തിരിക്കേണ്ടി വന്നതാണ് താരത്തിന് തിരിച്ചടിയായത്. ന്യൂസിലന്‍ഡ്‌ പേസര്‍ ട്രെന്‍റ് ബോള്‍ട്ടാണ് ബുംറയെ മറികടന്നത്. 703 റേറ്റിങ് പോയിന്‍റുള്ള ബുംറയെ ഒരു പോയിന്‍റ് വ്യത്യാസത്തിലാണ് ബോള്‍ട്ട് പിന്തള്ളിയത്.

ഇംഗ്ലണ്ടിനെതിരെ ഇന്ത്യ 2-1ന് നേടിയ പരമ്പരയില്‍ ഏഴ്‌ വിക്കറ്റ് വീഴ്‌ത്തിയ സ്‌പിന്നര്‍ യുസ്‌വേന്ദ്ര ചാഹല്‍ നാല് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി 16ാം സ്ഥാനത്തെത്തി. പര്യടനത്തില്‍ ബാറ്റുകൊണ്ടും ബോളുകൊണ്ടും തിളങ്ങാന്‍ ഹാര്‍ദികിന് കഴിഞ്ഞിരുന്നു. ബാറ്റര്‍മാരുടെ പട്ടികയില്‍ എട്ട് സ്ഥാനങ്ങള്‍ ഉയര്‍ന്ന ഹാര്‍ദിക്‌ 42ാം സ്ഥാനത്തെത്തി.

മൂന്നാം ഏകദിനത്തില്‍ 125 റണ്‍സ് നേടി പുറത്താവാതെ നിന്ന റിഷഭ് പന്തും ബാറ്റര്‍മാരുടെ പട്ടികയില്‍ നേട്ടമുണ്ടാക്കി. 25 സ്ഥാനങ്ങള്‍ ഉയര്‍ന്ന പന്ത് 52ാം സ്ഥാനത്തെത്തി.

ബാറ്റര്‍മാരുടെ പട്ടികയില്‍ പാകിസ്ഥാൻ നായകൻ ബാബർ അസം ഒന്നാം സ്ഥാനത്ത് തുടരുകയാണ്. ഇംഗ്ലണ്ടിനെതിരെ ചെസ്റ്ററില്‍ സെഞ്ചുറി നേടിയ ദക്ഷിണാഫ്രിക്കയുടെ റാസ്സി വാൻ ഡർ ദസ്സന്‍ മൂന്ന് സ്ഥാനങ്ങള്‍ ഉയര്‍ന്ന് മൂന്നാമതെത്തി. ഇതോടെ ഇന്ത്യൻ താരങ്ങളായ വിരാട് കോലി, രോഹിത് ശർമ്മ, ദക്ഷിണാഫ്രിക്കൻ ഓപ്പണർ ക്വിന്‍റൺ ഡി കോക്ക് എന്നിവര്‍ക്കെല്ലാം ഒരു സ്ഥാനം നഷ്‌ടമായി.

നിലവില്‍ യഥാക്രമം നാല് മുതല്‍ ആറ് വരെ സ്ഥാനങ്ങളിലാണിവര്‍. ഓൾറൗണ്ടർമാരുടെ പട്ടികയില്‍ ഇംഗ്ലീഷ്‌ താരം ബെൻ സ്റ്റോക്‌സ് ആദ്യ പത്തില്‍ നിന്നും പുറത്തായി. നാല് സ്ഥാനങ്ങള്‍ താഴ്‌ന്ന താരം 11ാമതെത്തി.

ഇന്ത്യയ്‌ക്കെതിരായ പരമ്പര കളിക്കാതിരുന്ന സഹതാരം ക്രിസ് വോക്‌സ് ബോളർമാരുടെയും ഓൾറൗണ്ടർമാരുടെയും പട്ടികയിൽ രണ്ട് സ്ഥാനങ്ങള്‍ താഴേക്കിറങ്ങി. ബോളര്‍മാരുടെ പട്ടികയില്‍ ഒമ്പതാം സ്ഥാനത്തും, ഓള്‍റൗണ്ടര്‍മാരുടെ പട്ടികയില്‍ ആറാം സ്ഥാനത്തുമാണ് താരമെത്തിയത്.

അതേമയം ഈ ആഴ്‌ചയിലെ ടെസ്റ്റ്‌ റാങ്കിങ് മാറ്റമില്ലാതെ തുടര്‍ന്നപ്പോള്‍, ടി20 റാങ്കിങ്ങിലെ നേരിയ മാറ്റം ആദ്യ പത്തിന് പുറത്താണ്.

also read: 'ഇന്ത്യയുടേത് വേണ്ട, ചെന്നൈയുടേത് മതി'; ധോണിയില്‍ നിന്ന് ജഴ്‌സി ചോദിച്ച് വാങ്ങിയെന്ന് വെളിപ്പെടുത്തി പാക്‌ പേസര്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.