ETV Bharat / sports

'വ്യത്യസ്ത വ്യക്തിത്വങ്ങളായിരിക്കാം, എന്നാൽ ക്രിക്കറ്റ് ചിന്തകള്‍ സമാനമാണ്' ; ക്യാപ്റ്റന്‍സി മെച്ചപ്പെടുത്താന്‍ സഹായിച്ചയാളെ ചൂണ്ടിക്കാട്ടി ഹാര്‍ദിക് പാണ്ഡ്യ - ആശിഷ് നെഹ്‌റ

തന്‍റെ ക്യാപ്റ്റന്‍സിയില്‍ ആശിഷ് നെഹ്‌റ വലിയ വ്യത്യാസം വരുത്തിയെന്ന് ഹാര്‍ദിക് പാണ്ഡ്യ

Hardik Credits Ashish Nehra For His Captaincy  Hardik Pandya  Ashish Nehra  Ind vs Sl t20  Hardik Pandya on Ashish Nehra  ഗുജറാത്ത് ടൈറ്റൻസ്  gujarat titans  ഹാര്‍ദിക് പാണ്ഡ്യ  ഗുജറാത്ത് ടൈറ്റന്‍സ്  ആശിഷ് നെഹ്‌റ  ഇന്ത്യ vs ശ്രീലങ്ക
ക്യാപ്റ്റന്‍സി മെച്ചപ്പെടുത്താന്‍ സഹായിച്ചയാളെ ചൂണ്ടിക്കാട്ടി ഹാര്‍ദിക് പാണ്ഡ്യ
author img

By

Published : Jan 8, 2023, 1:56 PM IST

രാജ്‌കോട്ട് : കഴിഞ്ഞ വർഷത്തെ ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റൻസിനെ കിരീടത്തിലേക്ക് നയിച്ചതിന് ശേഷം ഹാർദിക് പാണ്ഡ്യയ്ക്ക് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. നിലവില്‍ പാണ്ഡ്യയ്‌ക്ക് കീഴില്‍ ഒരുപുതിയ ടി20 ടീമിനെ വാര്‍ത്തെടുക്കാനാണ് ബിസിസിഐ ലക്ഷ്യംവയ്‌ക്കുന്നത്. ഔദ്യോഗിക പ്രഖ്യാപനമുണ്ടായിട്ടില്ലെങ്കിലും രോഹിത് ശര്‍മയുടെ പിന്‍ഗാമിയായി ഹാര്‍ദിക് എത്തുമെന്നാണ് വിലയിരുത്തലുകള്‍.

ഇപ്പോഴിതാ തന്‍റെ ക്യാപ്റ്റന്‍സി മെച്ചപ്പെടുത്തിയതിന്‍റെ ക്രെഡിറ്റ് ഗുജറാത്ത് ലയണ്‍സ് പരിശീലകനും ഇന്ത്യയുടെ മുന്‍ പേസറുമായ ആശിഷ് നെഹ്‌റയ്ക്ക് നല്‍കിയിരിക്കുകയാണ് ഹാര്‍ദിക്. തന്‍റെ ക്യാപ്റ്റൻസിയിൽ നെഹ്‌റ വലിയ വ്യത്യാസം വരുത്തിയെന്ന് ഹാര്‍ദിക് പറഞ്ഞു. ശ്രീലങ്കയ്‌ക്കെതിരായ മൂന്നാം ടി20യിലെ വിജയത്തിന് ശേഷമായിരുന്നു താരത്തിന്‍റെ പ്രതികരണം.

"ഏത് തരത്തിലുള്ള പരിശീലകനോടൊപ്പം പ്രവർത്തിച്ചുവെന്നത് വളരെ പ്രധാനപ്പെട്ടതാണ്. ഞങ്ങളുടെ മാനസികാവസ്ഥ കാരണം ആശിഷ് നെഹ്‌റ എന്‍റെ ജീവിതത്തിൽ വലിയ മാറ്റമുണ്ടാക്കി. ഞങ്ങൾ രണ്ട് വ്യത്യസ്ത വ്യക്തിത്വങ്ങളായിരിക്കാം, എന്നാൽ ഞങ്ങൾക്ക് സമാനമായ ക്രിക്കറ്റ് ചിന്തകളുണ്ട്.

അദ്ദേഹത്തോടൊപ്പം സമയം ചെലവഴിക്കാനായത് എന്‍റെ ക്യാപ്റ്റൻസിയുടെ മൂല്യം വർധിപ്പിച്ചു. എനിക്കറിയാവുന്ന കാര്യങ്ങൾ കൃത്യമായി ലഭിക്കാൻ ഇത് എന്നെ സഹായിച്ചു. ആ ഉറപ്പ് ലഭിക്കുന്നതിന് വേണ്ടി മാത്രമായിരുന്നു അത്.

ക്രിക്കറ്റിനെക്കുറിച്ചുള്ള എന്‍റെ അവബോധത്തിന് പിന്തുണ ലഭിക്കേണ്ടത് പ്രധാനമായിരുന്നു. അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിക്കാനായത് എന്നെ തീര്‍ച്ചയായും സഹായിച്ചിട്ടുണ്ട്" - ഹാര്‍ദിക് പറഞ്ഞു.

അതേസമയം ശ്രീലങ്കയ്‌ക്കെതിരായ മൂന്നാം ടി20യിലെ വിജയത്തോടെ മൂന്ന് മത്സര പരമ്പര 2-1ന് ഇന്ത്യ നേടിയിരുന്നു. രാജ്കോട്ടില്‍ നടന്ന മൂന്നാം ടി20യില്‍ 91 റണ്‍സിന്‍റെ തകര്‍പ്പന്‍ ജയമാണ് ഇന്ത്യ നേടിയത്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്‌ത ആതിഥേയര്‍ ഉയര്‍ത്തിയ 228 റണ്‍സിന് മറുപടിക്കിറങ്ങിയ ലങ്ക 137 റണ്‍സിന് പുറത്താവുകയായിരുന്നു.

സൂര്യകുമാര്‍ യാദവിന്‍റെ തകര്‍പ്പന്‍ സെഞ്ച്വറിയുടെ മികവിലാണ് ഇന്ത്യ കൂറ്റന്‍ സ്‌കോര്‍ നേടിയത്. 51 പന്തില്‍ നിന്ന് 112 റണ്‍സ് നേടിയ സൂര്യ പുറത്താവാതെ നിന്നിരുന്നു. സൂര്യയ്‌ക്ക് പുറമെ ശുഭ്‌മാന്‍ ഗില്‍ (46), രാഹുല്‍ ത്രിപാഠി (35), അക്‌സര്‍ പട്ടേല്‍ (21) എന്നിവരും ഇന്ത്യയ്‌ക്കായി തിളങ്ങി.

Also read: Watch : കണ്ണുകെട്ടി ചോദിച്ചാലും ഹാരിസ് റൗഫ് കോലിയുടെ പേര് പറയും ; അജ്ജാതി അടിയല്ലേ അടിച്ചത് - വീഡിയോ

ലങ്കന്‍ നിരയില്‍ ക്യാപ്‌റ്റന്‍ ദസുന്‍ ഷനക (23), കുശാല്‍ മെന്‍ഡിസ്(23) എന്നിവരാണ് ടോപ്‌ സ്‌കോറര്‍മാര്‍. ഇന്ത്യയ്‌ക്കായി അര്‍ഷ്‌ദീപ് സിങ് മൂന്ന് വിക്കറ്റുകള്‍ വീഴ്‌ത്തി. ഹാര്‍ദിക് പാണ്ഡ്യ, ഉമ്രാന്‍ മാലിക്, യുസ്‌വേന്ദ്ര ചഹല്‍ എന്നിവര്‍ രണ്ട് വീതവും വിക്കറ്റുകള്‍ നേടിയിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.