ETV Bharat / sports

ആദ്യ ടി20 ലോകകപ്പ് നേടിയത് ധോണി ഒറ്റയ്‌ക്കെന്ന് ആരാധകന്‍റെ ട്വീറ്റ്, പിന്നാലെ അതിന് ചുട്ടമറുപടിയുമായി ഹര്‍ഭജന്‍ സിങ് - ഹര്‍ഭജന്‍ സിങ്

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് (World Test Championship) ഫൈനല്‍ പോരാട്ടത്തില്‍ ഇന്ത്യ തോല്‍വി വഴങ്ങിയതിന് പിന്നാലെയായിരുന്നു ആരാധകന്‍റെ ട്വീറ്റ് പ്രത്യക്ഷപ്പെട്ടത്.

harbhajan singh  harbhajan singh reply to a fan  ms dhoni  World Test Championship  ICC  Rohit Sharma  Champions Trophy  ODI WC 2011  T20 WC 2007  ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ്  ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ്  രോഹിത് ശര്‍മ  ഹര്‍ഭജന്‍ സിങ്  എംഎസ് ധോണി
harbhajan singh
author img

By

Published : Jun 12, 2023, 8:25 AM IST

ഓവല്‍: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് (World Test Championship) ഫൈനലിലെ ഇന്ത്യയുടെ തോല്‍വിക്ക് പിന്നാലെ നിരാശയിലാണ് ആരാധകര്‍. ഇന്നെ ഇംഗ്ലണ്ടിലെ കെന്നിങ്‌ടണ്‍ ഓവലില്‍ (Kennington Oval) അവസാനിച്ച ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ 209 റണ്‍സിന്‍റെ വമ്പന്‍ തോല്‍വിയാണ് ഇന്ത്യന്‍ ടീം ഓസ്‌ട്രേലിയക്കെതിരെ വഴങ്ങിയത്. ഫൈനലില്‍ ടോസ് നേടി ബൗളിങ്ങ് തെരഞ്ഞെടുത്ത രോഹിത് ശര്‍മയുടെ (Rohit Sharma) തീരുമാനം പാളിപ്പോയെന്നാണ് പലരുടെയും വാദം.

ഇക്കാര്യം ചൂണ്ടിക്കാട്ടി ഇന്ത്യന്‍ നായകനെതിരെയും വിമര്‍ശനം ഉയരുന്നുണ്ട്. കൂടാതെ ടീമിന്‍റെ ബാറ്റിങ്ങും ബൗളിങ്ങും അമ്പേ പരാജയമായിരുന്നെന്ന് വാദിക്കുന്നവരുമുണ്ട്. ഇതിനിടെ, ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് തോല്‍വിക്ക് പിന്നാലെ ചില ആരാധകര്‍ ഇന്ത്യ അവസാനമായി നേടിയ ഐസിസി (ICC) കിരീടങ്ങളെ കുറിച്ചും ഓര്‍ത്തെടുക്കാന്‍ തുടങ്ങി.

  • Yes when these matches were played this young boy was playing alone from india.. not the other 10 .. so alone he won the World Cup trophies .. irony when Australia or any other nation win the World Cup headlines says Australia or etc country won. But when indian wins it’s said… https://t.co/pFaxjkXkWV

    — Harbhajan Turbanator (@harbhajan_singh) June 11, 2023 " class="align-text-top noRightClick twitterSection" data=" ">

പത്ത് വര്‍ഷത്തോളമായുള്ള കിരീട വരള്‍ച്ചയ്‌ക്ക് അറുതിവരുത്തുക എന്ന ലക്ഷ്യത്തോടെയായിരുന്നു ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് രോഹിതും സംഘവുമെത്തിയിരുന്നത്. എന്നാല്‍, ഇക്കുറിയും ഇന്ത്യന്‍ ടീമിന് അത് സാധിച്ചില്ല. 2013ലായിരുന്നു ഇന്ത്യ അവസാനമായി ഒരു ഐസിസി കിരീടം നേടിയത്.

അന്ന്, ഇംഗ്ലണ്ട് ആതിഥേയത്വം വഹിച്ച ചാമ്പ്യന്‍സ് ട്രോഫിയില്‍ (Champions Trophy) ആതിഥേയരായ ഇംഗ്ലണ്ടിനെ തന്നെ ഫൈനലില്‍ തോല്‍പ്പിച്ചാണ് ഇന്ത്യ ചാമ്പ്യന്‍മാരായത്. അതിന് മുന്‍പ് 2011 ലെ ഏകദിന ലോകകപ്പും (ODI WC 2011), 2007ലെ പ്രഥമ ടി20 ലോകകപ്പും (T20 WC 2007) നേടാനും ഇന്ത്യയ്‌ക്ക് സാധിച്ചിട്ടുണ്ടായിരുന്നു. എംഎസ് ധോണിക്ക് (MS Dhoni) കീഴിലാണ് ഇന്ത്യന്‍ ടീം ഈ നേട്ടങ്ങളെല്ലാം സ്വന്തമാക്കിയത്.

ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി ആരാധകര്‍ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയെ മുന്‍ ക്യാപ്‌റ്റന്‍ എംഎസ് ധോണിയുമായി താരതമ്യപ്പെടുത്തിക്കൊണ്ടും രംഗത്തെത്തി. ഇതിനിടെ ഒരു ആരാധകന്‍ എംഎസ് ധോണി ഒറ്റയ്‌ക്കായിരുന്നു ഇന്ത്യയ്‌ക്ക് ആദ്യ ടി20 ലോകകപ്പ് നേടിക്കൊടുത്തതെന്ന് അഭിപ്രായപ്പെട്ടുകൊണ്ട് ട്വീറ്റും രേഖപ്പെടുത്തി. പിന്നാലെ, ഈ ട്വീറ്റിന് മറുപടിയുമായി മുന്‍ താരം ഹര്‍ഭജന്‍ സിങ്ങും (Harbhajan Singh) രംഗത്തെത്തിയിരുന്നു.

'ഒരു പരിശീലകനോ ഉപദേശകനോ ഉണ്ടായിരുന്നില്ല, പല മുതിര്‍ന്ന താരങ്ങളും ടീമിനൊപ്പം ചേരാന്‍ തയ്യാറായില്ല, ടീമിലുണ്ടായിരുന്നത് മുഴുവന്‍ യുവതാരങ്ങള്‍. അതിന് മുന്‍ ഒരു മത്സരത്തില്‍ പോലും ക്യാപ്‌റ്റനായിരുന്നില്ല. സെമി ഫൈനലില്‍ കരുത്തുറ്റ ഓസ്‌ട്രേലിയയെ തകര്‍ത്തു. ക്യാപ്‌റ്റനായി 48 ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ അദ്ദേഹം ടി20 ലോകകപ്പ് നേടി' ഒരു ട്വിറ്റര്‍ ഉപയോക്താവ് ട്വീറ്റ് ചെയ്‌തു.

ഇതിന് മറുപടിയായിട്ടായിരുന്നു ഹര്‍ഭജന്‍ സിങ് രംഗത്തെത്തിയത്. ടീമില്‍ വേറെയും പത്ത് കളിക്കാര്‍ ഉണ്ടായിരുന്നെന്നും അവരുടെ സംഭാവനകള്‍ മറച്ചുവയ്ക്കാ‌ന്‍ ശ്രമിക്കരുതെന്നും ഇന്ത്യയുടെ മുന്‍ താരവും 2007 ടി20 ലോകകപ്പ് ടീമിലെ അംഗവുമായ ഹര്‍ഭജന്‍ അഭിപ്രായപ്പെട്ടു.

'ഈ മത്സരങ്ങളിലെല്ലാം ആ യുവ കളിക്കാരന്‍ ഇന്ത്യയില്‍ നിന്നും ഒറ്റയ്‌ക്കായിരുന്നു കളിച്ചത്. ടീമില്‍ മറ്റ് പത്ത് പേര്‍ ഉണ്ടായിരുന്നില്ല. അദ്ദേഹം അങ്ങനെ ഒറ്റയ്‌ക്ക് ലോകകപ്പ് നേടി.

ഓസ്‌ട്രേലിയയോ അല്ലെങ്കില്‍ മറ്റേതെങ്കിലും ടീമോ ഒരു ലോകകപ്പ് ജയിച്ചാല്‍ ആ രാജ്യം ജയിച്ചുവെന്നായിരിക്കും വാര്‍ത്ത തലക്കെട്ടുകളില്‍ നിറയുക. എന്നാല്‍, ഇന്ത്യ ആണ് ജയിക്കുന്നതെങ്കില്‍ അത് ക്യാപ്‌റ്റന്‍റെ ജയം എന്നാണ് പറയപ്പെടുന്നത്. ഇതൊരു ടീം ഗെയിമാണ്. ഇവിടെ തോല്‍വിയും ജയവുമെല്ലാം ഒരുമിച്ചാണ് നേടുന്നത്' -ഹര്‍ഭജന്‍ മറുപടി നല്‍കി. അതേസമയം, നിലവില്‍ താരത്തിന്‍റെ മറുപടിയെ അനുകൂലിച്ചും എതിര്‍ത്തും നിരവധി പേര്‍ രംഗത്തെത്തുന്നുണ്ട്.

Also Read : WTC Final | 'ആദ്യ ദിവസം തന്നെ ഇന്ത്യ മത്സരം കൈവിട്ടു': ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ തോല്‍വിക്ക് പിന്നാലെ റോജര്‍ ബിന്നി

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.