മുംബൈ : ഏകദിന ലോകകപ്പിനുള്ള (ODI World Cup 2023) ഇന്ത്യന്‍ ടീമില്‍ സൂര്യകുമാര്‍ യാദവിനെ ഉള്‍പ്പെടുത്തിയതുമായി ബന്ധപ്പെട്ട് വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ഏകദിന ഫോമാറ്റില്‍ മികച്ച റെക്കോഡുള്ള സഞ്‌ജു സാംസണെ പുറത്തിരുത്തി സൂര്യകുമാര്‍ യാദവിനെ സ്‌ക്വാഡിലെടുത്തതിന് എതിരെ ആയിരുന്നു ഒരു വിഭാഗം ആരാധകര്‍ രംഗത്ത് എത്തിയത്. ടി20 ഫോര്‍മാറ്റിലെ ലോക ഒന്നാം നമ്പര്‍ ബാറ്ററാണെങ്കിലും ഏകദിനത്തില്‍ ആ പ്രകടനം ആവര്‍ത്തിക്കാന്‍ ഇതേവരെ സൂര്യകുമാര്‍ യാദവിന് കഴിഞ്ഞിട്ടില്ലെന്നായിരുന്നു വിമര്‍ശകരുടെ പക്ഷം.
എന്നാലിതാ വിമര്‍ശകര്‍ക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ സ്‌പിന്നര്‍ ഹര്‍ഭജന്‍ സിങ് (Harbhajan Singh on Suryakumar Yadav selection In World Cup 2023 India Squad ahead of Sanju Samson). സൂര്യകുമാര്‍ യാദവ് ഇന്ത്യയുടെ കംപ്ലീറ്റ് പ്ലെയറാണെന്നാണ് ഹര്‍ഭജന്‍ സിങ് (Harbhajan Singh on Suryakumar Yadav) പറയുന്നത്. 30 പന്തുകൾ കളിച്ച് ഒരു മത്സരം തന്നെ മാറ്റി മറിയ്‌ക്കാന്‍ സൂര്യയ്‌ക്ക് കഴിയും. എന്നാല്‍ സഞ്‌ജു സാംസണിന് ഒരിക്കലും സൂര്യയ്‌ക്ക് സമാനമായ പ്രകടനം പുറത്തെടുക്കാന്‍ കഴിയില്ലെന്നും ഹര്‍ഭജന്‍ സിങ് (Harbhajan Singh) കൂട്ടിച്ചേര്‍ത്തു.
"തീര്‍ച്ചയായും ഇന്ത്യയുടെ ലോകകപ്പ് സ്‌ക്വാഡിലേക്ക് സഞ്ജു സാംസണേക്കാൾ മുൻപേ സൂര്യയെ തെരഞ്ഞെടുക്കണം (Harbhajan Singh on Suryakumar Yadav inclusion ODI World Cup 2023 ) . സൂര്യ ഒരു കംപ്ലീറ്റ് പ്ലെയറാണ്. നിലവില്‍ മധ്യനിരയിൽ സൂര്യയ്‌ക്ക് സമാനമായ പ്രകടനം നടത്താന്‍ സഞ്‌ജുവിന് കഴിയില്ല.
സഞ്ജു നിലവാരമുള്ള കളിക്കാരനാണ് (Harbhajan Singh on Sanju Samson). എന്നാല്‍ സൂര്യയേക്കാൾ റിസ്‌കി ക്രിക്കറ്റാണ് സഞ്‌ജുവിന്‍റേത്. ഏത് നിമിഷവും പുറത്തായേക്കുമെന്ന വിധത്തിലാണ് സഞ്‌ജു കളിക്കുന്നത്. ടി20യിൽ ചെയ്യുന്നതുപോലെ കൃത്യമായ പന്തുകള്‍ കളിക്കാന്‍ സൂര്യയ്ക്ക് കഴിയേണ്ടതുണ്ട്.
35-ാം ഓവര്‍ തൊട്ട് ബാറ്റ് ചെയ്യുന്ന സമയത്ത് ഫീല്‍ഡര്‍മാര്‍ക്കിടയിലെ വിടവുകൾ കണ്ടെത്താൻ കഴിയുന്ന ഒരു ഗെയിം ആവശ്യമാണ്. അക്കാര്യത്തില്‍ സൂര്യയേക്കാള്‍ മറ്റൊരാളും മികച്ചവരല്ല. പ്ലെയിങ് ഇലവന്‍ തെരഞ്ഞെടുക്കുന്ന ഞാന്‍ ആയിരുന്നുവെങ്കില്‍ എല്ലാ മത്സരങ്ങളും സൂര്യയെ കളിപ്പിക്കും. ഒരു മത്സരത്തിന്‍റെ ഗതി തന്നെ മാറ്റി മറിയ്‌ക്കാന്‍ അവന് വെറും 30 പന്തുകള്‍ മാത്രം മതി"- ഹര്‍ഭജന്‍ സിങ് പറഞ്ഞു.
ഇതേവരെ 26 ഏകദിനങ്ങൾ കളിച്ചിട്ടുള്ള സൂര്യകുമാര്‍ യാദവ് 24.33 ശരാശരിയിൽ 511 റൺസ് മാത്രമാണ് നേടിയത്. സഞ്‌ജുവാകട്ടെ 13 മത്സരങ്ങളില്‍ നിന്നും 55.71 ശരാശരിയില്‍ 390 റണ്‍സാണ് അടിച്ചെടുത്തിട്ടുള്ളത്. അതേസമയം ഇന്ത്യയില്‍ ഒക്‌ടോബര്‍ അഞ്ച് മുതല്‍ നവംബര്‍ 17 വരെയാണ് എകദിന ലോകകപ്പ് നടക്കുന്നത്.
ഏകദിന ലോകകപ്പ് ഇന്ത്യ സ്‌ക്വാഡ് (India Squad for ODI World Cup 2023) : രോഹിത് ശര്‍മ (ക്യാപ്റ്റന്‍), സൂര്യകുമാര്‍ യാദവ്, കെഎല്‍ രാഹുല്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, ഇഷാന്‍ കിഷന്‍, ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, അക്‌സർ പട്ടേൽ, ശുഭ്‌മാന്‍ ഗില്‍, ശാർദുൽ താക്കൂർ, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, കുല്‍ദീപ് യാദവ്.