ETV Bharat / sports

Harbhajan Singh against India squad 'ആദ്യത്തെ തെറ്റ് തിരുത്താന്‍ അവര്‍ വീണ്ടും തെറ്റാവര്‍ത്തിക്കുന്നു'; തുറന്നടിച്ച് ഹര്‍ഭജന്‍ സിങ് - ആര്‍ അശ്വിന്‍

Harbhajan Singh against India squad for Australia ഓസ്‌ട്രേലിയയ്‌ക്ക് എതിരായ ഏകദിന പരമ്പരയ്‌ക്കുള്ള ഇന്ത്യന്‍ ടീമില്‍ രണ്ട് ഓഫ്‌ സ്‌പിന്നര്‍മാരെ ഉള്‍പ്പെടുത്തിയത് ചോദ്യം ചെയ്‌ത് ഹര്‍ഭജന്‍സിങ്.

Harbhajan Singh against India squad  Harbhajan Singh  India squad for Australia  ODI World Cup 2023  Washington Sundar  R Ashwin  ഇന്ത്യ vs ഓസ്‌ട്രേലിയ  ഹര്‍ഭജന്‍ സിങ്  ആര്‍ അശ്വിന്‍  വാഷിങ്‌ടണ്‍ സുന്ദര്‍
Harbhajan Singh against India squad
author img

By ETV Bharat Kerala Team

Published : Sep 19, 2023, 1:22 PM IST

മുംബൈ: ഓസീസിനെതിരെ ഇന്ത്യ കളിക്കുന്നത് ഏകദിന ലോകകപ്പിന് (ODI World Cup 2023) മുന്നെയുള്ള അവസാന ഏകദിന പരമ്പരയാണ് (India vs Australia). ഇക്കാരണത്താല്‍ തന്നെ ടീമിന്‍റെ പ്രകടനം ഏറെ പ്രധാന്യമര്‍ഹിക്കുന്നതാണ്. പരമ്പരയ്‌ക്കുള്ള സ്‌ക്വാഡിനെ കഴിഞ്ഞ ദിവസം ബിസിസിഐ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ടീം തിരഞ്ഞെടുപ്പില്‍ സെലക്‌ടര്‍മാര്‍ക്ക് വലിയ പിഴവ് പറ്റിയെന്ന് അഭിപ്രായപ്പെട്ട് രംഗത്ത് എത്തിയിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ സ്‌പിന്നര്‍ ഹർഭജൻ സിങ്‌ (Harbhajan Singh against India squad for Australia).

പരമ്പരയ്ക്കായി ഇന്ത്യൻ ടീമിൽ രണ്ട് ഓഫ് സ്പിന്നർമാരെ ഉള്‍പ്പെടുത്തിയതിനെയാണ് 43-കാരന്‍ ചോദ്യം ചെയ്യുന്നത്. ഏകദിന ലോകകപ്പിനുള്ള ഇന്ത്യയുടെ പ്ലേയിങ് ഇലവനില്‍ രവീന്ദ്ര ജഡേജയും (Ravindra Jadeja) കുൽദീപ് യാദവും (Kuldeep Yadav) സ്ഥാനം ഉറപ്പിച്ച സാഹചര്യത്തിൽ ഓസ്‌ട്രേലിയയ്‌ക്കെതിരായ ഏകദിന പരമ്പരയിൽ രണ്ട് ഓഫ് സ്പിന്നർമാരെ ഉൾപ്പെടുത്തുന്നതിൽ അർഥമില്ലെന്നാണ് ഹര്‍ഭജന്‍ സിങ് പറയുന്നത്. ഇന്ത്യയുടെ ഏകദിന ലോകകപ്പ് സ്‌ക്വഡില്‍ ഒരു ഓഫ് സ്പിന്നറെ ഉള്‍പ്പെടുത്താത്തിനെ ഹര്‍ഭജന്‍ നേരത്തെ ചോദ്യം ചെയ്‌തിരുന്നു.

"ഏഷ്യ കപ്പ് സ്‌ക്വാഡില്‍ ഇല്ലാതിരുന്ന വാഷിങ്‌ടണ്‍ സുന്ദറിനെയാണ് (Washington Sundar) ഫൈനലില്‍ കളിപ്പിച്ചത്. ഇപ്പോഴിതാ സുന്ദറിനൊപ്പം മറ്റൊരു ഓഫ് സ്പിന്നറായ ആര്‍ അശ്വിനേയും (R Ashwin) ഓസ്‌ട്രേലിയയ്‌ക്ക് എതിരായ പരമ്പരയ്‌ക്കുള്ള ഇന്ത്യന്‍ സ്‌ക്വാഡില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. എനിക്ക് ചോദിക്കാനുള്ളത് എവിടെയെങ്കിലുമോ, അല്ലെങ്കില്‍ വേറൊരു ഇന്ത്യന്‍ ടീമോ ഒരു ഓഫ്‌ സ്‌പിന്നറെ തിരയുന്നുണ്ടോ എന്നാണ്.

ടീമിൽ ഒരു ഓഫ് സ്പിന്നറെ തിരഞ്ഞെടുത്തിട്ടില്ലെന്നും ഒരുപാട് ഇടങ്കയ്യന്‍ ബാറ്റര്‍മാര്‍ മുന്നിൽ വന്നാൽ നമ്മുടെ ബോളർമാർ കുഴപ്പത്തിലാകും എന്നുമുള്ള തങ്ങളുടെ തെറ്റ്, ഒരു പക്ഷെ അവര്‍ മനസിലാക്കിയിരിക്കാം. ഇപ്പോള്‍ തങ്ങളുടെ മുൻകാല തെറ്റ് തിരുത്താൻ മറ്റൊരു തെറ്റാണ് അവര്‍ ചെയ്‌തിരിക്കുന്നത് എന്നാണ് എനിക്ക് തോന്നുന്നത്" ഹർഭജൻ (Harbhajan Singh) തന്‍റെ യൂട്യൂബ് ചാനലിൽ പറഞ്ഞു.

ഏകദിന ലോകകപ്പിൽ ഇന്ത്യയുടെ പ്ലേയിങ് ഇലവനില്‍ രവീന്ദ്ര ജഡേജയെയും കുൽദീപ് യാദവിനെയും പിന്തുണച്ച ഹർഭജൻ, ഐസിസിയുടെ പ്രീമിയർ ടൂർണമെന്‍റിൽ അവരെ മാറ്റിനിർത്താൻ സാധ്യതയില്ലെന്നും കൂട്ടിച്ചേര്‍ത്തു. "നിങ്ങൾ ഒരിക്കലും ടീമിൽ മൂന്ന് സ്പിന്നർമാരെ തിരഞ്ഞെടുക്കില്ല.

നിങ്ങൾ പരമാവധി രണ്ട് സ്‌പിന്നര്‍മാരെയാവും കളിപ്പിക്കുക. രവീന്ദ്ര ജഡേജ തീർച്ചയായും കളിക്കും, എതിര്‍ ടീമില്‍ എത്ര ഇടങ്കയ്യന്‍ ബാറ്റര്‍മാരുണ്ടെന്നത് ഒരു വിഷയമേ ആകില്ല. മറ്റേ സ്പിന്നർ കുൽദീപ് യാദവ് ആയിരിക്കും. നിലവില്‍ അവന്‍റെ സ്ഥാനം മറ്റൊരാള്‍ക്കും എടുക്കാനാവില്ല"- ഹര്‍ഭജന്‍ സിങ് കൂട്ടിച്ചേര്‍ത്തു.

അതേസമയം ഓസീസിനെതിരെ മൂന്ന് മത്സര ഏകദിന പരമ്പരയാണ് ഇന്ത്യ കളിക്കുന്നത്. ആദ്യ രണ്ട് ഏകദിനങ്ങളില്‍ സീനിയര്‍ താരങ്ങള്‍ക്ക് വിശ്രമം അനുവദിച്ചാണ് സ്‌ക്വാഡ് പ്രഖ്യാപിച്ചിരിക്കുന്നത്. അവസാന ഏകദിനത്തിനായി ഇവര്‍ ടീമിനൊപ്പം ചേരും.

ALSO READ: Adam Gilchrist names World Cup 2023 favourites 'ഇന്ത്യയും പാകിസ്ഥാനും ഉണ്ടാവും, മറ്റ് രണ്ട് ടീമുകള്‍...'; ലോകകപ്പിലെ സെമി ഫൈനലിസ്റ്റുകളെ പ്രവചിച്ച് ആദം ഗിൽക്രിസ്റ്റ്

ആദ്യ രണ്ട് ഏകദിനത്തിനുള്ള ഇന്ത്യന്‍ ടീം (India squad for Australia) : കെ എൽ രാഹുൽ (സി), റിതുരാജ് ഗെയ്‌ക്‌വാദ്, ശുഭ്‌മാൻ ഗിൽ, രവീന്ദ്ര ജഡേജ (വൈസ് ക്യാപ്‌റ്റന്‍), സൂര്യകുമാർ യാദവ്, ശര്‍ദുൽ താക്കൂർ, ഇഷാന്‍ കിഷന്‍, ശ്രേയസ് അയ്യർ, തിലക് വർമ്മ, രവിചന്ദ്രൻ അശ്വിൻ, വാഷിങ്ടൺ സുന്ദർ, മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, പ്രസിദ് കൃഷ്‌ണ.

മൂന്നാം ഏകദിനത്തിനുള്ള ഇന്ത്യന്‍ ടീം: രോഹിത് ശർമ (ക്യാപ്‌റ്റന്‍), ശുഭ്‌മാൻ ഗിൽ, വിരാട് കോലി, ഇഷാന്‍ കിഷന്‍, ശ്രേയസ് അയ്യർ, ഹാർദിക് പാണ്ഡ്യ, കെഎൽ രാഹുൽ, രവീന്ദ്ര ജഡേജ, ശർദുൽ താക്കൂർ, അക്‌സർ പട്ടേൽ, കുൽദീപ് യാദവ്, മുഹമ്മദ് സിറാജ്, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, സൂര്യകുമാർ യാദവ്, വാഷിങ്ടൺ സുന്ദർ, രവിചന്ദ്രൻ അശ്വിൻ.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.