ETV Bharat / sports

ODI World Cup 2023 | 'ഇംഗ്ലണ്ടും പാകിസ്ഥാനുമുണ്ടാകും...'; ലോകകപ്പ് സെമി ഫൈനലിസ്റ്റുകളെ പ്രവചിച്ച് ഗ്ലെന്‍ മക്ഗ്രാത്ത് - ഏകദിന ലോകകപ്പ്ട

നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ട് മികച്ച ക്രിക്കറ്റാണ് ഇപ്പോള്‍ കളിക്കുന്നതെന്നും ഗ്ലെന്‍ മക്ഗ്രാത്ത് അഭിപ്രായപ്പെട്ടു.

ODI World Cup 2023  Glenn McGrath  Glenn McGrath ODI WC Semi Final Prediction  ODI World Cup  Indian Cricket Team  Pakistan  ഗ്ലെന്‍ മക്ഗ്രാത്ത്  ഗ്ലെന്‍ മക്ഗ്രാത്ത് പ്രവചനം  ഗ്ലെന്‍ മക്ഗ്രാത്ത് ലോകകപ്പ് പ്രവചനം  ഏകദിന ലോകകപ്പ്ട  ഏകദിന ലോകകപ്പ് പ്രവചവനം
Glenn McGrath
author img

By

Published : Aug 5, 2023, 9:23 AM IST

മുംബൈ: ഏകദിന ലോകകപ്പ് (ODI World Cup) പൂരം കൊടിയേറാന്‍ ഇനി രണ്ട് 60 ദിവസത്തോളമാണ് ശേഷിക്കുന്നത്. ടീമുകളെല്ലാം തന്നെ ലോകകപ്പിന്‍റെ അവസാനഘട്ട ഒരുക്കങ്ങളും ഇതിനോടകം തന്നെ ആരംഭിച്ചിട്ടുണ്ട്. കിരീട പ്രതീക്ഷയിലാണ് പല വമ്പന്‍ ടീമുകളും ഇന്ത്യയിലേക്ക് വണ്ടികയറുന്നത്.

ഒക്‌ടോബര്‍ അഞ്ചിന് ആരംഭിക്കുന്ന ടൂര്‍ണമെന്‍റില്‍ ആരൊക്കെ അവസാന നാലിലേക്ക് എത്തുമെന്നും ആര് കപ്പ് അടിക്കുമെന്നും കാണാനായി ആവേശത്തോടെയാണ് ക്രിക്കറ്റ് ആരാധകര്‍ കാത്തിരിക്കുന്നത്. നിലവിലെ സാഹചര്യങ്ങള്‍ നോക്കി സെമി ഫൈനലില്‍ ഇടം പിടിക്കുന്ന ടീമുകള്‍ ഏതെന്ന പ്രവചനവുമായി നിരവധി പേര്‍ ഇതിനോടകം തന്നെ രംഗത്തെത്തിയിട്ടുണ്ട്. ഇതിനിടെയാണ് ഏകദിന ലോകകപ്പ് സെമിഫൈനലിസ്റ്റുകളെ പ്രവചിച്ച് ഓസ്‌ട്രേലിയന്‍ ഇതിഹാസ പേസര്‍ ഗ്ലെന്‍ മക്‌ഗ്രാത്തും എത്തിയിരിക്കുന്നത്.

നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ട് (England), മുന്‍ ചാമ്പ്യന്മാരും തന്‍റെ രാജ്യവുമായ ഓസ്‌ട്രേലിയ (Australia), ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്ന ഇന്ത്യ (India), പാകിസ്ഥാന്‍ (Pakistan) എന്നീ ടീമുകള്‍ ലോകകപ്പ് സെമിയില്‍ എത്തുമെന്നാണ് മക്ഗ്രാത്തിന്‍റെ പ്രവചനം. 'ഓസ്‌ട്രേലിയയെ അവസാന നാലില്‍ ഉള്‍പ്പെടുത്തിയതില്‍ ആരും തന്നെ അത്‌ഭുതപ്പെടാന്‍ വഴിയില്ല. പിന്നീടുള്ളത് ഇന്ത്യയാണ്.

അവര്‍ തങ്ങളുടെ നാട്ടിലാണ് കളിക്കുന്നത് എന്ന ആനുകൂല്യം ഉറപ്പായും രോഹിതിനും സംഘത്തിനും ലഭിക്കും. മൂന്നാമതായി ഇംഗ്ലണ്ട് ലോകകപ്പ് സെമിയിലേക്ക് എത്താനാണ് സാധ്യത. മികച്ച ക്രിക്കറ്റാണ് അവര്‍ ഇപ്പോള്‍ കളിക്കുന്നത്. നിലവിലെ സാഹചര്യത്തില്‍ പാകിസ്ഥാനും അവസാന നാലില്‍ ഇടംപിടിക്കാനാണ് സാധ്യത' -ഒരു ദേശീയ മാധ്യമത്തോട്‌ ഗ്ലെന്‍ മക്‌ഗ്രാത്ത് പറഞ്ഞു.

അടുത്തിടെ, ലോകകപ്പ് കിരീടം നേടാന്‍ ഏറ്റവും സാധ്യതയുള്ള ടീം ഇന്ത്യയാണെന്ന് മക്‌ഗ്രാത്ത് അഭിപ്രായപ്പെട്ടിരുന്നു. നേരത്തെ, ഇതേ അഭിപ്രായം ഉന്നയിച്ച് മുന്‍ ഇംഗ്ലണ്ട് നായകന്‍ ഇയാന്‍ മോര്‍ഗനും രംഗത്തെത്തിയിരുന്നു. ഗ്ലെന്‍ മക്ഗ്രാത്ത് തെരഞ്ഞെടുത്ത നാല് ടീമുകളും സെമിഫൈനലില്‍ ഉണ്ടാകുമെന്ന് തന്നെയായിരുന്നു മോര്‍ഗന്‍റെയും പ്രവചനം.

ഇത്തവണ സ്വന്തം നാട്ടില്‍ ലോകകപ്പിന് ഇറങ്ങുമ്പോള്‍ ഇന്ത്യയ്‌ക്ക് തന്നെയാണ് കിരീട സാധ്യത കൂടുതലെന്നാണ് മോര്‍ഗനും പറയുന്നത്. എന്നാല്‍, കഠിനമായൊരു ടൂര്‍ണമെന്‍റ് ആയതുകൊണ്ട് തന്നെ അതില്‍ ജയിക്കാന്‍ ചില നിര്‍ദേശങ്ങള്‍ രോഹിതും സംഘവും 2011ലെ ലോക കിരീടം നേടിയ ഇന്ത്യന്‍ ടീമിലെ താരങ്ങളില്‍ നിന്നും സ്വീകരിക്കണമെന്നും മോര്‍ഗന്‍ അഭിപ്രായപ്പെടുന്നുണ്ട്.

അതേസമയം, പത്ത് ടീമുകള്‍ മാറ്റുരയ്‌ക്കുന്ന ഐസിസി ഏകദിന ക്രിക്കറ്റ് ലോകകപ്പ് ഇന്ത്യയിലെ പത്ത് വേദികളിലായാണ് നടക്കുന്നത്. ഓക്‌ടോബര്‍ അഞ്ചിനാണ് ടൂര്‍ണമെന്‍റിലെ ഉദ്‌ഘാടന മത്സരം. നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ട് ന്യൂസിലന്‍ഡിനെയാണ് ആദ്യ മത്സരത്തില്‍ നേരിടുന്നത്.

ഇന്ത്യ-പാകിസ്ഥാന്‍ ആവേശപ്പോരാട്ടം ഒക്‌ടോബര്‍ 14ന് നടക്കുമെന്നാണ് അടുത്തിടെ പുറത്തുവന്ന റിപ്പോര്‍ട്ടുകളില്‍ വ്യക്തമാക്കുന്നത്. ടൂര്‍ണമെന്‍റില്‍ ഇന്ത്യയുടെ ആദ്യ മത്സരം ഒക്‌ടോബര്‍ എട്ടിനാണ് നടക്കുന്നത്. ആദ്യ പോരാട്ടത്തില്‍ കരുത്തരായ ഓസ്‌ട്രേലിയ ആണ് രോഹിതിന്‍റെയും സംഘത്തിന്‍റെയും എതിരാളികള്‍.

Also Read : odi world cup 2023| ലോകകപ്പ് വരുന്നു, കാര്യവട്ടത്ത് സന്നാഹം: ഇന്ത്യ- പാക് പോരാട്ടം അഹമ്മദാബാദില്‍

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.