ETV Bharat / sports

IPL 2022: ആർസിബിയെ ആര് നയിക്കും? കോലിയുടെ പകരക്കാരനെ പ്രവചിച്ച് വെട്ടോറി

റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിൽ കോലിക്ക് പകരം നായകനായി ഓസീസ് താരം ഗ്ലെയ്‌ൻ മാക്‌സ്‌വെൽ എത്തുമെന്നാണ് വെട്ടോറിയുടെ പ്രവചനം

IPL retention  IPL 2022  RCB captain  Glenn Maxwell RCBs new captain  Maxwell and Kohli  who will lead rcb  ആർസിബി  ബാംഗ്ലൂരിനെ ആര് നയിക്കും  ഐപിഎൽ 2022  ഐപിഎൽ റിട്ടൻഷൻ  മാക്‌സ്‌വെൽ ആർസിബിയുടെ നായകൻ

author img

By

Published : Dec 2, 2021, 9:07 AM IST

ബെംഗളൂരു: ഐപിഎല്ലിന്‍റെ 15-ാം സീസണിൽ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്‍റെ നായക സ്ഥാനത്ത് വിരാട് കോലി ഉണ്ടാകില്ല. ഇന്ത്യൻ ടീമിന്‍റെ ടി20 നായകസ്ഥാനം ഒഴിയുന്നതിന് പിന്നാലെ ബാംഗ്ലൂരിന്‍റെയും നായകപദവി ഒഴിയുന്നതായി താരം കഴിഞ്ഞ സീസണിലേ വ്യക്‌തമാക്കിയിരുന്നു. ഇപ്പോൾ പുതിയ സീസണിൽ കോലിക്ക് പകരക്കാരനായി ബാംഗ്ലൂരിനെ ആര് നയിക്കും എന്ന് പ്രവചനവുമായി രംഗത്തെത്തിയിരിക്കുകയാണ് ന്യൂസിലൻഡ് മുൻ ഇതിഹസം ഡാനിയൽ വെട്ടോറി.

കോലിയെക്കൂടാതെ ഓസീസ് ഓൾ റൗണ്ടർ ഗ്ലെയ്‌ൻ മാക്‌സ്‌വെൽ, ഇന്ത്യൻ പേസർ മുഹമ്മദ് സിറാജ് എന്നീ താരങ്ങളെയാണ് ഇത്തവണ ബാംഗ്ലൂർ നിലനിർത്തിയത്. ഇതിൽ മാക്‌സ്‌വെൽ ആർസിബിയുടെ പുതിയ നായകനായി എത്തും എന്നാണ് വെട്ടോറി അഭിപ്രായപ്പെട്ടിരിക്കുന്നത്.

ALSO READ: ''രാഹുല്‍ അത് ചെയ്‌തെങ്കില്‍ അധാര്‍മ്മികം''; തുറന്നടിച്ച് പഞ്ചാബ് കിങ്സ് ഉടമ

ഒരു നായകനെക്കൂടി മുന്നിൽ കണ്ടുകൊണ്ടാകുമല്ലോ താരങ്ങളെ ടീമുകൾ നിലനിർത്തുക. മാക്‌സ്‌വെല്ലിന് മുൻപ് ബിബിഎല്ലിൽ മെൽബണ്‍ സ്റ്റാർസിനെ നയിച്ച അനുഭവ സമ്പത്തുണ്ട്. അതിനാൽ തന്നെ തന്‍റെ അഭിപ്രായത്തിൽ മാക്‌സ്‌വെല്ലാണ് കോലിയുടെ പിൻഗാമിയെന്നും ചിലപ്പോൾ ഒരു സീസണിലേക്ക് മാത്രമാകും മാക്‌സിയുടെ സ്ഥാനമെന്നും വെട്ടോറി പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.