ETV Bharat / sports

Gautam Gambhir on Rohit Sharma's captaincy : 'കോലിക്കും ദ്രാവിഡിനും അത് നേരിടേണ്ടി വന്നിട്ടുണ്ട്'; രോഹിത്തിന് വമ്പന്‍ മുന്നറിയിപ്പുമായി ഗൗതം ഗംഭീര്‍ - ഏഷ്യ കപ്പ് 2023

Gautam Gambhir's Warning For Rohit Sharma ലോകകപ്പില്‍ മികച്ച പ്രകടനം നടത്താന്‍ കഴിഞ്ഞില്ലെങ്കില്‍ രോഹിത് ശര്‍മയുടെ ക്യാപ്റ്റന്‍സി ചോദ്യം ചെയ്യപ്പെടുമെന്ന് ഗൗതം ഗംഭീര്‍

Gautam Gambhir on Rohit Sharma captaincy  Gautam Gambhir  Rohit Sharma  Asia Cup 2023  ODI World Cup 2023  ഗൗതം ഗംഭീര്‍  രോഹിത് ശര്‍മ  ഏഷ്യ കപ്പ് 2023  ഏകദിന ലോകകപ്പ് 2023
Gautam Gambhir on Rohit Sharma captaincy
author img

By ETV Bharat Kerala Team

Published : Sep 18, 2023, 3:58 PM IST

മുംബൈ : ഏഷ്യ കപ്പ് (Asia Cup 2023) ക്രിക്കറ്റിന്‍റെ ഫൈനലില്‍ രോഹിത് ശര്‍മയുടെ (Rohit Sharma) നേതൃത്വത്തില്‍ ഇറങ്ങിയ ഇന്ത്യന്‍ ടീം വമ്പന്‍ വിജയമാണ് നേടിയത്. ഏകദിന ലോകകപ്പിന് (ODI World Cup 2023) ഒരുങ്ങുന്ന ഇന്ത്യന്‍ ടീമിന് വലിയ ആത്മവിശ്വാസം നല്‍കുന്ന വിജയമാണിത്. നേട്ടത്തോടെ ഏഷ്യ കപ്പ് ചരിത്രത്തിലെ ഏറ്റവും വിജയകരമായ നായകന്മാരിലൊരാളായി മാറാന്‍ രോഹിത് ശര്‍മയ്‌ക്കും കഴിഞ്ഞു.

ക്യാപ്റ്റനെന്ന നിലയില്‍ രോഹിത് ശര്‍മ നേടുന്ന രണ്ടാമത്തെ കിരീടമായിരുന്നു ഇത്. നേരത്തെ 2018-ല്‍ ആയിരുന്നു രോഹിത്തിന്‍റെ നേതൃത്വത്തില്‍ ഇറങ്ങിയ ഇന്ത്യ ഏഷ്യ കപ്പ് തൂക്കിയത്. ഇപ്പോഴിതാ രോഹിത്തിന് ഒരു കടുത്ത മുന്നറിയിപ്പുമായി രംഗത്ത് എത്തിയിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ താരം ഗൗതം ഗംഭീര്‍ (Gautam Gambhir's Warning For Rohit Sharma).

രോഹിത്തിന്‍റെ ക്യാപ്റ്റൻസിയിൽ തനിക്ക് സംശയമൊന്നുമില്ല. എന്നാല്‍ ലോകകപ്പില്‍ മോശം പ്രകടനം നടത്തിയാല്‍ ചോദ്യങ്ങള്‍ ഉയരുമെന്നാണ് ഗംഭീര്‍ പറയുന്നത്. നേരത്തെ വിരാട് കോലി (Virat kohli), രാഹുല്‍ ദ്രാവിഡ് (Rahul Dravid) തുടങ്ങിയ ക്യാപ്റ്റന്മാര്‍ക്ക് അത് നേരിടേണ്ടി വന്നിട്ടുണ്ടെന്നും 41-കാരന്‍ ചൂണ്ടിക്കാട്ടി.

"രോഹിത്തിന്‍റെ ക്യാപ്റ്റന്‍സിയില്‍ ഒരിക്കലും സംശയം തോന്നിയിരുന്നില്ല (Gautam Gambhir on Rohit Sharma captaincy). ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ അഞ്ച് കിരീടങ്ങള്‍ നേടാന്‍ അവന് കഴിഞ്ഞിട്ടുണ്ട്. പലര്‍ക്കും ഒരിക്കൽ പോലും കഴിയാത്ത കാര്യമാണത്.

എന്നാല്‍ അടുത്ത 15 ദിവസങ്ങളില്‍ രോഹിത്തിന് യഥാർഥ പരീക്ഷണം നേരിടേണ്ടി വരും. നിങ്ങളുടെ മികച്ച 15-18 കളിക്കാര്‍ ഇപ്പോൾ ഡ്രസ്സിങ്‌ റൂമിലുണ്ട്. അവര്‍ക്ക് മികവ് പുലര്‍ത്താനായില്ലെങ്കില്‍ ചോദ്യങ്ങളുണ്ടാകും.

ALSO READ: Who Lifted Asia Cup 2023 Trophy : കളിക്കാരനോ ഫിസിയോയോ കോച്ചോ അല്ല, ഇന്ത്യന്‍ ടീമിനൊപ്പം ഏഷ്യ കപ്പ് ഉയര്‍ത്തിയ വ്യക്തിയാര് ?

ടീമിന്‍റെ ക്യാപ്റ്റനും അതിന് കഴിയുന്നില്ലെങ്കില്‍ തീര്‍ച്ചയായും ചോദ്യങ്ങള്‍ ഉയരുക തന്നെ ചെയ്യും. ഓരോ ലോകകപ്പിനുശേഷവും സംഭവിക്കുന്ന കാര്യമാണത്. വിരാട് കോലി അതിനെ നേരിട്ടിട്ടുണ്ട്. 2007-ല്‍ രാഹുല്‍ ദ്രാവിഡും അഭിമുഖീകരിച്ചിട്ടുണ്ട്.

2023-ലെ ലോകകപ്പില്‍ ഇന്ത്യയ്‌ക്ക് തിളങ്ങാന്‍ കഴിഞ്ഞില്ലെങ്കില്‍ രോഹിത്തിന്‍റെ ക്യാപ്റ്റന്‍സിക്ക് എതിരെയും ചോദ്യങ്ങള്‍ ഉയരും. എന്നാൽ ഈ ടീമിന് ലോകകപ്പ് ഫൈനലിലെത്താനുള്ള കഴിവുണ്ട്"- ഗൗതം ഗംഭീര്‍ പറഞ്ഞു.

ALSO READ: Rohit Sharma On Axar Patel Injury : 'പുരോഗതി എന്തെന്ന് കാത്തിരുന്ന് കാണണം' ; അക്‌സറിന്‍റെ പരിക്കില്‍ രോഹിത് ശര്‍മ

അതേസമയം ഒക്ടോബര്‍ അഞ്ച് മുതല്‍ നവംബര്‍ 19 വരെ ഇന്ത്യയിലാണ് ഏകദിന ലോകകപ്പ് നടക്കുക. ഇന്ത്യയ്‌ക്ക് പുറമെ ഓസ്‌ട്രേലിയ, ഇംഗ്ലണ്ട്, ബംഗ്ലാദേശ്, അഫ്‌ഗാനിസ്ഥാന്‍ ന്യൂസിലൻഡ്, പാകിസ്ഥാൻ, ദക്ഷിണാഫ്രിക്ക ശ്രീലങ്ക, നെതർലൻഡ്‌സ് എന്നീ ടീമുകളാണ് ടൂര്‍ണമെന്‍റില്‍ മാറ്റുരയ്‌ക്കുന്നത്. ഡൽഹി, ലഖ്‌നൗ, അഹമ്മദാബാദ്, പൂനെ, മുംബൈ, ധർമ്മശാല, ഹൈദരാബാദ്, ബാംഗ്ലൂർ, ചെന്നൈ, കൊൽക്കത്ത എന്നീ പത്ത് വേദികളിലായാണ് മത്സരങ്ങള്‍ നടക്കുക.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.