ETV Bharat / sports

Gautam Gambhir On Rohit Sharma : 'അന്നുതന്നെ അക്കാര്യം അറിയാമായിരുന്നു'; രോഹിത്തുമായുള്ള ആദ്യ കൂടിക്കാഴ്‌ചയുടെ ഓര്‍മ്മ പങ്കുവച്ച് ഗൗതം ഗംഭീര്‍ - ഇന്ത്യ vs ശ്രീലങ്ക

Gautam Gambhir on the importance of MS Dhoni in Rohit Sharma's career രോഹിത് ശര്‍മയുടെ കരിയറില്‍ എംഎസ്‌ ധോണിയ്‌ക്ക് വളരെ വലിയ പ്രാധാന്യമുണ്ടെന്ന് ഗൗതം ഗംഭീര്‍

Gautam Gambhir on Rohit Sharma  India vs Sri Lanka  Asia Cup 2023  Gautam Gambhir  Rohit Sharma  Wasim Jaffer  രോഹിത് ശര്‍മ  ഗൗതം ഗംഭീര്‍  ഏഷ്യ കപ്പ്  ഏഷ്യ കപ്പ് 2023  ഇന്ത്യ vs ശ്രീലങ്ക
Gautam Gambhir on Rohit Sharma India vs Sri Lanka
author img

By ETV Bharat Kerala Team

Published : Sep 13, 2023, 6:25 PM IST

മുംബൈ : ഏകദിന ക്രിക്കറ്റിന്‍റെ ചരിത്രത്തില്‍ മൂന്ന് തവണ ഡബിള്‍ സെഞ്ചുറി അടിച്ച ഒരേ ഒരു താരം മാത്രമാണ് നിലവില്‍ ഉള്ളത്. ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ (Rohit Sharma) പേരിലാണ് ഈ വമ്പന്‍ റെക്കോഡ്. കരിയറില്‍ ഉയര്‍ച്ച താഴ്‌ചകളിലൂടെയായിരുന്നു രോഹിത് മിന്നും താരമായി വളര്‍ന്നത്.

എഷ്യ കപ്പ് (Asia Cup 2023) ക്രിക്കറ്റിന്‍റെ സൂപ്പര്‍ ഫോറില്‍ ശ്രീലങ്കയ്‌ക്ക് (India vs Sri Lanka) എതിരായ മത്സരത്തിലൂടെ ഏകദിന ക്രിക്കറ്റില്‍ 10,000 റണ്‍സ് തികയ്‌ക്കാന്‍ 35-കാരന് കഴിഞ്ഞിരുന്നു. ഇതിന് പിന്നാലെ രോഹിത്തുമായുള്ള ആദ്യ കൂടിക്കാഴ്‌ചയുടെ ഓര്‍മ്മ പങ്കുവച്ചിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ ക്രിക്കറ്റര്‍ ഗൗതം ഗംഭീര്‍ (Gautam Gambhir On Rohit Sharma).

ഒരു ആഭ്യന്തര ക്രിക്കറ്റ് മത്സരത്തിനിടെയാണ് രോഹിത്തിനെ അഭ്യമായി കാണുന്നത്. ആ മത്സരത്തില്‍ തന്‍റെ ടീമിനെ തോല്‍പ്പിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച രോഹിത് ഏറെ സ്പെഷ്യലാണെന്ന് അന്ന് തന്നെ തോന്നിയിരുന്നുവെന്നുമാണ് ഗംഭീര്‍ പറയുന്നത് (Gautam Gambhir recalls first impression of Rohit Sharma) .

"ഒരു ആഭ്യന്തര മത്സരത്തിൽ എന്‍റെ ടീമിനെതിരെ കളിക്കാനിറങ്ങിയപ്പോഴാണ് ഞാന്‍ രോഹിത്തിനെ ആദ്യമായി കാണുന്നത്. ആദ്യം ബാറ്റ് ചെയ്‌ത എന്‍റെ ടീം സ്കോർ 350 ആയിരുന്നു. പക്ഷെ, അഞ്ചാം നമ്പറില്‍ ബാറ്റ് ചെയ്യാനെത്തിയ അവന്‍ 130 റൺസ് നേടിക്കൊണ്ട് തന്‍റെ ടീമിനെ വിജയത്തിലേക്ക് നയിച്ചു.

ഏറെ പ്രയാസകരമായ സാഹചര്യത്തിലായിരുന്നു രോഹിത്തിന്‍റെ ആ പ്രകടനമുണ്ടായത്. അതാരാണെന്ന് അപ്പോള്‍ തന്നെ ഞാന്‍ വസീം ജാഫറിനോട് ( Wasim Jaffer) ചോദിച്ചിരുന്നു. ആ ദിവസം തൊട്ട് തന്നെ അവന്‍ ഏറെ സ്പെഷ്യലായ ഒരു താരമാണെന്ന് എനിക്ക് അറിയാമായിരുന്നു (Gautam Gambhir on Rohit Sharma) "- ഗൗതം ഗംഭീര്‍ പറഞ്ഞു. ഒരു പ്രമുഖ സ്‌പോര്‍ട്‌സ് മാധ്യമത്തില്‍ സംസാരിക്കവെ ആയിരുന്നു ഗംഭീര്‍ ഇതേക്കുറിച്ച് സംസാരിച്ചത്.

ഇന്നത്തെ രോഹിത്താക്കിയത് ധോണി: രോഹിത് ശര്‍മയുടെ കരിയറില്‍ എംഎസ്‌ ധോണി (MS Dhoni) എന്ന മുന്‍ നായകന് വളരെ വലിയ പ്രാധാന്യമുണ്ടെന്നും ഗൗതം ഗംഭീര്‍ പറഞ്ഞു (Gautam Gambhir on the importance of MS Dhoni in Rohit Sharma's career). "രോഹിത്തിനെ സംബന്ധിച്ച് ഏകദിനത്തില്‍ 10,000 റൺസ് സ്‌കോർ ചെയ്യുക എന്നത് അത്ര എളുപ്പമായിരുന്നില്ല. അവന്‍റെ കരിയറില്‍ നമ്മള്‍ ഒരുപാട് ഉയർച്ച താഴ്ചകൾ കണ്ടിട്ടുണ്ട്.

ക്യാപ്റ്റനെന്ന നിലയിൽ പ്രയാസകരമായ ഘട്ടങ്ങളിലൂടെ കടന്നുപോകുന്ന യുവതാരങ്ങളെ രോഹിത് പിന്തുണയ്ക്കും എന്നുറപ്പാണ്. കാരണം രോഹിത് ശര്‍മയെ ഇന്നത്തെ രോഹിത് ശര്‍മ ആക്കിയത് എംഎസ് ധോണിയാണ്. കരിയറിന്‍റെ പ്രാരംഭ ഘട്ടത്തിൽ ഏറെ പ്രയാസപ്പെട്ടിരുന്ന അവനെ ധോണി തുടർച്ചയായി പിന്തുണയ്‌ക്കുകയാണ് ചെയ്‌തത്"- ഗൗതം ഗംഭീര്‍ പറഞ്ഞു.

ALSO READ: Shoaib Akhtar On Match Fixing Allegation : 'എന്തെങ്കിലും കുഴപ്പമുണ്ടോ' ; ഇന്ത്യ തോറ്റുകൊടുക്കുന്നുവെന്ന് സന്ദേശങ്ങള്‍ വന്നെന്ന് അക്‌തര്‍

കരിയറിന്‍റെ തുടക്കത്തില്‍ മിഡില്‍ ഓര്‍ഡറില്‍ കളിച്ചിരുന്ന രോഹിത്തിനെ ധോണിയാണ് ഓപ്പണര്‍ റോളില്‍ പരീക്ഷിച്ചത്. തുടര്‍ന്നായിരുന്നു താരത്തിന്‍റെ റണ്‍വേട്ട.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.