ETV Bharat / sports

Gautam Gambhir On India Winning ODI World Cup 'പാകിസ്ഥാനെ തോല്‍പ്പിച്ചാല്‍ മാത്രം പോര'; ലോകകപ്പില്‍ കിരീടം നേടണമെന്ന് ഗൗതം ഗംഭീര്‍

Gautam Gambhir on India vs Pakistan match ഏകദിന ലോകകപ്പില്‍ പാകിസ്ഥാനെതിരായ മത്സരത്തിന് അമിത പ്രാധാന്യം നല്‍കേണ്ടതില്ലെന്ന് ഇന്ത്യന്‍ ടീമിനോട് ഗൗതം ഗംഭീര്‍.

Gautam Gambhir on India winning ODI World Cup  Gautam Gambhir on India vs Pakistan match  Gautam Gambhir  ODI World Cup  ODI World Cup 2023  ഏകദിന ലോകകപ്പ്  ഏകദിന ലോകകപ്പ് 2023  ഇന്ത്യ vs പാകിസ്ഥാന്‍  ഗൗതം ഗംഭീര്‍  ഏഷ്യ കപ്പ് 2023
Gautam Gambhir on India winning ODI World Cup
author img

By ETV Bharat Kerala Team

Published : Sep 5, 2023, 6:15 PM IST

മുംബൈ: നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പില്‍ (ODI World Cup 2023) കിരീടം ഉറപ്പാക്കുകയാണ് ഇന്ത്യന്‍ ടീം ചെയ്യേണ്ടതെന്ന് മുന്‍ താരം ഗൗതം ഗംഭീര്‍ (Gautam Gambhir on India winning ODI World Cup). ചിരവൈരികളായ പാകിസ്ഥാനെതിരായ (India vs Pakistan) മത്സരത്തിന് അമിത പ്രാധാന്യം നൽകേണ്ടതില്ലെന്നും താരം പറഞ്ഞു. ഏഷ്യ കപ്പില്‍ (Asia Cup 2023) ഇന്ത്യ-നേപ്പാള്‍ മത്സരത്തിന് ശേഷം സംസാരിക്കവെയാണ് ഗംഭീറിന്‍റെ വാക്കുകള്‍.

പാകിസ്ഥാനെതിരായ മത്സരം 'ലോകകപ്പ് നേടുന്നതിനുള്ള ഒരു ചുവട്' മാത്രമാണെന്നും ഗംഭീര്‍ ഓര്‍മിപ്പിച്ചു (Gautam Gambhir on India vs Pakistan match). "കഴിഞ്ഞ ലോകകപ്പിലെ അവസാന ചിരി ഇംഗ്ലണ്ടിനൊപ്പമായിരുന്നു. പാകിസ്ഥാനെ തോൽപ്പിച്ചാൽ മാത്രം മതിയെന്ന് കരുതി ടൂര്‍ണമെന്‍റിനിറങ്ങരുത്. ഏകദിന ലോകകപ്പ് ഒക്‌ടോബർ 14-ന് നടക്കുന്ന ഇന്ത്യ-പാകിസ്ഥാന്‍ മത്സരത്തില്‍ മാത്രം ഒതുങ്ങുന്നതല്ല.

അവിടെ മറ്റ് ടീമുകളേയും തോല്‍പ്പിച്ച് ഇന്ത്യ ഫൈനൽ കളിക്കുകയും കപ്പ് ഉയർത്തുകയും ചെയ്യുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. കാരണം ഈ ലോകകപ്പ് ടീമിൽ നിന്ന് എത്ര പേർ അടുത്ത ലോകകപ്പിന്‍റെ ഭാഗമാകുമെന്ന് ആര്‍ക്കും പറയാനാവില്ല. നാല് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വീണ്ടും ഒരു ഏകദിന ലോകകപ്പ് എത്തുക", ഗൗതം ഗംഭീർ (Gautam Gambhir) പറഞ്ഞു.

"ഞങ്ങളെ സംബന്ധിച്ച് ഒരു രാഷ്‌ട്രമെന്ന നിലയിൽ, ആരാധകരെന്ന നിലയിൽ, എല്ലാ കാര്യങ്ങളും ഇന്ത്യ- പാകിസ്ഥാന്‍ മത്സരത്തില്‍ മാത്രമല്ല ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത്. ലോകകപ്പ് നേടുന്നതിനാണ് അവിടെ പ്രധാന്യം. പാകിസ്ഥാൻ ലോകകപ്പ് നേടുന്നതിനായുള്ള ഒരു ചുവടുവെപ്പ് മാത്രമാണ്. 2007-ലെ ടി20 ലോകകപ്പില്‍ പാകിസ്ഥാനെതിരെയായിരുന്നു ഇന്ത്യ ആദ്യ മത്സരം കളിച്ചത്.

ഫൈനലും അവര്‍ക്കെതിരെ തന്നെ ആയിരുന്നു. എന്നാല്‍ ആ ടൂര്‍ണമെന്‍റില്‍ ഇന്ത്യയ്‌ക്ക് കളിക്കേണ്ടി വന്നത് പാകിസ്ഥാനെതിരെ മാത്രമല്ല. 2011-ലെ ലോകകപ്പും പാകിസ്ഥാനെ മാത്രം സംബന്ധിക്കുന്നതായിരുന്നില്ല. പാകിസ്ഥാൻ ഒരു ചുവടുവെപ്പ് മാത്രമായിരുന്നു.

ALSO READ: Sunil Gavasker On Dropping Ishan Kishan : 'രാഹുലിന് വഴിയൊരുക്കേണ്ടത് ഇഷാനല്ല' ; മറ്റൊരു താരത്തിന്‍റെ പേരുമായി ഗവാസ്‌കര്‍

ബ്രോഡ്‌കാസ്റ്ററായാലും വിദഗ്‌ദരായാലും ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള മത്സരത്തെക്കുറിച്ച് മാത്രം സംസാരിക്കുന്നത് നിർത്തി ലോകകപ്പ് നേടുന്നതിനെക്കുറിച്ച് ചിന്തിക്കുകയാണെങ്കിൽ, ടീം ഇന്ത്യ കൂടുതൽ മെച്ചപ്പെട്ട നിലയിലായിരിക്കുമെന്ന് ഞാൻ കരുതുന്നു", ഗൗതം ഗംഭീർ പറഞ്ഞു നിര്‍ത്തി.

അതേസമയം ഒക്‌ടോബര്‍ അഞ്ച് മുതല്‍ നവംബര്‍ 17 വരെയാണ് ഇന്ത്യയില്‍ ഏകദിന ലോകകപ്പ് നടക്കുന്നത്. ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ ഇന്ന് ബിസിസിഐ പ്രഖ്യാപിച്ചിരുന്നു. രോഹിത് ശര്‍മയുടെ നേതൃത്വത്തിലുള്ള 15 അംഗ ടീമിനെയാണ് സെലക്‌ടര്‍മാര്‍ ഏകദിന ലോകകപ്പിനായി തിരഞ്ഞെടുത്തിരിക്കുന്നത്.

ALSO READ: ODI World Cup 2023 India Squad : ഏകദിന ലോകകപ്പിന് സഞ്‌ജുവില്ല, രാഹുല്‍ മടങ്ങിയെത്തി ; ഇന്ത്യന്‍ ടീം പ്രഖ്യാപിച്ചു

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.