ETV Bharat / sports

ഐ‌പി‌എൽ ടീം ബസുകള്‍ക്ക് നേരെ മഹാരാഷ്ട്ര നവനിർമാൺ സേനയുടെ ആക്രമണം; അഞ്ച് പേര്‍ പിടിയില്‍

author img

By

Published : Mar 16, 2022, 6:09 PM IST

കളിക്കാരെ കൊണ്ടുപോകുന്നതിനായി പഞ്ചനക്ഷത്ര ഹോട്ടലിന് പുറത്ത് പാർക്ക് ചെയ്തിരുന്ന ആഡംബര ബസുകളിലൊന്നിന്‍റെ ചില്ലുകൾ മഹാരാഷ്ട്ര നവനിർമാൺ സേന പ്രവർത്തകർ അടിച്ചു തകർത്തു.

IPL team bus damaged  Raj Thackeray's Maharashtra Navnirman Sena  Indian Premier League (IPL)  രാജ് താക്കറെയുടെ മഹാരാഷ്ട്ര നവനിർമാൺ സേന  ഐപിഎല്‍  ഐ‌പി‌എൽ ടീം ബസുകള്‍ക്ക് നേരെ മഹാരാഷ്ട്ര നവനിർമാൺ സേനയുടെ ആക്രമണം
ഐ‌പി‌എൽ ടീം ബസുകള്‍ക്ക് നേരെ മഹാരാഷ്ട്ര നവനിർമാൺ സേനയുടെ ആക്രമണം; അഞ്ച് പേര്‍ പിടിയില്‍

മുംബൈ: ഐ‌പി‌എൽ ടീം ബസുകള്‍ക്ക് നേരെ രാജ് താക്കറെയുടെ മഹാരാഷ്ട്ര നവനിർമാൺ സേനയുടെ (എംഎൻഎസ്) ആക്രമണം. കളിക്കാരെ കൊണ്ടുപോകുന്നതിനായി പഞ്ചനക്ഷത്ര ഹോട്ടലിന് പുറത്ത് പാർക്ക് ചെയ്തിരുന്ന ആഡംബര ബസുകളിലൊന്നിന്‍റെ ചില്ലുകൾ തകർത്തതായി അധികൃതർ അറിയിച്ചു. കൊളാബ പൊലീസ് സ്റ്റേഷന്‍റെ പരിധിയിലാണ് സംഭവം നടന്നത്.

സ്ഥലത്തെത്തിയ പൊലീസ് അഞ്ച് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. സംഭവത്തിന്‍റെ ഗൗരവം കണക്കിലെടുത്ത് ഹോട്ടലിന് ചുറ്റും സുരക്ഷ ശക്തമാക്കിയതായി പൊലീസ് അറിയിച്ചു. മുതിർന്ന എംഎൻഎസ് നേതാക്കളായ പ്രശാന്ത് ഗാന്ധി, സന്തോഷ് ജാദവ്, ഭർമു നന്ദൂർക്കർ എന്നിവരുള്‍പ്പെടെയാണ് അറസ്റ്റിലായത്.

ഐപിഎൽ ടൂർണമെന്‍റിനായി സംസ്ഥാനത്തിന് പുറത്തുനിന്നുള്ള ബസുകൾ വാടകയ്‌ക്കെടുക്കുകയും, പ്രദേശവാസികൾക്ക് തൊഴിലവസരങ്ങൾ നഷ്‌ടപ്പെടുത്തുകയും ചെയ്‌തതിലുള്ള പ്രതിഷേധമാണിതെന്ന് എംഎൻഎസ് വൈസ് പ്രസിഡന്‍റ് സഞ്ജയ് നായിക് പറഞ്ഞു.

"ഞങ്ങളുടെ പ്രതിഷേധങ്ങൾ വകവയ്ക്കാതെ, അവർ ഡൽഹിയിൽ നിന്നും മറ്റ് ഭാഗങ്ങളിൽ നിന്നും നിരവധി ബസുകളും മറ്റ് ചെറിയ വാഹനങ്ങളും ഇവിടെ അനുവദിച്ചു, ഇത് പ്രാദേശിക മറാഠി ജനങ്ങളുടെ ഉപജീവനത്തെ ബാധിക്കുന്നു." സഞ്ജയ് നായിക് പറഞ്ഞു.

also read: IPL 2022 | നിയമങ്ങളില്‍ മാറ്റം; ഐപിഎല്ലില്‍ കളിമാറും, ഇനി രണ്ട് ഡിആർഎസ്

സംഘടനയുടെ അരഡസനോളം പ്രവർത്തകരാണ് അക്രമണം നടത്തിയത്. ബസിന്‍റെ മുൻവശത്ത് തങ്ങളുടെ ആവശ്യങ്ങളെഴുതിയ പോസ്റ്ററുകൾ ഒട്ടിക്കുകയും മുദ്രാവാക്യങ്ങൾ ഉയർത്തുകയും ചെയ്‌ത സംഘം ബസുകളിലൊന്നിന്റെ ചില്ലുകൾ തകര്‍ക്കുകയുമായിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.