ലെസ്റ്റര്‍: രഞ്‌ജി ട്രോഫിയിലേയും, കൗണ്ടി ചാമ്പ്യന്‍ഷിപ്പിലേയും പ്രകടനമാണ് ദേശീയ ടീമിലേക്കുള്ള മടങ്ങിവരവിന് സഹായകമായതെന്ന് ഇന്ത്യന്‍ ബാറ്റര്‍ ചേതേശ്വര്‍ പുജാര. ഫസ്‌റ്റ് ക്ലാസ് മത്സരങ്ങളില്‍ നടത്തിയ പ്രകടനങ്ങളാണ് തനിക്ക് താളം കണ്ടെത്താന്‍ സഹായിച്ചതെന്നും താരം വ്യക്തമാക്കി.
-
Spending quality time with family ☺️
— BCCI (@BCCI) June 22, 2022 " class="align-text-top noRightClick twitterSection" data="
Getting back into form 👏
Approach for the Test against England 👍
DO NOT MISS as @cheteshwar1 discusses it all in this special chat. 👌 👌
Full interview 🎥 🔽 #TeamIndia | #ENGvIND https://t.co/VFA7hoDgdr pic.twitter.com/q71k2CJbQX
">Spending quality time with family ☺️
— BCCI (@BCCI) June 22, 2022
Getting back into form 👏
Approach for the Test against England 👍
DO NOT MISS as @cheteshwar1 discusses it all in this special chat. 👌 👌
Full interview 🎥 🔽 #TeamIndia | #ENGvIND https://t.co/VFA7hoDgdr pic.twitter.com/q71k2CJbQXSpending quality time with family ☺️
— BCCI (@BCCI) June 22, 2022
Getting back into form 👏
Approach for the Test against England 👍
DO NOT MISS as @cheteshwar1 discusses it all in this special chat. 👌 👌
Full interview 🎥 🔽 #TeamIndia | #ENGvIND https://t.co/VFA7hoDgdr pic.twitter.com/q71k2CJbQX
ഈ വര്‍ഷമാദ്യം ശ്രീലങ്കയ്‌ക്കെതിരെ നടന്ന ടെസ്‌റ്റ്പരമ്പരയിലാണ് പുജാരയ്‌ക്ക് ഇന്ത്യന്‍ ടീമില്‍ സ്ഥാനം നഷ്‌ടപ്പെട്ടത്. തുടര്‍ന്ന് കൗണ്ടി ചാമ്പ്യന്‍ഷിപ്പില്‍ സസെക്‌സിനായി മിന്നും പ്രകടനമാണ് പുറത്തെടുത്തത്. അഞ്ച് മത്സരങ്ങളില്‍ നിന്നും രണ്ട് ഇരട്ട സെഞ്ച്വറികളും, നാല് സെഞ്ച്വറിയും ഉള്‍പ്പടെ 120 റണ്‍ ശരാശരിയില്‍ 720 റണ്‍സായിരുന്നു പുജാരയുടെ സമ്പാദ്യം.
ഫസ്‌റ്റ് ക്ലാസ് മത്സരങ്ങളിലെ അനുഭവസമ്പത്ത് വളരെ അത്യാവശ്യമായ ഒന്നാണ്. ഫോമിലേക്ക് മടങ്ങി എത്തണമെങ്കിലോ, താളം കണ്ടെത്താനോ, മത്സരത്തില്‍ കൂടതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനോ വലിയ ഇന്നിങ്സുകള്‍ കളിക്കേണ്ടത് ആവശ്യമണ്. കൗണ്ടിയില്‍ സസെക്‌സിനായി കളിച്ചത് മികച്ച അനുഭവമായിരുന്നെന്നും പുജാര കൂട്ടിച്ചേര്‍ത്തു.
രഞ്‌ജി ട്രോഫിയില്‍ മികച്ച പ്രകടനം പുറത്തെടുത്തത് കൊണ്ട് കൗണ്ടിയിലും അത് തുടരാന്‍ കഴിയുമെന്ന് വിശ്വാസമുണ്ടായിരുന്നു. വലിയ സ്‌കോര്‍ കണ്ടെത്താനായിരുന്നു ഞാന്‍ ശ്രമിച്ചത്. കൗണ്ടിയിലെ ആദ്യ മത്സരത്തില്‍ തന്നെ അത് കണ്ടെത്താന്‍ കഴിഞ്ഞതോടെ എല്ലാം പഴയ അവസ്ഥയിലേക്ക് എത്തിയെന്ന് തനിക്ക് മനസിലായതായും പുജാര പറഞ്ഞു.
Also read: ഇംഗ്ലണ്ടില്‍ ആദ്യ സന്നാഹ മത്സരത്തിന് ഇന്ത്യ ഇന്നിറങ്ങും: പുജാരയും ബുംറയും എതിര്‍ ടീമില്‍