ETV Bharat / sports

IPL 2022: ഉമ്രാൻ മാലിക്കല്ല; ഐപിഎല്‍ സീസണിലെ ഈ റെക്കോഡ് ഇനി ഫെര്‍ഗൂസണ് സ്വന്തം - ഗുജറാത്ത് ടൈറ്റന്‍സ്

ഐപിഎല്ലിന്‍റെ 15ാം സീസണിലെ വേഗമേറിയ പന്തെറിഞ്ഞ് ഗുജറാത്ത് ടൈറ്റന്‍സ് പേസര്‍ ലോക്കി ഫെര്‍ഗൂസണ്‍.

Fastest Ball in IPL 2022  Lockie Ferguson breaks umran malik s record  IPL 2022  IPL 2022 records  GT vs RR Final  lockie ferguson Clocks fastest ball of ipl2022  lockie ferguson  ഗുജറാത്ത് ടൈറ്റന്‍സ് പേസര്‍ ലോക്കി ഫെര്‍ഗൂസണ്‍  ലോക്കി ഫെര്‍ഗൂസണ്‍  ഗുജറാത്ത് ടൈറ്റന്‍സ്  ഉമ്രാന്‍ മാലിക്
IPL 2022: ഉമ്രാനല്ല; ഐപിഎല്‍ സീസണിലെ ഈ റെക്കോഡ് ഇനി ഫെര്‍ഗൂസണ് സ്വന്തം
author img

By

Published : May 29, 2022, 9:47 PM IST

അഹമ്മദാബാദ്: ഐപിഎല്ലിന്‍റെ 15ാം സീസണിലെ വേഗമേറിയ പന്തിന് ഉടമയായി ഗുജറാത്ത് ടൈറ്റന്‍സ് പേസര്‍ ലോക്കി ഫെര്‍ഗൂസണ്‍. ഐപിഎല്‍ ഫൈനലില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരായാണ് ഫെര്‍ഗൂസണ്‍ സീസണിലെ ഏറ്റവും വേഗമേറിയ പന്തെറിഞ്ഞത്. ഫെര്‍ഗുസണ്‍ എറിഞ്ഞ അഞ്ചാം ഓവറിലെ അവസാന പന്ത് 157.3 കിലോമീറ്റര്‍ വേഗതയിലാണ് ജോസ് ബട്‌ലര്‍ക്ക് നേരെ പറന്നെത്തിയത്.

ഇതോടെ സണ്‍റൈസേഴ്‌സ് പേസര്‍ ഉമ്രാന്‍ മാലിക്കിന്‍റെ റെക്കോഡാണ് തകര്‍ന്നത്. 2022 സീസണിലെ ഗ്രൂപ്പ് ഘട്ടത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ മത്സരത്തില്‍ 157 കിലോമീറ്റര്‍ വേഗത്തിലായിരുന്നു ഉമ്രാന്‍ പന്തെറിഞ്ഞത്. അതേസമയം ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും വേഗമേറിയ പന്തിന്‍റെ റെക്കോഡ് രാജസ്ഥാന്‍ റോയല്‍സ് താരമായിരുന്ന ഷോൺ ടെയ്റ്റിന്‍റെ പേരിലാണ്.

2012 സീസണില്‍ ഡല്‍ഹി ഡെയര്‍ഡെവിള്‍സിനെതിരെ 157.71 കിലോമീറ്റര്‍ വേഗതയിലാണ് ഓസീസ് താരം പന്തെറിഞ്ഞത്. ഈ സീസണിലെ പ്രകടനത്തോടെ ഈ പട്ടികയില്‍ രണ്ടും മൂന്നാം സ്ഥാനത്താണ് ഫെര്‍ഗൂസണും, ഉമ്രാനും ഇടം പിടിച്ചത്.

also read: IPL 2022: റഹ്മാനും രൺവീറും ആറാടി; ഐപിഎല്‍ സമാപനം കളറാക്കി ബിസിസിഐ, ഗിന്നസ് റെക്കോഡും സ്വന്തം

ഡല്‍ഹി ക്യാപിറ്റല്‍സ് താരം ആന്‍റിച്ച് നോര്‍ക്യയാണ് പട്ടികയില്‍ നാലാമതുള്ളത്. ഈ സീസണില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ 155.60 കിലോമീറ്റര്‍ വേഗതയില്‍ താരം പന്തെറിഞ്ഞിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.