തിരുവനന്തപുരം: പരിമിത ഓവർ ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റര്‍മാരില്‍ ഒരാളാണ് സഞ്‌ജു സാംസണ്‍. എന്നാല്‍ ഒരു ഫോർമാറ്റിൽ പോലും ഇന്ത്യന്‍ ടീമില്‍ സ്ഥിരമായി മലയാളി താരത്തിന് അവസരം ലഭിക്കുന്നില്ലെന്ന വിമര്‍ശനങ്ങള്‍ ശക്തമാണ്. ശ്രീലങ്കയ്‌ക്കെതിരായ ടി20 പരമ്പരയ്‌ക്കുള്ള ടീമില്‍ ഇടം നേടിയെങ്കിലും പരിക്കേറ്റതിനെ തുടര്‍ന്ന് ഒഴിവാക്കിയിരുന്നു.
ഏകദിന പരമ്പരയ്‌ക്ക് താരത്തെ പരിഗണിച്ചിരുന്നില്ല. എന്നാല്‍ ലങ്കയ്‌ക്കെതിരായ മൂന്നാം ഏകദിനം നടന്നത് സഞ്‌ജുവിന്‍റെ സ്വന്തം തട്ടകമായ തിരുവനന്തപുരത്താണ്. മത്സരത്തിനിടെ ബൗണ്ടറിക്കരികില്‍ ഫീല്‍ഡ് ചെയ്യുകയായിരുന്ന സൂര്യകുമാര്‍ യാദവിനോട് ചില ആരാധകര്‍ തങ്ങളുടെ സഞ്ജു എവിടെയെന്ന് ചോദിച്ചിരുന്നു.
ഇതിന് സൂര്യകുമാര്‍ യാദവ് നല്‍കിയ മറുപടി ആരാധകരുടെ മനം കവരുന്നതായിരുന്നു. തന്‍റെ കൈകള്‍ കൊണ്ട് ഹൃദയത്തിലെന്നാണ് സൂര്യ ആംഗ്യം കാണിച്ചത്. ഇതിന്‍റെ ദ്യശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.
-
Surya kumar Yadav winning #SanjuSamson Fans hearts 😍😍#sky #INDvSL #BCCI #CricketTwitter pic.twitter.com/uGsJR14Zv6
— Rohit (@___Invisible_1) January 16, 2023 " class="align-text-top noRightClick twitterSection" data="
">Surya kumar Yadav winning #SanjuSamson Fans hearts 😍😍#sky #INDvSL #BCCI #CricketTwitter pic.twitter.com/uGsJR14Zv6
— Rohit (@___Invisible_1) January 16, 2023Surya kumar Yadav winning #SanjuSamson Fans hearts 😍😍#sky #INDvSL #BCCI #CricketTwitter pic.twitter.com/uGsJR14Zv6
— Rohit (@___Invisible_1) January 16, 2023
അതേസമയം മത്സരത്തില്‍ ഇന്ത്യ 317 റണ്‍സിന്‍റെ കൂറ്റന്‍ വിജയം നേടിയിരുന്നു. ആദ്യം ബാറ്റ് ചെയ്‌ത ഇന്ത്യ നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്‌ടത്തില്‍ 390 റണ്‍സാണ് നേടിയത്. വിരാട് കോലി, ശുഭ്‌മാന്‍ ഗില്‍ എന്നിവരുടെ തകര്‍പ്പന്‍ സെഞ്ചുറിയാണ് ഇന്ത്യയെ വലിയ ടോട്ടലിലേക്ക് നയിച്ചത്.
ആദ്യ രണ്ട് ഏകദിനങ്ങളിലും പുറത്തിരുന്ന സൂര്യയ്‌ക്ക് മൂന്നാം ഏകദിനത്തിലാണ് അവസരം ലഭിച്ചത്. എന്നാല്‍ തിളങ്ങാന്‍ സാധിച്ചിരുന്നില്ല. മറുപടിക്കിറങ്ങിയ ശ്രീലങ്ക 73 റണ്‍സില്‍ ഓള്‍ഔട്ടായി. നാല് വിക്കറ്റ് പ്രകടനവുമായി മുഹമ്മദ് സിറാജിന്‍റെ ബോളിങ്ങാണ് ലങ്കയുടെ നട്ടെല്ലൊടിച്ചത്.
ALSO READ: Watch: 'അത് മഹി ഷോട്ട്'; ഹെലികോപ്റ്റർ സിക്‌സിന് ശേഷം ശ്രേയസിനോട് വിരാട് കോലി