ലണ്ടന്‍: എഫ്എ കപ്പ് ഫുട്‌ബോളിന്‍റെ ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ച് വമ്പന്മാരായ മാഞ്ചസ്റ്റര്‍ സിറ്റി. അഞ്ചാം റൗണ്ട് മത്സരത്തില്‍ ബ്രിസ്റ്റോൾ സിറ്റിയെ കീഴടക്കിയാണ് മാഞ്ചസ്റ്റര്‍ സിറ്റിയുടെ മുന്നേറ്റം. ഏകപക്ഷീയമായ മൂന്ന് ഗോളുകള്‍ക്കാണ് ബ്രിസ്റ്റോൾ പെപ് ഗ്വാർഡിയോളയുടെ സംഘത്തോട് കീഴടങ്ങിയത്.
മാഞ്ചസ്റ്റര്‍ സിറ്റിക്കായി ഫിൽ ഫോഡൻ ഇരട്ട ഗോളുകള്‍ നേടിയപ്പോള്‍ കെവിൻ ഡി ബ്രൂയ്‌നും ലക്ഷ്യം കണ്ടു. മാഞ്ചസ്റ്റര്‍ സിറ്റിയുടെ സര്‍വാധിപത്യമായിരുന്നു മത്സരത്തില്‍ കാണാന്‍ കഴിഞ്ഞത്. ഏഴാം മിനിട്ടില്‍ തന്നെ ഫിൽ ഫോഡൻ ബ്രിസ്റ്റോളിന്‍റെ വലയില്‍ പന്തെത്തിച്ചു.
-
It will be @ManCity's name in the hat for the #EmiratesFACup quarter-final as the Cityzens ran out 3-0 winners over a resilient @BristolCity! 🤩 pic.twitter.com/bHJ4racIIU
— Emirates FA Cup (@EmiratesFACup) February 28, 2023 " class="align-text-top noRightClick twitterSection" data="
">It will be @ManCity's name in the hat for the #EmiratesFACup quarter-final as the Cityzens ran out 3-0 winners over a resilient @BristolCity! 🤩 pic.twitter.com/bHJ4racIIU
— Emirates FA Cup (@EmiratesFACup) February 28, 2023It will be @ManCity's name in the hat for the #EmiratesFACup quarter-final as the Cityzens ran out 3-0 winners over a resilient @BristolCity! 🤩 pic.twitter.com/bHJ4racIIU
— Emirates FA Cup (@EmiratesFACup) February 28, 2023
റിയാദ് മെഹ്‌റസാണ് ഈ ഗോളിന് ഫോഡന് വഴിയൊരുക്കിയത്. തുടര്‍ന്നും ആക്രമിച്ച് കളിച്ചെങ്കിലും ആദ്യ പകുതിയല്‍ മാഞ്ചസ്റ്റര്‍ സിറ്റിക്ക് ലീഡുയര്‍ത്താനായില്ല. എന്നാല്‍ രണ്ടാം പകുതിയില്‍ 74ാം മിനിട്ടില്‍ സംഘം ലീഡ് ഉയര്‍ത്തി. ഫോഡന്‍റെ രണ്ടാം ഗോളിന് അല്‍വാസരസായിരുന്നു അസിസ്റ്റ്.
84ാം മിനിട്ടിലാണ് കെവിൻ ഡി ബ്രൂയ്‌ന്‍ മാഞ്ചസ്റ്റര്‍സിറ്റിയുടെ ഗോള്‍ പട്ടിക പൂര്‍ത്തിയാക്കിയത്. പകരക്കാരന്‍ ജാക് ഗ്രീലിഷിന്‍റെ പാസില്‍ നിന്നും ഒരു തകര്‍പ്പന്‍ ലോങ് റേഞ്ചറിലൂടെയാണ് ബ്രൂയ്‌ന്‍ ഗോളടിച്ചത്. നാലാം റൗണ്ടില്‍ ആഴ്‌സണലിനയായിരുന്നു മാഞ്ചസ്റ്റര്‍ സിറ്റി തോല്‍പ്പിച്ചത്.
മറ്റൊരു മത്സരത്തില്‍ 2021ലെ വിജയികളായ ലെസ്റ്റർ സിറ്റി രണ്ടാം നിര ക്ലബായ ബ്ലാക്ക്ബേണിനെതിരെ ഞെട്ടിക്കുന്ന തോൽവി ഏറ്റുവാങ്ങി. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ലെസ്റ്റര്‍ കീഴടങ്ങിയത്. മറ്റുമത്സരങ്ങളില്‍ ബ്രൈറ്റണ്‍ സ്‌റ്റോക് സിറ്റിയെ ഏകപക്ഷീയമായ ഒരു ഗോളിന് തോല്‍പ്പിച്ചപ്പോള്‍ ഫുള്‍ഹാം ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്ക് ലീഡ്‌സ് യുണൈറ്റഡിനെ കീഴടക്കി.