ഐപിഎല്‍ സീസണിന് മുന്നോടിയായി ചെന്നൈ സൂപ്പർ കിംഗ്സിന്‍റെ പരിശീലന മത്സരം കാണാനെത്തിയത് പതിനായിരങ്ങൾ. ചെന്നൈയുടെ ഹോംഗ്രൗണ്ടായ ചിദംബരം സ്റ്റേഡിയത്തില്‍ ഗംഭീര വരവേല്‍പ്പോടെയാണ് നായകൻ എം എസ് ധോണിയെ ആരാധകർ വരവേറ്റത്.
പരിശീലനത്തിന്‍റെ ഭാഗമായി ടീമംഗങ്ങള്‍ രണ്ട് ടീമായി തിരിഞ്ഞുള്ള മത്സരമാണ് നടന്നത്. ഒരു ഐപിഎല്‍ മത്സരം പോലെ കാണികളാല്‍ സ്റ്റേഡിയത്തിലെ ഗ്യാലറികള്‍ തിങ്ങിനിറഞ്ഞു. സ്റ്റേഡിയത്തിലെ മൂന്ന് സ്റ്റാൻഡുകൾ മാത്രമാണ് ആരാധകർക്കായി തുറന്നിരുന്നത്. 12000 ആരാധകരാണ് ടീമിന്‍റെ പരിശീലന മത്സരം കാണാനെത്തിയതെന്ന് ചെന്നൈ സൂപ്പർ കിംഗ്സ് ട്വിറ്ററില്‍ കുറിച്ചു. പരിശീലന മത്സരത്തില്‍ ഇങ്ങനെയാണെങ്കില്‍ ശരിക്കുമുള്ള മത്സരത്തില്‍ ആവേശം എത്ര മടങ്ങുവരുമെന്നാണ് ക്രിക്കറ്റ് ലോകം ഉറ്റുനോക്കുന്നത്.
Whistle parakkum paaru! #ThalaParaak #WhistlePodu #Yellove 💛🦁 pic.twitter.com/6EeMkYT0QY
— Chennai Super Kings (@ChennaiIPL) March 17, 2019 " class="align-text-top noRightClick twitterSection" data="
">Whistle parakkum paaru! #ThalaParaak #WhistlePodu #Yellove 💛🦁 pic.twitter.com/6EeMkYT0QY
— Chennai Super Kings (@ChennaiIPL) March 17, 2019Whistle parakkum paaru! #ThalaParaak #WhistlePodu #Yellove 💛🦁 pic.twitter.com/6EeMkYT0QY
— Chennai Super Kings (@ChennaiIPL) March 17, 2019
കോഴ വിവാദത്തിന് ശേഷം കഴിഞ്ഞ സീസണില്‍ തിരിച്ചെത്തിയ സിഎസ്കെ മൂന്നാം കിരീടവുമായാണ് ടൂർണമെന്‍റ് അവസാനിപ്പിച്ചത്. കഴിഞ്ഞ തവണ ചെന്നൈ സൂപ്പർ കിംഗ്സിന്‍റെ ചുരുക്കം ചില മത്സരങ്ങൾ മാത്രമാണ് ഹോംഗ്രൗണ്ടില്‍ നടന്നത്. എന്നാല്‍ ഇത്തവണ കൂടുതല്‍ മത്സരങ്ങള്‍ ചെന്നൈ ചിദംബരം സ്റ്റേഡിയത്തില്‍ നടക്കുമെന്ന പ്രതീക്ഷയിലാണ് ചെന്നൈ ആരാധകർ.