ETV Bharat / sports

ലോര്‍ഡ്‌സ് ക്രിക്കറ്റ് ടെസ്‌റ്റ്: നാലം ദിനത്തില്‍ ജയം അടിച്ചെടുക്കാന്‍ ഇംഗ്ലണ്ട്; എറിഞ്ഞിടാന്‍ ന്യൂസിലന്‍ഡ്

ന്യൂസിലന്‍ഡ് ഉയര്‍ത്തിയ 277 റണ്‍സ് വിജയ ലക്ഷ്യം പിന്തുടരുന്ന ഇംഗ്ലണ്ട് 216-5 എന്ന നിലയിലാണ് മൂന്നാം ദിനം കളി അവസാനിപ്പിച്ചത്.

lords cricket test  england vs newzealand lords test  england vs newzealand test series  joe root ben stokes partnership  ലോര്‍ഡ്‌സ് ക്രിക്കറ്റ് ടെസ്‌റ്റ്  ഇംഗ്ലണ്ട് ന്യൂസിലാന്‍ഡ് ആദ്യ ടെസ്‌റ്റ്
ലോര്‍ഡ്‌സ് ക്രിക്കറ്റ് ടെസ്‌റ്റ്: നാലം ദിനത്തില്‍ ജയം അടിച്ചെടുക്കാന്‍ ഇംഗ്ലണ്ട്; എറിഞ്ഞിടാന്‍ ന്യൂസിലാന്‍ഡ്
author img

By

Published : Jun 5, 2022, 9:16 AM IST

ലണ്ടന്‍: ലോര്‍ഡ്‌സ് ക്രിക്കറ്റ് ടെസ്‌റ്റില്‍ ഇംഗ്ലണ്ട് ജയത്തോട് അടുക്കുന്നു. മത്സരത്തിന്‍റെ നാലാം ദിനമായ ഇന്ന് 61 റണ്‍സ് നേടിയാല്‍ ആതിഥേയര്‍ക്ക് ആദ്യ മത്സരം കൈപ്പിടിയിലാക്കാം. ന്യൂസിലന്‍ഡ് ഉയര്‍ത്തിയ 277 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന ഇംഗ്ലണ്ട് അഞ്ചിന് 216 എന്ന നിലയിലാണ് മൂന്നാം ദിനം കളി അവസാനിപ്പിച്ചത്.

77 റണ്‍സുമായി മുന്‍ നായകന്‍ ജോ റൂട്ടും ഒന്‍പത് റണ്‍സുമായി വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ബെന്‍ ഫോക്‌സുമാണ് ക്രീസില്‍. രണ്ടാം ഇന്നിങ്‌സില്‍ സെഞ്ച്വറി നേടിയ ഡാരില്‍ മിച്ചലിന്‍റെയും (108), സെഞ്ച്വറിക്ക് നാല് റണ്‍സ് അകലെ വീണ ടോം ബ്ലണ്ടലിന്‍റെയും ബാറ്റിങ് പ്രകടനമാണ് കിവീസിന് 276 റണ്‍സിന്‍റ ലീഡ് സമ്മാനിച്ചത്.

മറുപടി ബാറ്റിങില്‍ വിക്കറ്റ് നഷ്‌ടമില്ലാതെ 31 റണ്‍സ് എന്ന നിലയില്‍ നിന്ന് 69-4 എന്ന നിലയിലേക്ക് ഇംഗ്ലണ്ട് തകരുകയായിരുന്നു. മധ്യ നിരയില്‍ ക്യാപ്‌ടന്‍ ബെന്‍ സ്‌റ്റോക്‌സ്-ജോ റൂട്ട് കൂട്ട്കെട്ടാണ് ഇംഗ്ലണ്ടിനെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നത്. 54 റണ്‍സ് നേടിയ സ്‌റ്റോക്‌സിനെ കൈല്‍ ജാമീസനാണ് പുറത്താക്കിയത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.