ETV Bharat / sports

ടെസ്‌റ്റില്‍ 100 സിക്‌സുകളും 100ലേറെ വിക്കറ്റുകളും ; അപൂര്‍വ നേട്ടവുമായി ബെന്‍ സ്റ്റോക്‌സ്

author img

By

Published : Jun 25, 2022, 8:30 PM IST

ലീഡ്‌സില്‍ ന്യൂസിലാന്‍ഡിനെതിരായ മൂന്നാം ടെസ്റ്റിന്‍റെ ആദ്യ ഇന്നിങ്‌സിലാണ് സ്‌റ്റോക്‌സിന്‍റെ നേട്ടം

ബെന്‍ സ്റ്റോക്ക്‌സ്  England vs New Zealand  Ben Stokes  Ben Stokes test record  ബെന്‍ സ്റ്റോക്ക്‌സ് ടെസ്റ്റ് റെക്കോഡ്  ഇംഗ്ലണ്ട് vs ന്യൂസിലന്‍ഡ്
ടെസ്‌റ്റില്‍ 100 സിക്‌സുകളും 100ലേറെ വിക്കറ്റുകളും; അപൂര്‍വ നേട്ടവുമായി ബെന്‍ സ്റ്റോക്ക്‌സ്

ഹെഡിങ്‌ലി : ടെസ്റ്റ് ക്രിക്കറ്റില്‍ അപൂര്‍വ നേട്ടം സ്വന്തമാക്കി ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സ്. ടെസ്റ്റില്‍ 100 സിക്‌സും 100ലേറെ വിക്കറ്റുകളും തികയ്ക്കുന്ന ആദ്യ ക്രിക്കറ്ററെന്ന നേട്ടമാണ് ഇംഗ്ലീഷ്‌ ഓള്‍ റൗണ്ടര്‍ സ്വന്തമാക്കിയത്. ലീഡ്‌സില്‍ ന്യൂസിലാന്‍ഡിനെതിരായ മൂന്നാം ടെസ്റ്റിന്‍റെ ആദ്യ ഇന്നിങ്‌സിലാണ് സ്‌റ്റോക്‌സിന്‍റെ നേട്ടം.

13 പന്തില്‍ ഒരു സിക്‌സും രണ്ട് ഫോറുമടക്കം 18 റണ്‍സാണ് താരം നേടിയത്. ടെസ്റ്റ് കരിയറില്‍ താരത്തിന്‍റെ 100ാം സിക്‌സായിരുന്നു ഇത്. 81 ടെസ്റ്റ് മത്സരങ്ങളില്‍ നിന്ന് ഇതുവരെ 177 വിക്കറ്റുകള്‍ വീഴ്‌ത്താന്‍ സ്റ്റോക്‌സിന് കഴിഞ്ഞിട്ടുണ്ട്. അതേസമയം ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ സിക്‌സറുകള്‍ നേടിയ താരങ്ങളില്‍ രണ്ടാം സ്ഥാനത്തെത്താനും താരത്തിന് കഴിഞ്ഞു.

മുന്‍ ഓസ്‌ട്രേലിയന്‍ താരം ആദം ഗില്‍ക്രിസ്റ്റിനൊപ്പമാണ് സ്‌റ്റോക്‌സ് രണ്ടാം സ്ഥാനം പങ്കിടുന്നത്. 151 ഇന്നിങ്‌സുകളില്‍ 100 സിക്‌സറുകളാണ് ഗില്‍ക്രിസ്റ്റ് നേടിയത്. മുന്‍ ന്യൂസിലാന്‍ഡ് താരവും ഇപ്പോഴത്തെ ഇംഗ്ലണ്ട് പരിശീലകനുമായ ബ്രണ്ടന്‍ മക്കല്ലമാണ് പട്ടികയില്‍ ഒന്നാമതുള്ളത്.

also read: 1983 ജൂൺ 25: കപിൽ ദേവും സംഘവും ലോകം കീഴടക്കിയ ദിനം; ഇന്ത്യയുടെ ആദ്യ ലോകകപ്പ് കിരീടത്തിന് 39 വയസ്

176 ഇന്നിങ്‌സുകളില്‍ നിന്ന് 107 സിക്‌സുകളാണ് മക്കല്ലത്തിന്‍റെ പേരിലുള്ളത്. ക്രിസ് ഗെയ്‌ല്‍ (98), ജാക്ക് കാലിസ് (97) എന്നിവരാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.