എഡ്‍ജ്‍ബാസ്റ്റണ്‍: ഇന്ത്യയ്‌ക്കെതിരായ എഡ്‍ജ്‍ബാസ്റ്റണ്‍ ടെസ്റ്റില്‍ ഒന്നാം ഇന്നിങ്സില്‍ തകര്‍ന്നടിഞ്ഞ ഇംഗ്ലണ്ടിനെ ഭേദപ്പെട്ട നിലയിലെത്തിച്ചത് ജോണി ബെയർസ്റ്റോയുടെ പ്രകടനമാണ്. തുടക്കത്തില്‍ റണ്‍സ് കണ്ടെത്താന്‍ വിഷമിച്ച ബെയർസ്റ്റോ 140 പന്തില്‍ 106 റണ്‍സടിച്ചാണ് തിരിച്ച് കയറിയത്. ഇന്നിങ്സിനിടെ ബെയർസ്റ്റോയും വിരാട് കോലിയും തമ്മിലുള്ള വാക്പോര് ഇതിനകം സോഷ്യല്‍ മീഡിയയില്‍ ചർച്ചയാവുകയും ചെയ്‌തു.
-
It's tense out there between Virat Kohli and Jonny Bairstow 😳#ENGvIND pic.twitter.com/3lIZjERvDW
— Sky Sports Cricket (@SkyCricket) July 3, 2022 " class="align-text-top noRightClick twitterSection" data="
">It's tense out there between Virat Kohli and Jonny Bairstow 😳#ENGvIND pic.twitter.com/3lIZjERvDW
— Sky Sports Cricket (@SkyCricket) July 3, 2022It's tense out there between Virat Kohli and Jonny Bairstow 😳#ENGvIND pic.twitter.com/3lIZjERvDW
— Sky Sports Cricket (@SkyCricket) July 3, 2022
ഈ വാക്‌പോരില്‍ വേറിട്ട നിരീക്ഷണവുമായി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം വിരേന്ദർ സെവാഗ്. 'കോലി സ്ലെഡ്‌ജ് ചെയ്യുന്നതിന് മുമ്പ് ബെയർസ്റ്റോയുടെ സ്ട്രൈക്ക് റേറ്റ് 21 മാത്രമായിരുന്നു. എന്നാല്‍ കോലിയുടെ പ്രവൃത്തിക്ക് ശേഷം സ്ട്രൈക്ക് റേറ്റ് 150ലേക്ക് ഉയർന്നു എന്നായിരുന്നു' വീരുവിന്‍റെ നിരീക്ഷണം. ഇക്കാര്യം ചൂണ്ടിക്കാട്ടി സെവാഗ് ട്വീറ്റ് ചെയ്‌തു.
-
Jonny Bairstow's Strike Rate before Kohli's Sledging -: 21
— Virender Sehwag (@virendersehwag) July 3, 2022 " class="align-text-top noRightClick twitterSection" data="
Post Sledging - 150
Pujara ki tarah khel rahe thhey, Kohli ne Pant banwa diya bewajah sledge karke #IndvsEng
">Jonny Bairstow's Strike Rate before Kohli's Sledging -: 21
— Virender Sehwag (@virendersehwag) July 3, 2022
Post Sledging - 150
Pujara ki tarah khel rahe thhey, Kohli ne Pant banwa diya bewajah sledge karke #IndvsEngJonny Bairstow's Strike Rate before Kohli's Sledging -: 21
— Virender Sehwag (@virendersehwag) July 3, 2022
Post Sledging - 150
Pujara ki tarah khel rahe thhey, Kohli ne Pant banwa diya bewajah sledge karke #IndvsEng
14 ഫോറും രണ്ട് സിക്‌സും അടങ്ങുന്നതായിരുന്നു ബെയര്‍സ്‌റ്റോയുടെ ഇന്നിങ്സ്. ബെയർസ്റ്റോയുടെ 11ാം ടെസ്റ്റ് സെഞ്ചുറിയാണിത്. സെഞ്ചുറിക്ക് പിന്നാലെ ബെയർസ്റ്റോയെ അഭിനന്ദിക്കാനും കോലി മറന്നില്ല. ഒടുവില്‍ മുഹമ്മദ് ഷമിയുടെ പന്തില്‍ സ്ലിപ്പില്‍ വിരാട് കോലി പിടികൂടിയാണ് ബെയർസ്റ്റോയുടെ ഒറ്റയാള്‍ പോരാട്ടം അവസാനിച്ചതെന്നും ശ്രദ്ധേയം.
മത്സരത്തില്‍ ഇന്ത്യയുടെ ഒന്നാം ഇന്നിങ്‌സ് സ്കോറായ 416 റണ്‍സ് പിന്തുടർന്ന ഇംഗ്ലണ്ട് 284 റണ്‍സില്‍ പുറത്തായിരുന്നു. ഒല്ലി പോപ്പ് (10), ജോ റൂട്ട് (31), ബെൻ സ്‌റ്റോക്‌സ് (25), സാം ബില്ലിങ്‌സ് (36), മാത്യു പോട്ട്‌സ് (19) എന്നിവരാണ് ഇംഗ്ലീഷ് നിരയില്‍ രണ്ടക്കം തൊട്ട മറ്റ് താരങ്ങള്‍.