പൂനെ: ടീം ഇന്ത്യക്കെതിരെ ഏകദിന പരമ്പര ലക്ഷ്യമിട്ടിറങ്ങുന്ന ഇംഗ്ലണ്ടിന് തിരിച്ചടി. പരിക്കിന്‍റെ പിടിയിലായ നായകന്‍ ഓയിന്‍ മോര്‍ഗനും സാം ബില്ലിങ്ങിനും ശേഷിക്കുന്ന രണ്ട് മത്സരങ്ങളും നഷ്‌ടമാകും. മോര്‍ഗന്‍റെ വിരലിനും ബില്ലിങ്ങിന്‍റെ കഴുത്തിനുമാണ് പരിക്ക്. ഇരുവര്‍ക്കും പകരം ഡേവിഡ് മലാനും ലിവിങ്സ്റ്റണും ടീമിലെത്തും.
-
Two injuries, a debut and an addition to the squad.
— England Cricket (@englandcricket) March 25, 2021 " class="align-text-top noRightClick twitterSection" data="
All the info here 👇
🇮🇳 #INDvENG 🏴
">Two injuries, a debut and an addition to the squad.
— England Cricket (@englandcricket) March 25, 2021
All the info here 👇
🇮🇳 #INDvENG 🏴Two injuries, a debut and an addition to the squad.
— England Cricket (@englandcricket) March 25, 2021
All the info here 👇
🇮🇳 #INDvENG 🏴
അന്തിമ ഇലവനില്‍ ഇടം നേടിയാല്‍ ആദ്യ ഏകദിനം കളിക്കാനുള്ള അവസരമാകും ലിവിങ്‌സ്റ്റണ് ലഭിക്കുക. മോര്‍ഗന് പകരം ഉപനായകന്‍ ജോസ് ബട്ട്‌ലര്‍ ഇംഗ്ലണ്ടിനെ നയിക്കും. ശേഷിക്കുന്ന രണ്ട് ഏകദിനങ്ങളിലും ജയിച്ചാലെ ഇംഗ്ലണ്ടിന് പരമ്പര സ്വന്തമാക്കാനാകൂ.
കൂടുതല്‍ വായനക്ക്: 'ജയിച്ചേ മതിയാകൂ' ഇംഗ്ലണ്ടിന്; പരമ്പര പിടിക്കാന്‍ ഇന്ത്യ
പൂനെയിലെ ആദ്യ ഏകദിനത്തില്‍ ഫീല്‍ഡ് ചെയ്യുന്നതിനിടെ പരിക്കേറ്റ മോര്‍ഗന്‍റെ വിരലില്‍ നാല് സ്റ്റിച്ചാണുള്ളത്. മത്സരത്തില്‍ 66 റണ്‍സിന്‍റെ തോല്‍വിയാണ് ഇംഗ്ലണ്ട് ഏറ്റുവാങ്ങിയത്. ഇന്ത്യക്കെതിരെ നേരത്തെ ടി20 ടെസ്റ്റ് പരമ്പരകളും ഇംഗ്ലണ്ടിന് നഷ്‌ടമായിരുന്നു.