അഹമ്മദാബാദ്: മൊട്ടേര ടി20യില്‍ ടോസ് നേടിയ ഇംഗ്ലണ്ട് ബൗളിങ് തെരഞ്ഞെടുത്തു. രോഹിത് ശര്‍മക്ക് വിശ്രമം അനുവദിച്ച സാഹചര്യത്തില്‍ ലോകേഷ് രാഹുലും ശിഖര്‍ ധവാനും ഓപ്പണര്‍മാരാകും. പരിക്ക് ഭേദമായ ഭുവനേശ്വര്‍ കുമാര്‍ ടീമില്‍ തിരിച്ചെത്തി. നേരത്തെ ടെസ്റ്റില്‍ 27 വിക്കറ്റ് വീഴ്‌ത്തി റെക്കോഡിട്ട അക്‌സര്‍ പട്ടേലിനെ നായകന്‍ വിരാട് കോലി ടി20 ടീമിലും നിലനിര്‍ത്തി. വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്‌മാനായി റിഷഭ് പന്തും ഓള്‍ റൗണ്ടര്‍മാരായി വാഷിങ്‌ടണ്‍ സുന്ദറും ഹര്‍ദിക് പാണ്ഡ്യയും ഇടം നേടി.
-
Here are the playing XIs for the first @Paytm #INDvENG T20I. #TeamIndia
— BCCI (@BCCI) March 12, 2021 " class="align-text-top noRightClick twitterSection" data="
Follow the match 👉 https://t.co/XYV4KmdfJk pic.twitter.com/L0VJBXR27Y
">Here are the playing XIs for the first @Paytm #INDvENG T20I. #TeamIndia
— BCCI (@BCCI) March 12, 2021
Follow the match 👉 https://t.co/XYV4KmdfJk pic.twitter.com/L0VJBXR27YHere are the playing XIs for the first @Paytm #INDvENG T20I. #TeamIndia
— BCCI (@BCCI) March 12, 2021
Follow the match 👉 https://t.co/XYV4KmdfJk pic.twitter.com/L0VJBXR27Y
സ്‌പിന്നിനെ തുണക്കുന്ന പിച്ചില്‍ ആദില്‍ റാഷിദ്, മാര്‍ക്ക് വുഡ്, ജോഫ്ര ആര്‍ച്ചര്‍ എന്നിവര്‍ ഇംഗ്ലണ്ടിന്‍റെ ബൗളിങ് ആക്രമണങ്ങള്‍ക്ക് നേതൃത്വം നല്‍കും. ജേസണ്‍ റോയിയും ജോസ് ബട്‌ലറുമാണ് ഓപ്പണര്‍മാര്‍. മധ്യനിരയില്‍ ജോണി ബെയര്‍സ്റ്റോയും നായകന്‍ ഓയിന്‍ മോര്‍ഗനും ഓള്‍ റൗണ്ടര്‍ ബെന്‍ സ്റ്റോക്‌സും ഇംഗ്ലണ്ടിന് കരുത്ത് പകരും.